മാരാര്‍ ബ്രില്ല്യന്റ് ഗെയിമര്‍, മാരാരുടെ ആരും കാണാത്ത ഗെയിം കാണിച്ചു കൊടുത്തു! ഷിജുവിന്റെ സൗഹൃദം സ്ട്രാറ്റജി

ബിഗ് ബോസ് വീട്ടില്‍ തീപ്പൊരി കോരിയിട്ട് റിയാസ് സലീമും ഫിറോസ് ഖാനും പുറത്തേക്ക്. പുറത്ത് വന്ന ഫിറോസ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ബിഗ് ബോസിലെ താരങ്ങളെക്കുറിച്ചും ഗെയിമിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഫിറോസ്. വിമാനത്താവളത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകവെയാണ് ഫിറോസ് ശക്തമായ പ്രതികരണം നടത്തിയത്.

റിനോഷൊക്കെ നല്ല പയ്യനാണ് പക്ഷെ പുറത്ത് നടക്കുന്നതൊന്നും അറിയുന്നില്ല. പിന്നെ ചിലരയൊക്കെ എത്ര ഉണര്‍ത്തിയിട്ടും ഉണരാന്‍ പാടാണ്. ഞാന്‍ പോയപ്പോള്‍ നായക് നഹീ എന്ന പാട്ട് ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, നിങ്ങളുടെ സീസണിന് വേണ്ടി ഒരു പാട്ട് പാടാമെന്ന്. ഉറക്കം കണ്‍കളില്‍ ഉറക്കം ചിന്തയില്‍ ഉറക്കം എന്ന് പാടി. അത് കുറേ പേര്‍ക്ക് മനസിലായെന്നും ഫിറോസ് പറഞ്ഞു.

Bigg Boss Malayalam

റെനീഷ എന്നോട് പറഞ്ഞു, ഇക്ക പാടിയത് മനസിലായി. ഇനി ഇക്ക വീട്ടില്‍ ചെന്നിട്ട് നോക്കിക്കോ എന്നും ഫിറോസ് പറഞ്ഞു. എത്ര ഗ്രൂപ്പായിട്ട് നിന്നാലും വിജയിക്കണമോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. മാരാരെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അത് അയാളുടെ വിജയമാണ്. മുന്‍കാല ചരിത്രം നോക്കിയാല്‍ അതറിയാം. ജനങ്ങളാണ് തീരുമാനിക്കേണ്ടത് അയാള്‍ നില്‍ക്കണമോ വേണ്ടയോ എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

ഇന്നലെ വരെ ഉറപ്പായിട്ടും മാരാര്‍ക്ക് തന്നെയാണ് കപ്പ് എന്ന അവസ്ഥ ആയിരുന്നു. എന്നാല്‍ ഇനി മാറിയേക്കും. ഞങ്ങള്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ അവരുടെ തലയില്‍ കയറിയിട്ടുണ്ടെങ്കില്‍ കളി മാറും. വിഷ്ണു ഒക്കെ നല്ല ഫയറുള്ള കക്ഷിയാണ്. ഇനി മാറുമെന്ന് കരുതുന്നു എന്നും ഫിറോസ് പറഞ്ഞു. അവിടുത്തെ ഏറ്റവും നല്ല മനുഷ്യന്‍ അനിയന്‍ മിഥുന്‍ ആണ്. പക്ഷെ നല്ല ഗെയിമറല്ലെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

മാരാര്‍ ഭയങ്കര ബുദ്ധിമാനാണ്. മാരാരുടെ കളികള്‍ അവിടെ കാണാതെ പോയത് ഞങ്ങളൊന്ന് കാണിച്ചു കൊടുത്തിട്ടുണ്ട്. മാരാരുടെ കൂടെ സൗഹൃദം നടിച്ച് നില്‍ക്കുന്നവരുണ്ട്. മാരാര്‍ക്ക് ശക്തനായ എതാരാളി അവിടെ ഇല്ല. അദ്ദേഹം വളരെ ബുദ്ധിപരമായാണ് നീങ്ങുന്നത്. ശരിക്കും ഫയറുള്ളവര്‍ ഉറങ്ങി കിടക്കുകയാണ്. ഷിജു നല്ല ബുദ്ധിമാണ്. പക്ഷെ സൗഹൃദത്തില്‍ പെട്ടു കിടിക്കുകയാണെന്ന് കരുതി. എന്നാല്‍ അത് പുള്ളിയുടെ സ്ട്രാറ്റജിയാണെന്നും യഥാര്‍ത്ഥ സൗഹൃദമല്ലെന്നും എനിക്ക് മനസിലായി എന്നും ഫിറോസ് പറഞ്ഞു.

Bigg Boss Malayalam

മുണ്ട് പൊക്കിയതിലും വലിയ സംഭവങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്. പക്ഷെ അവര്‍ അത് സോറി പറഞ്ഞ് ഒഴിവാക്കി വിടുകയാണ്. ഒരാളെ വെട്ടിയിട്ടാലോ കയറി വരാന്‍ സാധിക്കുള്ളൂവെന്ന് അവര്‍ തിരിച്ചറിയുന്നില്ല. സോറി പറഞ്ഞാല്‍ കഴിഞ്ഞു. അങ്ങനെ ആക്കി വച്ചിരിക്കുകയാണ് അഖില്‍. എന്തെങ്കിലും ഉണ്ടായാല്‍ അവസാനം തമാശയാക്കും. അതിനാല്‍ നല്ല കണ്ടന്റുകള്‍ പാതി വഴിയില്‍ നിന്നു പോവുകയാണ് എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

ശോഭ നല്ല ഗെയിമറാണ്. മാരാര്‍ക്ക് ഒപ്പം നില്‍ക്കുന്നത് ശോഭയാണ്. ശോഭ ഇല്ലെങ്കില്‍ മാരാര്‍ ഇല്ല. മാരാര്‍ ഇല്ലെങ്കില്‍ ശോഭ ഇല്ല എന്ന അവസ്ഥയാണെന്നും ഫിറോസ് പറഞ്ഞു. അഖില്‍ മാരാര്‍ക്കെതിരെ നില്‍ക്കുന്ന ഏക ഗെയിമര്‍ ജുനൈസാണ്. ഇന്നലെ നടന്നൊരു സംഭവം ജുനൈസിന്റെ പുറത്താകലിന് വരെ കാരണമായേനെ. എന്നാല്‍ ഞാനത് തണുപ്പിച്ചു വിട്ടു. ജുനൈസ് നല്ല ഗെയിമറാണ്. ടോപ് ഫൈവിലുണ്ടാകും എന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X