ധൈര്യമുണ്ടേല്‍ അടിക്കെടാ! കലി തുള്ളി വന്ന അഖില്‍ മാരാരോട് ശ്രുതി; വാക്ക് തര്‍ക്കം അടിയിലേക്ക്!
ബിഗ് ബോസ് വീട്ടില്‍ വീണ്ടും അടി. പതിവ് പോലെ വഴക്കിന്റെ ഒരറ്റത്ത് അഖില്‍ മാരാരുണ്ട്. മറുവശത്തുളളതാകട്ടെ ശ്രുതിയും. കിച്ചണില്‍ വച്ചായിരുന്നു വഴക്കുണ്ടായത്. വഴക്കിനിടെ അഖില്‍ ബിഗ് ബോസ് വീട്ടിലെ വസ്തുകള്‍ നശിപ്പിക്കുകയും ചെയ്തു. വലിയ വഴക്കിന്റെ അവസാനം പക്ഷെ അപ്രതീക്ഷിതമായിരുന്നു. അഖിലിന്റെ ദേഷ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഇന്നത്തെ സംഭവവും.
ബണ്ണിന്റെ പേരിലാണ് തര്‍ക്കം ആരംഭിക്കുന്നത്. ബണ്ണ് ആരാണ് എടുത്തത് എന്ന് ക്യാപ്റ്റനായ ഷിജു ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ബണ്ണ് എടുത്തത് വിഷ്ണുവായിരുന്നു. റിനോഷിനും ബണ്ണ് കിട്ടിയിട്ടുണ്ട്. റിനോഷിന് കിട്ടിയത് ശ്രുതിയെ ബണ്ണായിരുന്നു. ബണ്ണുകള്‍ എല്ലാവരും വീതം വച്ച് കഴിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഷിജ ബണ്ണ് എവിടെ എന്ന ചോദ്യവുമായി എത്തുന്നത്. ഷിജുവിനൊക്കെ വിശക്കുന്നുണ്ടായിരുന്നു.

ബണ്ണ് എടുത്തത് വിഷ്ണുവാണെന്നും വീതിച്ചു നല്‍കിയെന്നും ശ്രുതി അറിയിച്ചു. ഇതോടെ ഷിജു ഇനി ആരും ഫ്രിഡ്ജില്‍ തൊടരുതെന്ന് അറിയിച്ചു. ബാലന്‍സ് വന്നത് മാറ്റിവെക്കാന്‍ അഖില്‍ മാരാര്‍ പറഞ്ഞു. ഫ്രിഡ്ജില്‍ ആകെ മൂന്ന് ബണ്ണേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രുതി പറഞ്ഞുവെങ്കിലും അത് പറ്റില്ല ഉള്ളത് പതിനാല് പേര്‍ക്കും വീതം വെക്കണമെന്നായിരുന്നു അഖില്‍ മാരാരും ഷിജും. എന്നാല്‍ ആരുടേയും വായ് കെട്ടിവെക്കാനാകില്ലെന്ന് അനു പറഞ്ഞു.
എന്നാലിത് കിച്ചണ്‍ ടീമിന്റെ ഡ്യൂട്ടിയായിരുന്നുവെന്ന് ഷിജു പറഞ്ഞു. എന്നാല്‍ ഇതിലേക്കൊന്നും കിച്ചണ്‍ ടീം ഇടപെടാറില്ലെന്നതാണ് വസ്തുത. ഇവിടെ പലരും രാത്രി ഒന്നും കഴിക്കുന്നില്ലെന്ന് ശ്രുതി പറഞ്ഞുവെങ്കിലും അഖില്‍ സമ്മതിച്ചില്ല. അഖില്‍ മാരാര്‍ പൊട്ടിത്തെറിക്കുകയാണ് പിന്നാലെ. നാദിറയും ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഷിജു നിര്‍ത്താന്‍ ആവശ്യപ്പെട്ടത് നാദിറയോടായിരുന്നു. അത് ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ അഖിലിനോടും പറഞ്ഞുവെന്നായി ഷിജു.
തന്നോട് പറഞ്ഞത് പോലെയല്ല ഷിജു അഖിലിനോട് പറഞ്ഞതെന്ന് നാദിറ ആരോപിച്ചു. വാക്ക് തകര്‍ക്കം മറുകുന്നതിനിടെ ശ്രുതിയും മാരാരും തമ്മില്‍ ശക്തമായ വഴക്കുണ്ടാകുന്നുണ്ട്. ഇതിനിടെ സാഹചര്യം അഖിലിനെ ബോധ്യപ്പെടുത്താനായി റെനീഷ ഒരു ഉദാഹരണം പറയാന്‍ മുന്നോട്ട് വന്നു. പനിയായ സമയത്ത് അഖില്‍ അധികം കഞ്ഞിയെടുത്തു എന്ന് റെനീഷ പറഞ്ഞതും അഖില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദേഷ്യം മൂലം അഖില്‍ അടുക്കളയിലുണ്ടായിരുന്ന സാധനങ്ങള്‍ തകര്‍ക്കുക വരെ ചെയ്തു.

നാല് കടിച്ചും കൈ ചൂണ്ടിയുമൊക്കെ അടിക്കാന്‍ ഓങ്ങിയ അഖിലിനോട് ശ്രുതിയടക്കം ദേഷ്യപ്പെട്ടു. ധൈര്യമുണ്ടെങ്കില്‍ അടിക്കാന്‍ വാടോ എന്നായിരുന്നു ശ്രുതിയുടെ പ്രതികരണം. താന്‍ അഖിലിനെ കുറ്റം പറഞ്ഞതല്ലെന്നും അങ്ങനെ എടുക്കുന്നതൊക്കെ സാധാരണയാണെന്നും റെനീഷ പറയുന്നുണ്ടെങ്കിലും അഖില്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വലിയ തകര്‍ക്കമായി മാറുകയായിരുന്നു സംഭവം. എന്നാല്‍ ബണ്ണ് എടുത്തത് വിഷ്ണുവാണെന്ന് വ്യക്തമായി. ഇതോടെ ഷിജുവും മാരാരും തകര്‍ക്ക് അവസാനിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഈ സംഭവത്തില്‍ എങ്ങനെയാണ് അഖിലും ഷിജുവും മറ്റുള്ളവരുടെ തെറ്റുകളോട് പെരുമാറുന്നതെന്നും വിഷ്ണുവാണെന്ന് അറിഞ്ഞപ്പോള്‍ വന്ന മാറ്റവും ചര്‍ച്ചയാകുന്നുണ്ട്. സ്വന്തം ഗ്രൂപ്പിലുള്ളവര്‍ എന്ത് ചെയ്താലും കുഴപ്പമില്ല, എന്നാല്‍ മറ്റുള്ളവരെ ചെറിയ കുറ്റത്തിന്റെ പേരില്‍ പോലും ദേഷ്യപ്പെടും. ഇന്നത്തെ വഴക്കില്‍ യാതൊരു കാരണവുമില്ലാതെ അഖില്‍ മാരാര്‍ ഓവറാക്ട് ചെയ്യുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്.


Click it and Unblock the Notifications











