അഖിൽ മാരാരിനെ പൂട്ടാൻ പെൺപട! രാത്രി ചർച്ചകൾ സജീവം; റൊമാൻസ് ട്രക്ക് പിടിക്കാനുള്ള ശ്രമമെന്ന് ദേവു!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ഏറ്റവും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സംഭവബഹുലമായ നാലാം സീസണിന് ശേഷം എത്തുന്ന സീസൺ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെ ആയിരുന്നു പുതിയ സീസണിന് വേണ്ടി പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ഈ സീസൺ ഒട്ടും മോശമാകില്ല എന്ന പ്രതീക്ഷയാണ് ആദ്യ രണ്ടു ദിവസങ്ങൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ബിഗ് ബോസിനെ കുറിച്ചുള്ള ചർച്ചകളാണ്.
രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ബിഗ് ബോസിന്റെ പുതിയ സീസൺ ആരാധകർക്കിടയിൽ ഓളമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ആദ്യ വഴക്കിനും ആദ്യ നോമിനേഷനും രണ്ടാം ദിവസം തന്നെ പ്രേക്ഷകർ സാക്ഷിയായി കഴിഞ്ഞു. മൂന്നാം ദിവസവും ഫിസിക്കൽ ടാസ്‌കും അതെ തുടർന്ന് ഗംഭീര വഴക്കുമാണ് കാത്തിരിക്കുന്നത് എന്നാണ് പുതിയ പ്രോമോ നൽകുന്ന സൂചന. അഖിൽ മാരാറാണ് മൂന്നാം ദിനത്തിലെ പ്രോമോയിൽ നിറഞ്ഞു നിൽക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. സംവിധായകനായ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനായ മത്സരാര്‍ത്ഥിയാണ്. പല വിവാദ പരാമർശങ്ങളിലൂടെയും മറ്റും മുൻപ് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് താരം. പ്രഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതൽ തുടർച്ചയായി ചർച്ച ചെയ്യപ്പെട്ടിരുന്ന പേര് കൂടി ആയിരുന്നു അഖിലിന്റെത്. അന്ന് മുതൽ ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയിരിക്കും അഖിൽ മാരാരെന്ന് സോഷ്യൽ മീഡിയ വിധി എഴുതിയിരുന്നു.
ഇന്നലെ നടന്ന നോമിനേഷനിൽ ആദ്യം നോമിനേറ്റ് ചെയ്യപ്പെട്ടതും അഖിൽ ആയിരുന്നു. റെനീഷ റഹ്മാനാണ് അഖിലിനെ നോമിനേറ്റ് ചെയ്തത്. തന്റെ മുന്നോട്ട് പോക്കിൽ വെല്ലുവിളിയാകാൻ പോകുന്ന ശക്തനായ മത്സരാർത്ഥി ആയത് കൊണ്ടാണ് നോമിനേറ്റ് ചെയ്യുന്നതെന്ന് റെനീഷ വ്യക്തമാക്കിയിരുന്നു. അതേസമയം റെനീഷയുടെ അതേ പേടി ബിഗ് ബോസ് വീട്ടിലെ മറ്റു സ്ത്രീ മത്സരാർത്ഥികൾക്കിടയിലും കടന്നു കൂടിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായ ചർച്ചകൾ സൂചിപ്പിക്കുന്നത്.
നാദിറ മെഹ്‌റിൻ ഉൾപ്പടെയുള്ള മത്സരാർത്ഥികൾ അഖിലിനെ ആദ്യമേ ടാർഗറ്റായി കണ്ടു കഴിഞ്ഞു. അതിനു പുറമെ സെറീന, വൈബർ ഗുഡ് ദേവു, കോമണറായ ഗോപിക ഉൾപ്പടെയുള്ളവരും അഖിലിനെ നോട്ടമിട്ട് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ചർച്ചകളിൽ നിന്ന് അത് വ്യക്തമാവുകയാണ്. സ്ത്രീ വിരുദ്ധനായും പുരുഷ മേധാവിത്വത്തിന്റെ പ്രതീകമായിട്ടൊക്കെയാണ് ഷോയിലെ സ്ത്രീ മത്സരാർത്ഥികൾ അഖിലിനെ വിലയിരുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അടക്കം അഖിൽ മുൻപ് നടത്തിയിട്ടുള്ള പരാമർശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇവർ ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയതെന്ന് വേണം കരുതാൻ. ഒട്ടും പ്രോഗ്രസീവ് അല്ലാത്ത അഖിൽ മാരാറിന്റെ ഒറിജിനൽ മുഖം പ്രേക്ഷകർക്ക് മുന്നിലേക്ക് കൊണ്ടുവരാൻ തന്നെയാകും പെൺപടയുടെ ശ്രമം. അതിൽ അവരാണോ അഖിലാണോ വിജയിക്കുക എന്നതൊക്കെ വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

എന്തായാലും പുതിയ പ്രോമോ പ്രകാരം ടാസ്കിനിടയിൽ അഖിലിന്റെ ക്ഷമ നശിക്കുന്നുണ്ട്. ഇത് മറ്റുള്ളവരുടെ പ്ലാനിങ്ങിൽ നിന്ന് ഉണ്ടായതാണോ ടാസ്കിനിടെ അഖിലിന്റെ ശരിക്കും സ്വഭാവം പുറത്തു വന്നതാണോ എന്നൊക്കെ ഇന്ന് വൈകുന്നേരം അറിയാം. അതിനിടെ അഖിൽ മാരാരും ദേവുവും തമ്മിലുള്ള ചില സംഭാഷണങ്ങളും വൈറലാകുന്നുണ്ട്. അഖിൽ റൊമാൻസ് ട്രാക്ക് പിടിക്കാൻ നോക്കുകയാണ് എന്നൊക്കെ കിച്ചണിലെ ഒരു സംസാരത്തിനിടയിൽ ദേവു തമാശ പോലെ പറയുന്നുണ്ട്.
കോളാവുന്ന ഒരെണ്ണത്തിനെ വളച്ചു കൊണ്ടുവരുമെന്ന് താൻ ഭാര്യയോട് പറഞ്ഞിട്ടാണ് വന്നത്. കൊള്ളാവുന്ന ഒന്നിനെ എന്ന് പറഞ്ഞത് കൊണ്ട് നീ പേടിക്കണ്ട എന്നും അഖിൽ ദേവുവിനോട് പറയുന്നുണ്ട്. നല്ല സുഹൃത്തുക്കളെന്ന പോലെയാണ് ഇരുവരുടെയും പെരുമാറ്റം എന്നാൽ അത് വളരെ ആർട്ടിഫിഷ്യലായി തോന്നുന്നുണ്ട് എന്നൊക്കെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.


Click it and Unblock the Notifications