മാരാരുടെ പൊയ്മുഖം പൊളിയും, വോട്ട് ചെയ്തവര്‍ തന്നെ എയറില്‍ കേറ്റുന്ന ദിവസം വരും: കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ വിജയകിരീടം ആരാകും ചൂടുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നൂറ് ദിവസം നീണ്ടു നിന്ന പോരാട്ടത്തിന് ഇന്നത്തോടെ അവസാനമാകും. അകത്ത് താരങ്ങള്‍ തമ്മിലും, പുറത്ത് ആരാധകര്‍ തമ്മിലുമുണ്ടായ മത്സരത്തിന് ഇന്ന് അന്തിമവിധിയെഴുതും. വിജയിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലൊക്കെ ചര്‍ച്ചകള്‍ കൊടുംപിരി കൊളളുകയാണ്.

മിക്ക പോളുകളിലും വിജയിയായി പ്രവചിക്കപ്പെടുന്നത് അഖില്‍ മാരാരാണ്. തുടക്കത്തില്‍ തന്നെ വിജയിയാകുമെന്ന് പലരും കരുതിയിരുന്ന താരമാണ് അഖില്‍ മാരാര്‍. ആ ഫലത്തില്‍ മാറ്റമൊന്നും വരില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ഇത് ബിഗ് ബോസ് ആണെന്നും അതിനാല്‍ എന്തും സംഭവിക്കാമെന്നും പ്രേക്ഷകര്‍ക്ക് അറിയാം.

Bigg Boss Malayalam

ബിഗ് ബോസ് മത്സാരാര്‍ത്ഥികൡ മിക്കവരും പ്രേക്ഷകളില്‍ വലിയൊരു വിഭാഗവും വിജയിയായി കണക്കാക്കുന്ന താരമാണ് അഖില്‍ മാരാര്‍. എന്നാല്‍ അഖില്‍ മാരാര്‍ ഇരട്ടത്താപ്പുകാരനാണെന്നും ആ പൊയ്മുഖം ഒരുനാള്‍ അഴിഞ്ഞു വീഴുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് അഖിലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ആരോഗ്യ കാരണത്താല്‍ ഷോയില്‍ നിന്നും പിന്മാറിയ റിനോഷിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരസ്പര വിരുദ്ധമായ രണ്ട് പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചാണ് കുറിപ്പിലെ വിമര്‍ശനം. ബിഗ് ബോസ് വീട്ടില്‍ അഖിലിന്റെ ആശയങ്ങളുടെ എതിര്‍പക്ഷത്തായിരുന്നു റിനോഷ്. ഈ സീസണിലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളുമാണ് റിനോഷ്. എന്നാല്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് താരം അവസാന ആഴ്ച ഷോയില്‍ നിന്നും പിന്മാറുകയായിരുന്നു.

അഖില്‍ : 'എന്റെ മക്കള്‍ ഒക്കെ വന്നു നിന്റെ ഫാന്‍സ് ആണെന്ന് പറഞ്ഞു റിനോഷേ, നിന്നെ കളിച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഇപ്പൊ ഉള്ളു. അഖില്‍ : ' മിഥുനെ കൊണ്ട് ആ കഥ പറയിപ്പച്ചത് റിനോഷാണ് '. റിനോഷ് മാരാരിന്റെ മുഖത്ത് നോക്കി നിങ്ങള്‍ ഒരു 'വിഷം' ആണെന്ന് പറഞ്ഞിട്ടുണ്ട്, മറിച്ചു മാരാര്‍ റിനോഷിനോട് ഇതുവരെ മുഖത്ത് നോക്കി എന്തേലും പറഞ്ഞിട്ടുണ്ടോ? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

Bigg Boss Malayalam

ഇല്ല അതിനുള്ള ഗട്‌സ് ഇല്ല. പൊതുവെ സ്‌ട്രോങ് ആണ് എന്ന് തോന്നുന്നവരെ സുഖിപ്പിച്ചു അങ്ങ് നിര്‍ത്തും, ഇല്ലേല്‍ പിടിച്ചു തമ്പിയും മച്ചമ്പിയും ആക്കും. നമ്മക്ക് പോഴത്തരം പറയാന്‍ ജുനൈസും ശോഭയും ഉണ്ടല്ലോ അവരാകുമ്പോ വലിയ സീനും ഇല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇന്ന് ഈ സീസണ്‍ അവസാനിക്കും, അഖില്‍ മാരാര്‍ ആയിരിക്കും ടൈറ്റില്‍ വിന്നറാകുമെന്നും കുറിപ്പ് പറയുന്നു.

പക്ഷെ ഇവന്റെ ഒക്കെ കപടമുഖം വെളിച്ചത്തായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ട് പോലും അഖില്‍ മാരാര്‍ ഇപ്പോഴും പുറത്ത് മാന്യന്‍ ആണ്. ഇയാളുടെ സ്ലട്ട് ഷെയ്മിംഗിനും ബുള്ളിയിംഗിനും എതിരെ പ്രതികരിച്ചവര്‍ പുറത്ത് ' വിഷങ്ങളും'. അഖില്‍ മാരാര്‍ എന്ന ഇരട്ടത്താപ്പുകാരന്‍ പുര്‍ണമായും തുറന്നു കാണിക്കപ്പെടാന്‍ കിടക്കുന്നതെ ഉള്ളു. എന്നത്തേയും പോലെ ഇന്ന് വോട്ട് ചെയ്തവര്‍ തന്നെ എയറില്‍ കേറ്റി വിടുന്ന ഒരു ദിവസം വരും. കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X