അനിയന്‍ മിഥുനെ സ്‌പോണ്‍സര്‍ ചെയ്ത നടി ഞാനല്ല! മിഥുനുമായുള്ള അടുപ്പം എങ്ങനെ? തുറന്ന് പറഞ്ഞ് ദൃശ്യ

ബിഗ് ബോസിലെ വിവാദ താരം അനിയന്‍ മിഥുനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ആണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയത്തില്‍. ഇതിനിടെ അനിയന് പിന്തുണയുമായി എത്തിയ നടി ദൃശ്യ രഘുനാഥിന്റെ പ്രതികരണം വൈറലായിരുന്നു. ഇതോടെ ദൃശ്യ മിഥുന്റെ സഹോദരിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി.

ഇപ്പോഴിതാ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് നടി ദൃശ്യ രഘുനാഥ്. ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ദൃശ്യയും അനിയനും തുറന്നു പറഞ്ഞത്. ദൃശ്യയുടെ ആരാണ് അനിയന്‍ മിഥുന്‍ എന്ന ചോദ്യത്തിന് താരം അഭിമുഖത്തില്‍ മറുപടി നല്‍കുന്നുണ്ട്.

Bigg Boss Malayalam

ലരും എന്റെ സ്വന്തം സഹോദരനാണോ എന്ന് ചോദിക്കുന്നുണ്ട്. എന്റെ സഹോദരനോ കസിന്‍ ബ്രദറോ ബന്ധുവോ അല്ല. പക്ഷെ എന്റെ സഹോദരനെ പോലെ തന്നെയാണെന്നാണ് ദൃശ്യ പറയുന്നത്. അതേസമയം അനിയന്‍ മിഥുനെ ഒരു നടി സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നും ആ നടി ദൃശ്യയാണോ എന്ന സംശയവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അനിയന്‍ മിഥുനെ സ്‌പോണ്‍സര്‍ ചെയ്യുന്ന നടി ഞാനല്ല. അങ്ങനെ ഒരു നടി ഉണ്ടോ എന്നറിയില്ലെന്നും ദൃശ്യ വ്യക്തമാക്കി.

പിന്നാലെ അനിയന്‍ മിഥുനെ പരിചയപ്പെട്ടതിനെക്കുറിച്ചും ദൃശ്യ സംസാരിക്കുന്നുണ്ട്. എന്റെ അനിയന്‍ കിക്ക് ബോക്‌സിംഗും വുഷുവുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. ആദ്യം തൃശ്ശൂരിലായിരുന്നു പരിശീലനം. പിന്നെ അത് നിന്നു പോയി. ആ സമയത്താണ് മിഥുന്‍ ചേട്ടനെ പരിചയപ്പെടുന്നത്. വീട്ടില്‍ വന്നാണ് എനിക്കും അപ്പുവിനും ട്രെയിനിംഗ് തന്നത്. ഞങ്ങള്‍ ചേട്ടനുമായി വളരെ ക്ലോസായി. വളരെ നിഷ്‌കളങ്കനാണ്. ചേട്ടന്‍ പറയുന്നത് വേറൊരു കാഴ്ചപ്പാടായിരിക്കും. അത് മൂലം നമുക്ക് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ദൃശ്യ പറയുന്നു.

ഞാന്‍ ബാംഗ്ലൂരാണ് പഠിച്ചത്. ചേട്ടനും ബാംഗ്ലൂരുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറയണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് സഹോദരനെ പോലെയാണ്. എന്ത് പ്രശ്‌നമുണ്ടെങ്കിലും വിളിക്കാം എന്നൊരു അടുപ്പമുണ്ട്. എല്ലാ ദിവസവും സംസാരിക്കാറൊന്നുമില്ല. എങ്കിലും പഠിപ്പിച്ച സമയത്തെ പരിചയം എപ്പോഴുമുണ്ടെന്നും താരം വ്യ്കതമാക്കുന്നു.

ചേട്ടന്‍ വളരെ പാവമാണ്. നിഷ്‌കളങ്കമാണ്. ആളുകള്‍ക്ക് ഇഷ്ടപ്പെട്ട ആ ക്വാളിറ്റികള്‍ ശരിക്കുമുള്ളതാണ്. ഒരിക്കലും വെറുതെയിരിക്കില്ല. എപ്പോഴും പ്രാക്ടീസ് ചെയ്യുന്ന ആളാണ്. ഫേക്കല്ല അനിയന്‍ മിഥുനെന്നും ദൃശ്യ ആവര്‍ത്തിക്കുന്നു. അതേസമയം, സനയുടെ കാര്യം പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ഫേക്ക് ആകാം, അല്ലാതിരിക്കാം. അങ്ങനൊരു കഥ എന്നോട് പറഞ്ഞിട്ടില്ലെന്നും ദൃശ്യ പറയുന്നു. സഹോദരനെ പോലെ ആയതു കൊണ്ടാകാം. വ്യക്തിപരമായ കാര്യങ്ങള്‍ എന്നോട് സംസാരിക്കാറില്ലെന്നും ദൃശ്യ പറഞ്ഞു.

Bigg Boss Malayalam

മിഥുന്റെ വുഷു നേട്ടങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചും ദൃശ്യ സംസാരിക്കുന്നുണ്ട്. ഞാനും അതൊക്കെ കണ്ട് ഞെട്ടിയിരിക്കുകയാണ്. ഞങ്ങളറിയുന്ന മിഥുന്‍ ചേട്ടന്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന, പാഷനേറ്റ് ആയ വ്യക്തിയാണ്. അസോസിയേഷന്‍ വഴി പോയിട്ടുണ്ടാകില്ല. ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട് പ്രൊഫഷണല്‍ വുഷു ആണെന്ന്. അല്ലാതെ കള്ളം പറയേണ്ട ആവശ്യമില്ല. ബിഗ് ബോസ് മുന്‍കൂട്ടി കണ്ട് ക്രിയേറ്റ് ചെയ്ത് പോകേണ്ടതില്ലല്ലോ എന്നാണ് ദൃശ് ചോദിക്കുന്നത്.

പുറമെ ടെറര്‍ ആണന്ന് തോന്നുമെങ്കിലും ഉള്ളില്‍ ഭയങ്കര പാവമാണ്. ചേട്ടനെ പോലൊരാള്‍ക്ക് സൈബര്‍ അറ്റാക്ക് വരുന്നതില്‍ വിഷമമുണ്ടെന്നും താരം പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒരിടയ്ക്ക് ചര്‍ച്ചയായ ദില്‍രാഗ് എന്ന പേരിലുള്ള അക്കൗണ്ട് അനിയന്‍ മിഥുന്റേത് അല്ലെന്നും ദൃശ്യയുടെ അനിയന്റേതാണെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. രസത്തിന് വേണ്ടി തുടങ്ങിയ അക്കൗണ്ടാണ്. അന്നതില്‍ മിഥുനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാസ് വേര്‍ഡ് പോലും ഓര്‍മ്മയില്ലെന്നും സഹോദരന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X