സെറീനയെ മുണ്ട് പൊക്കി കാണിച്ച് അഖില്‍ മാരാര്‍! ഞെട്ടിത്തരിച്ച് ബിഗ് ബോസ് വീട്; ഇതെന്ത് വൃത്തികേട്!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. തുടക്കം മുതല്‍ക്കു തന്നെ അഖിലിന് കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ടോപ് ഫൈവിലെത്തുമെന്ന് പ്രേക്ഷകരും സഹതാരങ്ങളും ഉറപ്പിച്ചു പറയുന്ന പേരാണ് അഖില്‍ മാരാരുടേത്. എന്നാല്‍ തുടക്കം മുതല്‍ക്കു തന്നെ അഖിലിന്റെ നിലപാടുകളും വാക്കുകളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.
ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിച്ച് തെറി വിളിക്കുന്നതും തല്ലാന്‍ ഓങ്ങുന്നതും വസ്തുക്കള്‍ തല്ലി തകര്‍ക്കുന്നതുമൊക്കെ അഖിലിനെ വെട്ടിലാക്കിയ സംഭവങ്ങളാണ്. വംശീയതയും സ്ത്രീവിരുദ്ധതയുമൊക്കെ അഖിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ അഖിലിന് മാപ്പ് പറയേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഫിസിക്കല്‍ അസോള്‍ട്ട് കാരണം ഷോയില്‍ നിന്നും പുറത്താക്കപ്പെടുന്നതിന്റെ വക്കില്‍ നിന്നും തിരികെ വന്നയാളുമാണ് അഖില്‍ മാരാര്‍.

എന്നാല്‍ ഇതൊന്നും അഖിലിനെ അടക്കി നിര്‍ത്താനുള്ളതാകുന്നില്ല എന്ന് വേണം കരുതാന്‍. ഇപ്പോള്‍ പുറത്തു വന്ന പ്രൊമോ കാണിച്ചു തരുന്നത് അതാണ്. സഹതാരങ്ങളോട് ദേഷ്യപ്പെടുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന അഖില്‍ മാരാര്‍ ഇത്തവണ ഒരു പടി കൂടി കടന്നിരിക്കുകയാണ് എന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. നിയന്ത്രണം നഷ്ടമായ അഖില്‍ മുണ്ട് പൊക്കി കാണിച്ചതായാണ് പുതിയ പ്രൊമോ കാണിക്കുന്നത്.
തര്‍ക്കത്തിനിടെയായിരുന്നു സംഭവം. സെറീനയെയാണ് അഖില്‍ മാരാര്‍ മുണ്ട് പൊക്കി കാണിക്കുന്നത് എന്നാണ് പ്രൊമോ വീഡിയോയില്‍ പറയുന്നത്. മുറ്റത്ത് എല്ലാവരും ചേര്‍ന്നിരുന്ന് നടക്കുന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ചര്‍ച്ച തര്‍ക്കത്തിലേക്ക് കടക്കുകയാണ്. താന്‍ ഇവിടെ ഒറിജിനല്‍ ആയിട്ടാണ് നിക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. പിന്നാലെ താരം സെറീനയെ മുണ്ട് പൊക്കി കാണിക്കുകയാണ്. ഇതോടെ രംഗം മാറുന്നു. അഖില്‍ മാരാര്‍ ചെയ്തത് വൃത്തികെട്ട ഗെയിം ആണെന്ന് ജുനൈസ് പറയുന്നുണ്ട്.
ബോധപൂര്‍വ്വം ഒരാളെ തുണി പൊക്കി കാണിക്കുന്നത് മോശമാണെന്ന് നാദിറ പറയുന്നുണ്ട്. അവള്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് റിയാസ് പറയുമ്പോള്‍ ആണോ എന്ന് അഖില്‍ മാരാര്‍ ചോദിക്കുന്നു. താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് സെറീന മറുപടിയും നല്‍കുന്നു. പിന്നാലെ അടുക്കളിയിലെത്തുന്ന ജുനൈസ് ശോഭയോടും റിനോഷിനോടും അഖില്‍ മുണ്ടു പൊക്കി കാണിച്ചതായി പറയുന്നുണ്ട്. മറ്റുള്ളവര്‍ അത് കേട്ട് അമ്പരന്നു നില്‍ക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

ഇന്നലെ സെറീനയും അഖിലും തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രശ്നം എന്നാണ് കരുതപ്പെടുന്നത്. അഖില്‍ യഥാർത്ഥത്തില്‍ മുണ്ടു പൊക്കി കാണിച്ചിട്ടുണ്ടെങ്കില്‍ താരത്തിനെതിരെ നടപടിയുണ്ടാകുമോ എന്ന് കണ്ടറിയണം. ഇന്നലെ സെറീനയും മിഥുനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അഖില്‍ മാരാർ നടത്തിയ പരാമർശം വലിയ വഴക്കിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
പഴയ താരങ്ങളായ റിയാസും ഫിറോസും വന്നതോടെ കളറായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്. കോടതി ടാസ്കിന്റെ ഭാഗമായിട്ടാണ് ഇരുവരുമെത്തിയത്. ഇന്നലെ അഖിലിനെതിരെ സെറീനയും മറ്റും രംഗത്ത് വന്നതിലും ഫിറോസിന്റേയും റിയാസിന്റേയും ഇടപെടലുണ്ടായിരുന്നു.


Click it and Unblock the Notifications