റീഎന്‍ട്രിയില്‍ റോബിന്‍ നനഞ്ഞ പടക്കം! കളിയാക്കിയവര്‍ക്ക് വിജയം കൊണ്ട് മറുപടി നല്‍കാന്‍ ആരതി
ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേര് മലയാളികള്‍ അറിയുന്നത്. ബിഗ് ബോസിലൂടെ താരമായി മാറുകയായിരുന്നു റോബിന്‍. വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും, സഹതാരത്തെ കയ്യേറ്റം ചെയ്തതിനാണ് റോബിന്‍ പുറത്താക്കപ്പെടുന്നത്. എങ്കിലും താരത്തിനുള്ള ജനപിന്തുണ കുറഞ്ഞില്ല.
റോബിനെ അറിയുന്നവര്‍ക്കെല്ലാം അറിയുന്ന ആളാണ് ആരതി പൊടി. അഭിനേത്രിയും അവതാരകയും സംരംഭകയുമൊക്കെയായ ആരതിയുടേയും റോബിന്റേയും പ്രണയകഥ ഏവര്‍ക്കും സുപരിചിതമാണ്. അഭിമുഖത്തില്‍ നിന്നും തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹ നിശ്ചയത്തിലേക്കും എത്തിയത്. തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളേയും വിവാദങ്ങളേയുമൊക്കെ റോബിനും ആരതിയും ഒരുമിച്ച് നേരിടുന്നത് പലവട്ടം കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ റോബിനെക്കുറിച്ചുള്ള ആരതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. റോബിന്‍ ബിഗ് ബോസിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് ആരതിയുടെ കുറിപ്പ്. കഴിഞ്ഞ ദിവസമായിരുന്നു റോബിന്‍ രജിത് കുമാറിനൊപ്പം ബിഗ് ബോസിലേക്ക് റീ എന്‍ട്രി നടത്തിയത്. ഹോട്ടല്‍ ടാസ്‌കിന്റെ ഭാഗമായി അതിഥികളായിട്ടാണ് ഇരുവരുമെത്തിയത്. റോബിന്റേയും രജത്തിന്റേയും വരവ് ബിഗ് ബോസ് വീടിനെ ആകെ ഇളക്കി മറച്ചിരിക്കുകയാണ്.
പ്രതീക്ഷിച്ചത് പോലെ തന്നെ സോഷ്യല്‍ മീഡിയയേയും ഈ വരവ് ഉണര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റോബിനെക്കുറിച്ച് ആരതി കുറിപ്പ് പങ്കുവെക്കുന്നത്. റോബിന്റെ ചിത്രത്തോടൊപ്പമായിരുന്നു ആരതിയുടെ കുറിപ്പ്. ''ഓള്‍ ദ ബെസ്റ്റ് ഡിയര്‍. നിങ്ങളുടെ പരാജയത്തില്‍ പൊട്ടിച്ചിരിക്കുന്നവരെ അവഗണിക്കുക. വിജയത്തിലേക്ക് കുതിക്കുക. നിങ്ങളുടെ ചെറിയ പരാജയം അവരെ അത്ര സന്തോഷിപ്പിക്കുന്നുവെങ്കില്‍, നിങ്ങളുടെ വിജയം അവരെ എത്ര വിഷമിപ്പിക്കുമെന്ന് ചിന്തിക്കുക. നിങ്ങളുടെ വിജയത്തിന്‍ മേലുള്ള അവരുടെ വേദന നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരിക്കും'' എന്നാണ് ആരതി കുറിച്ചിരിക്കുന്നത്.
അധികം വൈകാതെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം ബിഗ് ബോസ് വീട്ടിലേക്കുള്ള റോബിന്റെ വരവ് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ബിഗ് ബോസ് ഹോട്ടല്‍ ടാസ്‌കിന്റെ ഭാഗമായിട്ടാണ് ഇരുവരും തിരികെ എത്തിയിരിക്കുന്നത്. വീക്കിലി ടാസ്‌കിലുടനീളം ഇരുവരും അതിഥികളായി തുടരും. ഈ സമയം ഇവരെ സുഖിപ്പിച്ച് ഇവരില്‍ നിന്നും ടിപ്പ് നേടിയെടുക്കുക എന്നതാണ് താരങ്ങള്‍ക്കുള്ള ടാസ്‌ക്.

റോബിനും രജിത്തും വന്നതോടെ എന്ത് ചെയ്യണമെന്ന് പോലും താരങ്ങളില്‍ പലരും മറന്നിരിക്കുകയായിരുന്നു. താരങ്ങളുടെ മുഖഭാവത്തില്‍ നിന്നും അവരുടെ ഞെട്ടല്‍ വ്യക്തമായിരുന്നു. വന്നയുടനെ തന്നെ റോബിനും രജിത്തും തങ്ങളുടെ പണി തുടങ്ങുകയും ചെയ്തു. എന്നാല്‍ ആദ്യ ദിവസം റോബിനില്‍ നിന്നും പ്രതീക്ഷിച്ച ഓളമൊന്നും ഉണ്ടായില്ലെന്നും റോബിന്‍ നനഞ്ഞ പടക്കമായിപ്പോയെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ആരതിയുടെ കുറിപ്പ് വൈറലാകുന്നത്.
അതേസമയം ടാസ്‌ക് മനസിലാക്കാതെയാണ് ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ കളിക്കുന്നതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മുന്‍ സീസണുകളില്‍ ഏറ്റവും മനോഹരമായി ചെയ്ത ടാസ്‌കായിരുന്നു ഹോട്ടല്‍ ടാസ്‌ക്. എന്നാല്‍ ഇത്തവണ തുടക്കത്തില്‍ തന്നെ ബോറാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


Click it and Unblock the Notifications











