ഡീഗ്രേഡ് ചെയ്തവര്‍ കാണുക; ആദ്യ ക്യാപ്റ്റനായി അഖില്‍ മാരാര്‍! രാജകല്‍പ്പനെ പോലെ പിന്നാലെ പ്രഖ്യാപനം!

നാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി. നാലാം സീസണ്‍ തീര്‍ന്നത് മുതല്‍ക്കു തന്നെ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു അഞ്ചാം സീസണിന് വേണ്ടി. പല പ്രെഡിക്ഷനുകള്‍ക്കും ശേഷം മാര്‍ച്ച് 26 ന് ബിഗ് ബോസ് മലയാളം സീസണ്‍ 5ന് തുടക്കമായി. തുടക്കത്തില്‍ ആവേശകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്.

ആദ്യ നാളുകളില്‍ തന്നെ വലിയ പൊട്ടിത്തെറികള്‍ക്കും പിണക്കങ്ങള്‍ക്കുമാണ് ബി്ഗ ബോസ് വീട് സാക്ഷ്യം വഹിച്ചത്. ആദ്യ ദിവസം തന്നെ അടി നടന്ന ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ വീക്കിലി ടാസ്‌കും പൂര്‍ത്തിയായിരിക്കുകയാണ്. പി്ന്നാലെ രണ്ടു പേരെ ജയിലിലേക്ക് അയക്കാനായും കണ്ടെത്തി. ഇതിന് പിന്നാലെ ഇപ്പോഴിതാ ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റനേയും കണ്ടെത്തിയിരിക്കുകയാണ്.

Akhil Marar

വീക്കിലി ടാസ്‌കില്‍ ഒന്നാമതെത്തിയ ടീമിലെ അംഗങ്ങളായ നാദിറ മെഹ്‌റിനും അഖില്‍ മാരാരും തമ്മിലായിരുന്നു ക്യാപ്റ്റന്‍സിയ്ക്കായുള്ള മത്സരം നടന്നത്. ശക്തമായ മത്സരത്തിനൊടുവില്‍ അഖില്‍ മാരാര്‍ ക്യാപ്റ്റനായി മാറുകയായിരുന്നു. ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് അഖില്‍ മാരാര്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രത്യേകം തയ്യാറാക്കിയ വൃത്താകൃതിയുള്ള പ്രതലത്തില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കണം മത്സാരര്‍ത്ഥികള്‍. എറിഞ്ഞു കൊടുക്കുന്ന പന്തുകള്‍ പിടിക്കുകയും മൂന്ന് ഇടങ്ങളിലായി വെക്കുകയും ചെയ്യണം. ഇതിനായി ഇരുവര്‍ക്കും ഓരോ വ്യക്തികളെ സഹായികളായി തിരഞ്ഞെടുക്കാം. അതിനായി അഖില്‍ മാരാര്‍ തിരഞ്ഞെടുത്തത് അനിയന്‍ മിഥുനെയായിരുന്നു. നാദിറയാകട്ടെ റെനീഷയേയും തിരഞ്ഞെടുക്കുകയായിരുന്നു. ഇരുവരുടേയും തിരഞ്ഞെടുപ്പുകള്‍ മികച്ചത് തന്നെയായിരുന്നു.

നാദിറയുടെ തിരഞ്ഞെടുപ്പായ റെനീഷ അഖില്‍ മാരാര്‍ക്കും അഖിലിന്റെ തിരഞ്ഞെടുപ്പായ അനിയന്‍ മിഥുന്‍ നാദിറയ്ക്കുമാണ് പന്തുകള്‍ എറിഞ്ഞു നല്‍കേണ്ടത്. നല്ല ശക്തമായ മത്സരം തന്നെയായിരുന്നു നടന്നത്. നാദിറയ്ക്ക് പന്ത് പിടിക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു അനിയന്‍ മിഥുന്‍ പന്തുകളെറിഞ്ഞത്. സ്‌പോര്‍ട്‌സില്‍ മികവ് പുലര്‍ത്തുന്ന അഖില്‍ മാരാര്‍ കൃത്യമായി പന്തുകള്‍ പിടിക്കുകയും വെക്കേണ്ടിടത്ത് വെക്കുകയും ചെയ്തു. റെനീഷ അഖിലിന്റെ പന്തുകളെ എറിഞ്ഞിടാന്‍ ശ്രമിച്ചുവെങ്കിലും അഖില്‍ തന്നെ വിജയിക്കുകയായിരുന്നു.

Akhil Marar

സ്‌ക്രീന്‍ സ്‌പേസിന് വേണ്ടി ഫേക്കായി പ്രശ്‌നങ്ങളുണ്ടാക്കുകയാണെങ്കില്‍ അത് പൊളിക്കാന്‍ ശ്രമിക്കും. പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നാണ് ക്യാപ്റ്റനായി മാറിയ ശേഷം അഖില്‍ മാരാര്‍ പറഞ്ഞത്. എല്ലാവര്‍ക്കും ഇഷ്ടമുളളത് പോലെ കളിക്കാം. പക്ഷെ അതില്‍ ന്യായമുണ്ടോ അതോ വെറുതെ സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയാണോ എന്ന് നോക്കും. എന്നാല്‍ അഖിലിനെ എതിര്‍ത്തു കൊണ്ട് മനീഷയും നാദിറയുമെത്തി. അങ്ങനെ പറയാനാകില്ലെന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ ഷിജു അഖിലിന് പിന്തുണയുമായി എത്തി. ക്യാപ്റ്റനെ നിലയില്‍ അഖിലിന് അതിനുള്ള അവകാശമുണ്ടെന്നാണ് ഷിജു പറഞ്ഞത്.

അതേസമയം ആദ്യത്തെ ആഴ്ചയില്‍ ജയിലിലേക്ക് പോകാനുള്ള രണ്ടു പേരേയും താരങ്ങള്‍ ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. റിനോഷ് ജോര്‍ജിനേയും ഏയ്ഞ്ചലീന്‍ മറിയയേയുമാണ് ജയിലിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുവരേയും ഉടനെ തന്നെ ജയിലിലേക്ക് അയക്കുന്നതായിരിക്കും. ഇന്ന് വെള്ളിയാഴ്ചയാതിനാല്‍ നാളെ മോഹന്‍ലാല്‍ വരുന്നത് വരെയാകും ഇരുവര്‍ക്കും ജയിലില്‍ കഴിയേണ്ടി വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X