പരിസരം മറന്ന് തെറിവിളിച്ച് അഖില്‍ മാരാര്‍; മാപ്പ് പറയണമെന്ന് സഹതാരങ്ങള്‍; ബിഗ് ബോസില്‍ കൂട്ടയടി
പ്രൊമോ വീഡിയോകള്‍ പുറത്ത് വന്നത് മുതല്‍ക്കു തന്നെ പ്രേക്ഷകര്‍ കാത്തിരുന്നൊരു വീക്കിലി എപ്പിസോഡായിരുന്നു ഇന്നത്തേത്. അഖില്‍ മാരാരോട് മോഹന്‍ലാല്‍ പോലും ദേഷ്യപ്പെടുന്നതിനാണ് ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 5ലേത് മാത്രമല്ല ബിഗ് ബോസിലെ തന്നെ ഏറ്റവും നാടകീയമായ വീക്കിലി എപ്പിസോഡുകളിലൊന്നായിരുന്നു ഇന്ന് അരങ്ങേറിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി ബിഗ് ബോസ് താരങ്ങള്‍ക്കായി ഗെയിം നല്‍കിയിരുന്നു. ഈ സമയത്ത് അഖിലിന്റെ ടീം നിയമലംഘനം നടത്തിയതായി മറ്റുള്ളവരും റഫറിയായിരുന്ന ഏയ്ഞ്ചലീനുമൊക്കെ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഈ സമയത്താണ് അഖിലിന് നിയന്ത്രണം നഷ്ടമാകുന്നത്. അസഭ്യ വാക്കുകളടക്കം പ്രയോഗിച്ചു കൊണ്ടായിരുന്നു അഖില്‍ ദേഷ്യപ്പെട്ടത്. ഷിജുവടക്കമുള്ളവര്‍ ചേര്‍ന്ന് അഖിലിനെ പിടിച്ചു വെക്കുകയായിരുന്നു.

'ഞാന്‍ ബിഗ് ബോസ് ആണെന്ന് ചിലപ്പോള്‍ മറക്കും. എനിക്ക് ഒരു കുന്തവും ഇവിടെനിന്ന് കിട്ടണ്ട. ഞാന്‍ ഒന്നും കിട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. അഖില്‍ ഇങ്ങനെയാണ്. എല്ലാത്തിലും ഓവര്‍ ആണ് അഖില്‍. ഇതിനപ്പുറം കാണിച്ചിട്ടു തന്നെയാണ് ഇങ്ങോട്ട് വന്നത്. അങ്ങേയറ്റം പോയാല്‍ നാളെ ഇതില്‍ നിന്ന് അങ്ങ് പുറത്താകും എന്നല്ലേയുള്ളൂ. ഞാനങ്ങ് പുറത്ത് പോകും' എന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്.
പിന്നീട് എല്ലാവരും മോഹന്‍ലാലിന് മുന്നിലേക്ക് എത്തി. തുടര്‍ന്ന് അദ്ദേഹം ചോദിച്ചത് പ്രകാരം ഓരോരുത്തരായി എഴുന്നേറ്റ് നിന്ന് നടന്നത് എന്തെന്ന് പറയുകയായിരുന്നു. അഖിലിനോടുള്ള സൗഹൃദം ചൂണ്ടിക്കാണിച്ച ശേഷം മനീഷ അഖില്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു. അഖില്‍ കൈ തട്ടി മാറ്റിയപ്പോള്‍ തനിക്ക് പരുക്ക് പറ്റിയതായും മനീഷ പറയുന്നുണ്ട്. എന്നാല്‍ മനീഷ എപ്പോഴും അഖിലിനെ ഫേവര്‍ ചെയ്‌തേ സംസാരിക്കാറുള്ളൂവെന്നാണ് നാദിറ ചൂണ്ടിക്കാണിച്ചത്.
പിന്നാലെ റെനീഷയും അഖിലിനെതിരെ രംഗത്തെത്തുകയായിരുന്നു. അഖില്‍ അമ്മൂമ്മയെ ചേര്‍ത്ത് പറഞ്ഞത് ശരിയായില്ലെന്നും വീട്ടിലിരിക്കുന്നവരെക്കുറിച്ച് പറയുന്നത് ശരയില്ലെന്നും റെനീഷ പറഞ്ഞു. ഇന്ന് ആരെയോ കുറിച്ച് പറഞ്ഞു, പക്ഷെ നാളെ ചിലപ്പോള്‍ തന്നോടാകും പറയുകയെന്നും അത് ചോദ്യം ചെയ്യാതെ വിടാനാകില്ലെന്നും റെനീഷ തുറന്നടിച്ചു. പിന്നാലെ അഖില്‍ എല്ലാവരോടും മാപ്പ് പറയണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നാലെ അഖില്‍ മാരാരും ബിഗ് ബോസ് വീട്ടിലെ മറ്റംഗങ്ങളും തമ്മില്‍ വലിയൊരു വാക് പോര് തന്നെ നടന്നു. ഇതോടെ വിഷയത്തില്‍ മോഹന്‍ലാല്‍ ഇടപെടുകയായിരുന്നു. ആ സമയത്ത് തനിക്ക് ഹൈപ്പര്‍ തൈറോയ്ഡ് ആണെന്നും പെട്ടെന്ന് ദേഷ്യം വരുമെന്നും ദേഷ്യം വന്നാല്‍ നിയന്ത്രിക്കാന്‍ പറ്റാതാകുമെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ ഒച്ചയിടാന്‍ എനിക്കാകുമെന്നായിരുന്നു അഖിലിനോടുള്ള മോഹന്‍ലാലിന്റെ പ്രതികരണം.
ഇതോടെ അഖില്‍ തന്റെ ഭാഗത്തു നിന്നുമുണ്ടായ തെറ്റിന് എല്ലാവരോടുമായി മാപ്പ് ചോദിക്കുകയും ചെയ്തു. അതേസമയം തന്റെ ഭാഗത്തു നിന്നുമുണ്ടായ ഭാഷാ പ്രയോഗം തെറ്റാണെന്ന് സമ്മതിക്കാതെ സ്വയം ന്യായീകരിക്കുകയായിരുന്നു അഖില്‍ മാരാര്‍ ചെയ്തത്. അറിയാതെ വന്നു പോകുന്നതാണ് തെറിയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. എന്നിരുന്നാലും മാപ്പ് പറയുന്നതായി അഖില്‍ മാരാര്‍ പറഞ്ഞു. പിന്നാലെ വാക്കുകള്‍ സൂക്ഷിക്കണമെന്നും അല്ലാത്ത പക്ഷം വേറൊരു തരത്തിലായിരിക്കും താന്‍ പെരുമാറുന്നതെന്ന് മോഹന്‍ലാല്‍ അഖിലിന് താക്കീത് നല്‍കുകയും ചെയ്തു.


Click it and Unblock the Notifications