ലാലേട്ടന്‍ തന്ന സ്വര്‍ണം അവിടെയുണ്ടോന്ന് നോക്ക്! അഖില്‍ മാരാര്‍ ഗോപികയെ അപമാനിച്ചോ?
അഖില്‍ മാരാര്‍ക്ക് വീണ്ടും നാക്ക് വിനയാവുകയാണ്. നേരത്തെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അഖില്‍ മാരാര്‍ക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു. മോഹന്‍ലാലും അഖിലിനെ ഇതിന്റെ പേരില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തായ ഗോപികയെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശവും വിവാദമാവുകയാണ്.
ബിഗ് ബോസ് റിവ്യുകളിലൂടെ ശ്രദ്ധ നേടിയ വ്‌ളോഗര്‍ രേവതിയാണ് മാരാരുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം. ഇന്ന് ലൈവിലാണ് ഈ സംഭവമുണ്ടായത്.

അഖില്‍ മാരാര്‍ വിഷ്ണുവിനോടാണ് ഗോപികയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. ലാലേട്ടന്‍ തന്ന സ്വര്‍ണമൊക്കെ അവിടെ തന്നെയുണ്ടോന്ന് നോക്ക്. അല്ലെങ്കില്‍ അതും അടിച്ചോണ്ട് പോയോ എന്നാണ് അഖില്‍ മാരാര്‍ ചോദിക്കുന്നത്. പോയപ്പോള്‍ കൊണ്ടു പോയോ എന്ന് വിഷ്ണുവും പറഞ്ഞ് ചിരിക്കുന്നുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് അയ്യായിരം രൂപയ്ക്ക് മേലെയുണ്ടെന്നും അഖില്‍ പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രേവതിയും പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഗോപികയെ പരിഹസിക്കുകയായിരുന്നു. വളരെ മോശമായിപ്പോയി. അഖില്‍ മാരാരുടെ വായില്‍ നിന്നും കുറേ തെറ്റായ പ്രസ്താവനകള്‍ വന്നിട്ടുള്ളത്. പോയ മത്സരാര്‍ത്ഥിയെക്കുറിച്ച് വളരെ പേഴ്‌സണലായി ഇങ്ങനെ സംസാരിച്ചത് ശരിയായില്ലെന്നാണ് രേവതി പറയുന്നത്. ആരും മോഷ്ടിക്കാന്‍ വേണ്ടിയല്ല ബിഗ് ബോസില്‍ വന്നത്. ടാസ്‌കില്‍ മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്താല്‍ അവര്‍ പുറത്തും കള്ളന്മാര്‍ ആകണമെന്നില്ലെന്നും രേവതി പറയുന്നു.
കൊള്ളക്കാരായി അഭിനയിച്ച അഖില്‍ മാരാരും വിഷ്ണുവും പുറത്ത് കൊള്ളക്കാര്‍ അല്ലല്ലോയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗോപികയ്‌ക്കെതിരെ നടന്നത് പേഴ്‌സണല്‍ അറ്റാക്കാണെന്നും അത് വേണ്ടിയിരുന്നില്ലെന്നും രേവതി പറയുന്നു. തുടക്കം മുതലേ ഗോപികയെ കള്ളത്തരം കാണിക്കുന്നുവെന്ന് അഖില്‍ മാരാര്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ ഗോപിക ഗെയിം കളിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ യാതൊരു കള്ളത്തരവും ഗോപിക കാണിച്ചിട്ടില്ലെന്നും രേവതി തുറന്നടിക്കുകയാണ്.
ആവശ്യമില്ലാത്ത പ്രസ്താവനയായെന്നും ലാലേട്ടന്‍ വരുമ്പോള്‍ പറഞ്ഞാല്‍ നന്നായിരിക്കുമെന്നും രേവതി അഭിപ്രായപ്പെടുന്നുണ്ട്. മുന്നോട്ടും അഖില്‍ മാരാര്‍ പേഴ്‌സണല്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്താതിരിക്കുന്നതാണ് നല്ലത്. ഗെയിമിനെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും നല്ലതെന്നും അവര്‍ പറയുന്നു. എന്നാല്‍ അഖില്‍ മാരാർ ഗോപികയെ അപമാനിച്ചിട്ടില്ലെന്നും വീട്ടിലെ മറ്റൊരു താരത്തെക്കുറിച്ച് പറഞ്ഞൊരു തമാശ മാത്രമാണതെന്നുമാണ് അഖിലിനെ അനുകൂലിക്കുന്നവർ പറയുന്നത്.

അതേസമയം ലച്ചുവിന്റെ ബിഗ് ബോസ് വീട്ടിലെ ഭാവിയും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ലച്ചുവിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനായി താരത്തെ പരിശോധിക്കാനായി രണ്ട് ദിവസം പുറത്ത് കൊണ്ടു പോകേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഹനാന്റെ സ്ഥിതിയായിരിക്കുമോ ലച്ചുവും സംഭവിക്കുക എന്നതാണ് ആശങ്ക. താരം ഇതേക്കുറിച്ച് റിനോഷുമായി സംസാരിക്കുകയും ചെയ്തിരുന്നു. ആരോഗ്യമാണ് പ്രധാനമെന്നും ചികിത്സയ്ക്ക് പോകണമെന്നും റിനോഷ് ഉപദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ശ്രുതിയും അതേകാര്യം ലച്ചുവിനോട് സംസാരിച്ചിരുന്നു.
എന്നാല്‍ പോകാനുള്ള ഭയം ലച്ചുവും പങ്കുവച്ചിട്ടുണ്ട്. പത്ത് പേരാണ് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സാഗര്‍, അഖില്‍ മാരാര്‍, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, സെറീന, നാദിറ, ലച്ചു, ജുനൈസ് എന്നിവരാണ് ഈ ആഴ്ച ജനവിധി തേടുന്നത്. എന്നാല്‍ ആര്‍ക്കൊക്കെ എത്ര വോട്ടുള്‍ വീതം ലഭിച്ചിട്ടുണ്ടെന്ന കാര്യം ബിഗ് ബോസ് താരങ്ങളോട് പങ്കുവച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന മിഡ് വീക്ക് എവിക്ഷനില്‍ ഗോപിക പുറത്തായിരുന്നു. പോയ വാരം ഏയ്ഞ്ചലീന്‍ മറിയയും ഷോയില്‍ നിന്നും പുറത്തായിരുന്നു.


Click it and Unblock the Notifications











