മോഷ്ടിക്കാന്‍ നീയാര് മധുവോ? അഖില്‍ മാരാര്‍ക്കെതിരെ പ്രതിഷേധം; സവര്‍ണ്ണ ചിന്താഗതിയെന്ന് വിമര്‍ശനം

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ആദ്യത്തെ നാളുകളില്‍ തന്നെ ശ്രദ്ധ നേടിയ താരമാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ അഖില്‍ മാരാര്‍ ബിഗ് ബോസ് വീടിനകത്തു വച്ച് നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങളാകുന്നുണ്ട്. ഇപ്പോഴിതാ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയൊരു പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്.

ടാക്‌സിനിടെ മീശമാധവനായി എത്തിയ സാഗറിനോട് അരി മോഷ്ടിക്കാന്‍ നീയാരാ മധുവോ എന്ന് അഖില്‍ മാരാര്‍ ചോദിച്ചിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. മോഷണം ആരോപിച്ച് മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഈ കഴിഞ്ഞ ദിവസമായിരുന്നു കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.

Akhil Marar

അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. നിരവധി പേരാണ് അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആദര്‍ഷ് എച്ച്എസ് എന്നയാള്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

' നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും' എന്തോ വലിയ തമാശ എന്ന രീതിയില്‍ അഖില്‍ മാരാര്‍ ബിഗ്‌ബോസ് ഹൗസിലെ ടാസ്‌കിന്റെ ഭാഗമായി കള്ളന്റെ വേഷം കെട്ടിയ സാഗറിനോട് പറഞ്ഞ വാക്യങ്ങളാണ് മുകളില്‍ എന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ എക്‌സ്‌പോസ് ആകാന്‍ പോകുന്നത് അഖില്‍ ആയിരിക്കുമെന്ന് മുന്‍പേ തോന്നിയിരുന്നു. പക്ഷേ മാരാര്‍ ഇരിക്കുന്ന തട്ടിന്റെ ജീര്‍ണ്ണത ഇത്ര പെട്ടെന്ന് അയാള്‍ തന്നേ കാട്ടി തരുമെന്ന് കരുതിയില്ല.
അയാളുടെ ഉള്ളിലെ സവര്‍ണ്ണത നോക്കു. ഒരു നേരത്തെ അന്നം എടുത്തതിന്റെ പേരില്‍ ജാതി കേരളം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാക്കിയ മധു അയാള്‍ക്ക് തമാശയ്ക്കുള്ള വകയാണ്. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരുമെന്ന പറച്ചിലില്‍ അയാളുടെ രാഷ്ട്രീയം ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാണെന്നും കുറിപ്പില്‍ പറയുന്നു.

മനുഷ്യന്റെ വിശപ്പിനെ പരിഹസിക്കുന്ന, ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിക്കുന്ന ഇത്തരം സവര്‍ണ്ണ ചിന്താഗതി പേറുന്ന മാരാരെ പോലൊരാളെ തുറന്ന് കാണിക്കാന്‍ കഴിയുന്നൊരാള്‍ പോലും ഇത്തവണ ആ പരിപാടിയില്‍ ഇല്ലാതെ പോയത് പരാജയമാണെന്നും കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.

Akhil Marar

മാരാരെ, തന്നേ പോലെ കഴിവില്ലാതിരുന്നിട്ടും, മോശം സിനിമകളെ ഉള്‍പ്പെടെ പൊക്കിപിടിച്ചു സൂപ്പര്‍ താരങ്ങളുടെ മൂഡ് താങ്ങി ബിഗ് ബോസ് വരെ എത്താനുള്ള മൂലധനം സൃഷ്ടിച്ച മനുഷ്യനേക്കാള്‍ എന്തുകൊണ്ടും അഭിമാനവും ആദരവും അര്‍ഹിക്കുന്നുണ്ട് മധുവിനെ പോലെയുള്ള മനുഷ്യര്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനാണ് അഖില്‍ മാരാർ. നാദിറയെ പരാജയപ്പെടുത്തിയാണ് മാരാർ ക്യാപ്റ്റനായിരിക്കുന്നത്. രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനെ കണ്ടെത്താനുള്ള മത്സരം സാഗർ, റെനീഷ, വിഷ്ണു എന്നിവർക്കിടയിലാണ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X