ഈ ബോധം കെട്ട് വീഴുന്നവരാണോ ഉരുക്കു വനിതകള്‍? ലാലേട്ടനോട് കാണിച്ചതും മര്യാദയില്ലായ്മ!

ബിഗ് ബോസ് മലയാളം സീസണ്‍ 5 മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്. ഇടയ്‌ക്കൊന്ന് തണുത്തുവെങ്കിലുംമ മൂന്നാമത്തെ ആഴ്ചയിലെത്തിയതോടെ സംഭവംബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. താരങ്ങള്‍ തമ്മിലുള്ള അടിയും താരങ്ങളുടെ പൊട്ടിത്തെറികളുമൊക്കെ പോയ വാരം കണ്ടു. അതേസമയം താരങ്ങള്‍ വരിവരിയായി മെഡിക്കല്‍ റൂമിലേക്ക് പോകുന്നതിനും ഈ ആഴ്ച ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മനോജ് പറയുന്നത്.

Bigg Boss Malayalam

താരങ്ങളുടെ കരച്ചിലും ബോധംകെടലുമെല്ലാം സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ലച്ചുവിന്റെ ഇരിപ്പ് കണ്ടപ്പോള്‍ മാളൂട്ടി കുഴല്‍ക്കിണറില്‍ വീണ രംഗമായിരുന്നു ഓര്‍മ്മ വന്നതെന്നാണ് മനോജ് പറഞ്ഞത്. അപ്പോഴേക്കും ഷിജു വന്നു, ലാലേട്ടന്‍ സുകന്യയെ എഴുന്നേല്‍പ്പിച്ച് നടത്തിയത് പോലെയാണ് തോന്നിയതെന്നും താരം പറയുന്നുണ്ട്. സിഗരറ്റ് വലിച്ചോണ്ടിരിക്കുന്ന സമയത്തായതിനാല്‍ കരച്ചില്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. ലച്ചുവിന്റെ പോലെയുള്ള കരച്ചില്‍ ഇനി സ്വപ്നങ്ങളില്‍ മാത്രം. ഇതുവരെ കരഞ്ഞവരെല്ലാം ഒന്നുമല്ലെന്ന് ലച്ചു തെളിയിച്ചിരിക്കുകയാണെന്നും താരം തമാശരൂപേണ പറയുന്നു.

റിനോഷ് പാട്ടും പാടി നടക്കുന്ന യക്ഷിയെ പോലെയാണ് ബിഗ് ബോസില്‍ നടക്കുന്നതെന്നാണ് മനോജ് പറയുന്നത്. ഒന്നിലും ഇല്ലാതെ നടക്കുകയാണ് റിനോ്ഷ്. അതേസമയം, ടാസ്‌ക്കിലൊക്കെ പുറകിലാണെങ്കിലും റിനോഷിനെ എനിക്കിഷ്ടമാണെന്നും മനോജ് പറയുന്നു. പുള്ളി ജെന്റില്‍മാനാണെന്നാണ് മനോജിന്റെ അഭിപ്രായം. പിന്നാലെ ടാസ്‌കിനെക്കുറിച്ചും മനോജ് സംസാരിക്കുന്നുണ്ട്. കൊള്ളക്കാരും അധികാരികളും കിടിലന്‍ ടാസ്‌ക്കായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും നല്ല അറ്റാക്കുകളായിരുന്നുവെന്നും മനോജ് പറയുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്കെത്തിയ ഹനാനെക്കുറിച്ചും മനോജ് സംസാരിച്ചിരുന്നു. ഹനാന്‍ നല്ലൊരു കുട്ടിയാണ്, എനിക്കിഷ്ടമാണ്.ധര്‍മ്മജന്റെ അമ്മ മരിച്ചപ്പോള്‍ അവിടെ വന്നിരുന്നു. അന്നാണ് ഒടുവിലായി കണ്ടത്. നീ ഉണ്ടോടീ ബിഗ് ബോസില്‍ എന്ന് ഞാന്‍ അവളോട് ചോദിച്ചിരുന്നുവെന്നും മനോജ് പറയുന്നു.

പ്രഡിക്ഷന്‍ ലിസ്റ്റിലൊക്കെ അവളുടെ പേരുണ്ടായിരുന്നല്ലോ. നീ ഉണ്ടെങ്കിലും നിനക്ക് പറയാനാവില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു പറഞ്ഞത്. നീ ഉണ്ടായാലും ഇല്ലെങ്കിലും ഓള്‍ ദ ബെസ്റ്റ് എന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ജീവിതത്തോട് ഒരുപാട് പോരാടിയ കുട്ടിയാണ് ഹനാനെന്നും മനോജ് പറയുന്നുണ്ട്. വന്നപ്പോള്‍ തന്നെ നിലംതൊടാതെ കളിക്കുന്നുണ്ട്. ചില സമയത്ത് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ആവുന്നുണ്ടെന്നും താരം പറയുന്നു.

ഹനാന്റെ കളി കണ്ടറിയാമെന്നും ഹനാന്‍ പറഞ്ഞു. ഗോപിക കൊളുത്തി വിട്ടത് ഹനാന്‍ വഴി റിനോഷിലേക്ക് എത്തുകയായിരുന്നു. റിനോഷ് അല്ലേ കൂടുതലൊന്നും വരാന്‍ സാധ്യതയില്ലെന്നാണ് അവര്‍ കരുതിയത്. പക്ഷെ അതുവരെ പിടിച്ചു നിന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. റിനോഷ് പൊട്ടിത്തെറിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. മനീഷയൊക്കെ നിന്ന നില്‍പ്പില്‍ വീണുവെന്നും മനോജ് പറയുന്നു. പിന്നാലെ ഗോപികയും വീണു. പിന്നെ ബിഗ് ബോസിനാണ് പണി കിട്ടിയതെന്നും മനോജ് പറയുന്നു.

Bigg Boss Malayalam

താരങ്ങള്‍ ബോധരഹിതരാകുന്നതിനെക്കുറിച്ചും മനോജ് സംസാരിക്കുന്നുണ്ട്. ഒരുപാട് കടമ്പകള്‍ കടന്ന് മെന്റലിയും ഫിസിക്കലിയുമൊക്കെ ഫിറ്റ് ആണെന്ന് തെളിയിച്ചാണ് വരുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. രണ്ടാഴ്ച കൊണ്ട് കരയുക, ബോധം കെടുക എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് മനസിലാകുന്നില്ല.

ജീവിതത്തിനോട് പടവെട്ടി, ഉരുക്ക് വനിത എന്നൊക്കെയാണ് ലാലേട്ടന്‍ ഇവരെക്കുറിച്ചൊക്കെ പറഞ്ഞത്. ഒരു ചീത്ത കേട്ടാല്‍ ഇവരൊക്കെ തളരുമോ എന്നൊക്കെ മനോജ് ചോദിക്കുന്നുണ്ട്. ഏയ്ഞ്ചലീന്‍ മറിയയെ ബേബി ശാലിനി എന്നാണ് മനോജ് വിശേഷിപ്പിക്കുന്നത്. കൊച്ചുപിള്ളേരുടെ സ്വഭാവമാണെന്നും താരം പറയുന്നു. 24 മണിക്കൂറും നോക്കിയിരിക്കേണ്ടി വരുന്ന ബിഗ് ബോസിന്റെ അവസ്ഥ ഭയങ്കരമാണെന്നും മനോജ് പറയുന്നുണ്ട്.

ആവോ, മനുഷ്യരല്ലേ എന്തും സംഭവിക്കാമല്ലോ. ലാലേട്ടന്‍ വരുമ്പോള്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചൊക്കെ ചിലര്‍ ഇരിക്കുന്നത് കാണാം. അതൊരു നല്ല കാര്യമായിപ്പോയി തോന്നുന്നില്ലെന്നും മനോജ് അഭിപ്രായപ്പെടുന്നു. ലാലേട്ടന്റെ പ്രസന്‍സില്‍ നമ്മളൊരു മര്യാദ കാണിക്കണം. മര്യാദ കൊടുക്കേണ്ടിടത്ത് അത് കൊടുക്കണമെന്നും മനോജ് അഭിപ്രായപ്പെടുന്നുണ്ട്. മൊത്തത്തില്‍ കിളി പോയ അവസ്ഥയിലാണ്. മാരാര്‍ നല്ല തീപ്പൊരിയായി പോവുന്നുണ്ട്. നാവ് ചതിക്കാതിരുന്നാല്‍ മതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്നേ പറ്റൂ എന്ന അവസ്ഥയിലാണ് ഇപ്പോഴെന്നും മനോജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X