ജുനൈസിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ മാരാര്‍; അഖിലിനെ മലര്‍ത്തിയടിക്കാന്‍ കൂടെക്കൂടി മറ്റുള്ളവരും!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികളാണ് ജുനൈസും അഖില്‍ മാരാരും. നേരത്തെ തന്നെ പലപ്പോഴായി ഇരുവരും തമ്മിലുള്ള, പല വിഷയങ്ങളിലുമുള്ള അഭിപ്രായ ഭിന്നതകളും കാഴ്ചപ്പാടിലെ വൈരുധ്യവും വെളിവായിരുന്നു. ഇപ്പോഴിതാ സിനിമകള്‍ക്ക് റിവ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള അഖില്‍ മാരാരുടെ വാദത്തെ മലര്‍ത്തിയടിച്ചിരിക്കുകയാണ് ജുനൈസ്.
യൂട്യൂബ് ചാനലിലൂടേയും മറ്റും സിനിമയുടെ റിവ്യു പറയുന്നവര്‍ സിനിമയുടെ നിര്‍മ്മാതാവിന്റെ സാഹചര്യത്തെ മനസിലാക്കാതെയാണ് അഭിപ്രായം പറയുന്നതെന്നായിരുന്നു അഖില്‍ മാരാരുടെ വാദം. എന്നാല്‍ ജുനൈസ് ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു. പിന്നാലെ ജുനെസിനൊപ്പം മറ്റ് മത്സരാര്‍ത്ഥികളും ചേരുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

കല വിമര്‍ശനങ്ങളിലൂടെ കടന്നു പോകേണ്ടാണെന്ന് മനീഷ പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യട്ടേയെന്ന് ശോഭയും പറഞ്ഞു. ഇത് തന്നെയാണ് താന്‍ പറയുന്നതെന്ന് ജുനൈസ് പറയുന്നുണ്ട്. നിര്‍മ്മാതാക്കള്‍ കോടികളുടെ കാര്യം പറയുന്നത് പോലെ തന്നെ സാധാരണക്കാരനെ സംബന്ധിച്ച് 150 രൂപ എന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ജുനൈസ് ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഇത് വെറും വൃത്തികെട്ട പ്രസ്താവനയാണെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ആയിരം രൂപയ്ക്ക് മദ്യം വാങ്ങി കുടിച്ച് വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നതിനോട് പ്രശ്‌നമില്ലെന്നും പക്ഷെ നൂറ്റമ്പത് രൂപയുടെ കാര്യത്തില്‍ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നുമായിരുന്നു അഖില്‍ മാരാരുടെ വാദം. എന്നാല്‍ അത് സമ്മതിച്ചു കൊടുക്കാന്‍ ജുനൈസ് തയ്യാറായില്ല.
സാമ്പത്തികം മാറ്റിവച്ചാലും രണ്ടര മണക്കൂര്‍ എന്ന സമയത്തെക്കുറിച്ചാകാം സംസാരിക്കുന്നതെന്ന് ജുനൈസ് പറഞ്ഞു. ഒരുപാട് പേര്‍ കാണുന്ന സിനിമയേയും പരമ്പരകളേയും ഷോയേയുമൊക്കെ ചിലര്‍ യൂട്യൂബിലിരുന്ന് മോശമാണെന്ന് പറയുമ്പോള്‍ ആ പ്രേക്ഷകരെ മാനിക്കാതിരിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു അഖില്‍ മാരാരുടെ വാദം. എന്നാല്‍ അത് അംഗീകരിക്കാന്‍ ജുനൈസ് തയ്യാറായില്ല. കാശ് മുടക്കി സിനിമ കാണുന്നൊരാള്‍ക്ക് അതേക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയാനുളള അവകാശമുണ്ടെന്ന് ജുനൈസ് വ്യക്തമാക്കി.
അതേസമയം ബോധപൂര്‍വ്വം വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ലെന്നും ജുനൈസ് വ്യക്തമാക്കി. ജുനൈസിന് പിന്തുണയുമായി മനീഷയും അഞ്ജൂസും ശോഭയുമൊക്കെ രംഗത്തെത്തുകയും ചെയ്തു. വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകര്‍ക്കുണ്ടെന്നാണ് ജുനൈസ് പറഞ്ഞത്. ഒരാള്‍ സിനിമ കാണാന്‍ പോകുന്നത് പ്രൊഡ്യൂസര്‍ എത്ര മുടക്കിയെന്ന് ചിന്തിച്ചിട്ടല്ല, തനിക്ക് എന്റര്‍യെ്‌നിംഗ് ആയിരിക്കണം എന്നു കരുതിയാണ്, അത് ലഭിച്ചില്ലെങ്കില്‍ ആ അഭിപ്രായം പറയുമെന്ന് ജുനൈസ് പറഞ്ഞു.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ്. വീക്കിലി ടാസ്‌കില്‍ ഒന്നാമതെത്തിയ ടീമിലെ അംഗങ്ങളായ നാദിറ മെഹ്‌റിനും അഖില്‍ മാരാരും തമ്മിലായിരുന്നു ക്യാപ്റ്റന്‍സിയ്ക്കായി മത്സരം നടന്നത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ അഖില്‍ മാരാര്‍ ആണ് വിജയിച്ചത്. ഇതോടെ ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റനായി മാരാര്‍ മാറി. റിനോഷും ഏയ്ഞ്ചലീന്‍ മറിയയുമാണ് ജയിലിലേക്ക് അയക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍.
ആദ്യത്തെ ആഴ്ച തന്നെ ആവേശകമരായി മാറിയിരിക്കുയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറികളും വഴക്കുകളുമൊക്കെ ഉടലെടുത്തു കഴിഞ്ഞു. ഗ്രൂപ്പിസവും തുടങ്ങിയതായാണ് മനസിലാകുന്നത്. അതേസമയം, ഇപ്പോഴും തങ്ങളുടെ ഗെയിം പൂര്‍ണമായും പുറത്തെടുക്കാത്തവരുമുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ തീ പാറുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications