നല്ല രസമുള്ള വയര്‍! ഒരു നുള്ള് കൊടുത്തു! റെനീഷയ്‌ക്കെതിരെ മാരാരുടെ അശ്ലീല പ്രയോഗം; തുറന്നടിച്ച് ജാസ്മിന്‍
അടിയും വഴക്കുമൊന്നും ബിഗ് ബോസ് വീട്ടില്‍ പുതിയ സംഭവങ്ങളല്ല. താരങ്ങള്‍ തമ്മിലുണ്ടാകുന്ന വാക് പോരും അഭിപ്രായ ഭിന്നതയുമൊക്കെയാണ് ഷോയെ ജനപ്രീയമാക്കുന്നത് തന്നെ. എന്നാല്‍ ഇത്തവണത്തെ സീസണില്‍ കയ്യാങ്കളിയും സാധാരണമായിരിക്കുകയാണ്. മിക്ക ടാസുകളും അടിയോടെ അസാധുവായി പോകുന്നതിനും ടാസ്‌കുകള്‍ക്കിടെ താരങ്ങള്‍ പരസ്പരം കയ്യേറ്റങ്ങള്‍ നടത്തുന്നതുമൊക്കെ കണ്ടു.
ഈ സീസണിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാണ് അഖില്‍ മാരാര്‍. എന്നാല്‍ അഖില്‍ മാരാരുടെ വാക്കിലേയും നിലപാടിലേയുമൊക്കെ സ്ത്രീവിരുദ്ധത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ വാക്കുകളുടെ പേരില്‍ അഖില്‍ മാരാരിന് പലപ്പോഴായി മാപ്പ് ചോദിക്കേണ്ടി വരികയും വാണിംഗ് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാര്‍ നടത്തിയൊരു സ്ത്രീവിരുദ്ധ പരാമര്‍ശം ചര്‍ച്ചയായി മാറുകയാണ്.

കഴിഞ്ഞ ദിവസം ടാസ്‌കിനിടെ സഹ താരമായ റെനീഷയുടെ വയറില്‍ നുള്ളിയതിനെക്കുറിച്ചും താരത്തിന്റെ വയറിനെക്കുറിച്ച് നടത്തിയ അശ്ലീല ചുവയുള്ള പരാമര്‍ശവുമാണ് മാരാരെ വെട്ടിലാക്കിയിരിക്കുകയാണ്. റെനീഷയുടെ സാന്നിധ്യത്തില്‍ സെറീനയുമായി സംസാരിക്കുകയായിരുന്നു അഖില്‍ മാരാര്‍. ഇതിനിടെയാണ് താരത്തിന്റെ ഭാഗത്തു നിന്നും മോശം പരാമര്‍ശമുണ്ടാകുന്നത്.
ഗുണ്ടയുടെ ഇടി കിട്ടാത്തത് ഭാഗ്യം. പക്ഷെ ഇടി കിട്ടിയില്ലെങ്കിലും കടി കിട്ടിയില്ലേ എന്നാണ് സെറീന അഖിലിനോടായി ചോദിക്കുന്നത്. ടാസ്‌കില്‍ അഖിലും സെറീനയും ഒരു ടീമിലായിരുന്നു. ആരോ മുകളില്‍ കിടന്ന് കൈ പിടിച്ചു വച്ചിരിക്കുകയായിരുന്നു. ഞാന്‍ വയറിലൊരു നുള്ള് വച്ചു കൊടുത്തു. നല്ല രസമുള്ള വയര്‍ എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. അഖിലിന്റെ ആ പരാമര്‍ശം റെനീഷയ്ക്ക് ഒട്ടും പിടിച്ചില്ലെന്ന് താരത്തിന്റെ ഭാവത്തില്‍ നിന്നും വ്യക്തമാണ്. എല്ലാവരോടും കോമഡി പറയുന്നത് പോലെ എന്നോട് പറയാന്‍ വരരുത് എന്നും റെനീഷ പ്രതികരിക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പോയ സീസണിലെ താരമായ ജാസ്മിന്‍ എംസി. സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം. ഇതൊക്കെ കോമഡി അല്ലേ എന്നാകും ഫാന്‍സ് എന്ന ക്യാപ്ഷനോടെയുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
പിന്നെ എല്ലാം പ്രേക്ഷകര്‍ക്ക് കണ്ടന്റ് കൊടുക്കാന്‍ വേണ്ടി പറയുന്നതാണല്ലോ.. ഇതൊക്കെ ആളുകള്‍ എന്ന് മനസിലാക്കുമെന്ന് എനിക്കറിയില്ല. ചിലര്‍ ഫേക്ക് ആണ്. ഒറ്റയ്ക്ക് കളിക്കാനാണെന്നും പറഞ്ഞ് പുറത്ത് പണം എറിഞ്ഞ് 1000 ആളെക്കൊണ്ട് കഴുകി വെളിപ്പിക്കുന്നു. മറ്റ് ചിലര്‍ ഒറിജിനല്‍ ആയി നിന്ന് എന്‌റെ ആളുകളോട് പുറത്തൂന്ന് എക്‌സ്പ്രസ് വാഷ് ചെയ്യാന്‍ ഉത്തരവ് ഇടുന്നു എന്നും ജാസ്മിന്‍ കുറിക്കുന്നുണ്ട്. നേരത്തേയും ജാസ്മിന്‍ മാരാരുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
അതേസമയം സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഖില്‍ മാരാര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാരാരുടെ വാക്കുകള്‍ ലൈംഗിക അതിക്രമമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തെ പുറത്താക്കാനുള്ള വകുപ്പുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.

തെറ്റ് ആണ്.. തെറ്റ് തന്നെ ആണ്.. റെനീഷയുടെ വയറ് നല്ല രസമുള്ള വയറ് ആണെന്ന് മാരാര്‍ പറഞ്ഞത് ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റില്ല. റെനിഷ ഫാന്‍സ് പറയുന്നത് പോലെ ലാലേട്ടന്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ വയറിന്റെ പ്രശ്‌നം ചോദ്യം ചെയ്യുക തന്നെ വേണം പിച്ചിയത് പോട്ടെ അത് ഗെയിം ന്റെ ഇടക്ക് ആണെന്ന് കരുതാം അതെല്ലാം കഴിഞ്ഞ് അതിനെ കളിയാക്കുന്ന രീതിയില്‍ ലൈംഗീക ചുവ വച്ച് സംസാരിക്കുന്നത് തീര്‍ത്തും അരോചകം ആണ് എന്നാണ് ഒരാളുടെ പോസ്റ്റ്.
ജെന്‍ഡര്‍ കാര്‍ഡ് ഇറക്കി വിക്ടിം കളിക്കുക ആണെന്ന് ഒന്നും പറഞ്ഞ് വരല്ലേ അവളുടെ ഫാന്‍സിനെ പോലെ ഈ പോസ്റ്റും സീരീസ് നോടില്‍ ആണ്.. റെനിഷ പരാതി നല്‍കിയാല്‍ മാരാരുടെ ബിഗ് ബോസ്സ് അവിടെ തീരും അതിനുള്ള വകുപ്പ് ഉണ്ട് എന്നും പോസ്റ്റില്‍ പറയുന്നു.


Click it and Unblock the Notifications