പിഞ്ചുകുഞ്ഞാണല്ലേ..! ഗോപികയുടെ ആരോപണത്തില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

ആരാധകര്‍ കാത്തിരുന്ന പരിപാടിയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ് താരങ്ങള്‍. ആവേശകരമായൊരു ആഴ്ചയായിരുന്നു ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞു പോയത്. ഒറിജിനലുകള്‍ ഏറ്റുമുട്ടുന്ന സീസണിലെ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ വലിയ പൊട്ടിത്തെറികളും വഴക്കുകളുമൊക്കെ കണ്ടിരുന്നു. അതുകൊണ്ടു തന്നെ ആരാധകരുടെ ആവേശവും കൂടിയിരിക്കുകയാണ്.

ഇതിനിടെ ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റനേയും കണ്ടെത്തുകയുണ്ടായി. വീക്കിലി ടാസ്‌കില്‍ വിജയിച്ച ടീമിലെ അംഗങ്ങളായ നാദിറ മെഹ്‌റിനും അഖില്‍ മാരാരും തമ്മിലായിരുന്നു ക്യാപ്റ്റന്‍സിക്കായുള്ള മത്സരം. ടാസ്‌കില്‍ വിജയിച്ച അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനായി മാറുകയും ചെയ്തു. ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ എന്നാലത് സുഖജീവിതമല്ല, ഏറെ പ്രയാസങ്ങള്‍ നിറഞ്ഞൊരു പാത തന്നെയാണ്.

akhil marar

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയിലെ വിവാദനായകനായ അഖില്‍ മാരാര്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ വലിയ പൊട്ടിത്തെറികളും വിവാദങ്ങളുമൊക്കെ തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഖിലിന്റെ പല കാഴ്ചപ്പാടുകളേയും സമീപനങ്ങളേയും മറ്റുള്ളവര്‍ ശക്തമായി തന്നെ നേരിടുന്നതിനാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

ഇപ്പോഴിതാ അഖില്‍ മാരാര്‍ പൊട്ടിക്കരയുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി മാറിയ ശേഷമായിരുന്നു അഖില്‍ കരയുന്ന സാഹചര്യമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രി ബിഗ് ബോസ് വീട്ടിലെ അംഗങ്ങളെല്ലാം ചേര്‍ന്നിരുന്ന് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളുമൊല്ലം പങ്കുവച്ചിരുന്നു. ഈ സമയത്ത് ഗോപിക അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

അഖില്‍ ക്യാപ്റ്റനാകുന്നതിനും മുമ്പ് നടന്ന വീക്കിലി ടാസ്‌കിനിടെ നടന്ന സംഭവമാണ് ഗോപിക തുറന്നു പറഞ്ഞത്. ഗെയിമിനിടെ താനും ഏയ്ഞ്ചലീനും നൂല് വലിക്കാന്‍ പോകാനിറങ്ങിയപ്പോള്‍ നിങ്ങളവിടെ നില്‍ക്ക് പറ്റുന്നവര്‍ പോട്ടെ എന്ന് അഖില്‍ മാരാര്‍ പറഞ്ഞുവെന്നാണ് ഗോപിക പറഞ്ഞത്. തങ്ങള്‍ പറ്റുന്ന ആള്‍ക്കാര്‍ അല്ല എന്നൊരു ധാരണ ഉണ്ടോ എന്ന് ഗോപിക ചോദിച്ചു. അതുപോലെ തന്നെ താന്‍ എന്തെങ്കിലും പറയുമ്പോള്‍ തനിക്ക് സ്‌പേസ് ലഭിക്കാറില്ലെന്നും എന്നാല്‍ താന്‍ ഇനിയും പറയുമെന്നും സ്‌പേസ് തന്നില്ലെങ്കില്‍ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്നും ഗോപിക വ്യക്തമാക്കിയിരുന്നു.

akhil marar

പിന്നീട് അടുക്കളയില്‍ വച്ച് ലച്ചുവും ഇതേ വിഷയത്തില്‍ അഖിലുമായി സംസാരിച്ചു. ശോഭ വിശ്വനാഥും ഒപ്പമുണ്ടായിരുന്നു. താന്‍ ആ അര്‍ത്ഥത്തിലല്ല പറഞ്ഞതെന്നും പൊതുവായ കാര്യമായതിനാലാണ് പറ്റുന്നവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞതെന്നുമാണ് അഖില്‍ നല്‍കിയ ന്യായീകരണം. താന്‍ ഇവിടെ വന്നത് മുതല്‍ എല്ലാവര്‍ക്കും വേണ്ടി കുക്ക് ചെയ്യുന്നത് സന്തോഷത്തോടെയാണെന്ന് പറഞ്ഞ് അഖില്‍ പൊട്ടിക്കരയുകയായിരുന്നു. ശോഭയും മിഥുനും ലച്ചുവുമെല്ലാം ചേര്‍ന്ന് അഖിലിനെ ആശ്വസിപ്പിക്കുകയായിരുന്നു.

അതേസമയം പിറ്റേദിവസം ഈ സംഭവത്തില്‍ അഖില്‍ ഗോപികയോട് മാപ്പ് പറയുകയും ചെയ്തു. മോഹന്‍ലാല്‍ വന്ന ദിവസത്തെ എപ്പിസോഡില്‍ അഖില്‍ ഗോപികയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തുകയും താന്‍ അറിവില്ലാതെ ചെയ്തതാണെന്ന് പറയുകയും ചെയ്യുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X