നിന്നെ പോലെ ഗേ അല്ലെടാ ഞാന്‍! വിഷ്ണുവിനെതിരെ ഹോമോഫോബിക് പരാമര്‍ശവുമായി അഖില്‍ മാരാര്‍

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിലൂടെ കരിയര്‍ മാറി മറഞ്ഞ ഒരുപാട് താരങ്ങളുണ്ട്. ആവേശകരമായൊരു നാലാം സീസണിന് ശേഷം അഞ്ചാം സീസണിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് ആണ്. ചായക്കട മുതല്‍ സോഷ്യല്‍ മീഡിയ വരെ ബിഗ് ബോസ് കൈയ്യേറിയിരിക്കുകയാണ്. ആദ്യം ദിവസം അടി വീണ ബിഗ് ബോസ് വീട്ടില്‍ ഇതിനോടകം തന്നെ പലരും പൊട്ടിത്തെറിക്കുകയും വഴക്കുണ്ടാക്കുകയുമൊക്കെ ചെയ്തു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ആവേശകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ്.

 akhil marar

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് അഖില്‍ മാരാര്‍. സംവിധായകനായ അഖില്‍ മാരാര്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ്. തന്റെ പ്രസ്താവനകൡലൂടെ പല തവണ വിവാദത്തില്‍ ചെന്നു പെട്ടിട്ടുണ്ട് അഖില്‍ മാരാര്‍. ബിഗ് ബോസ് വീട്ടില്‍ വച്ച് അഖില്‍ മാരാര്‍ നടത്തിയ സ്ത്രീവിരുദ്ദ പരാമര്‍ശം അടക്കം വിവാദമായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അഖില്‍ മാരാര്‍ നടത്തിയൊരു പരാമര്‍ശം വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ഹൊമോഫോബിക് ആയ പരാമര്‍ശമാണ് അഖില്‍ മാരാരില്‍ നിന്നുമുണ്ടായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് വീട്ടിലെ സഹമത്സരാര്‍ത്ഥിയായ വിഷ്ണുവിനോട് നിന്നെ പോലെ ഗേ അല്ലെടാ ഞാന്‍ എന്ന് അഖില്‍ മാരാര്‍ പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ കൂടെ ഇരിക്കാത്തതെന്ന് അഖില്‍ മാരാരോട് വിഷ്ണു ചോദിച്ചിരുന്നു. എന്നാല്‍ നിന്റെ കൂടെ ഇരിക്കാന്‍ നിന്നെ പോലെ ഗേ അല്ലെടാ ഞാന്‍ എന്നായിരുന്നു അഖില്‍ മാരാര്‍ മറുപടി നല്‍കിയത്. ഇന്ന് രാവിലെ ലൈവില്‍ അഞ്ചൂസ് റോഷിനോടും മറ്റുമായി സംസാരിക്കവെയാണ് വിഷ്ണു ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഞാന്‍ ഗേ ആവാം ബൈസെക്ഷ്വല്‍ ആവാം ഇതെല്ലാം പറഞ്ഞു കളി ആകാന്‍ അഖില്‍ മാരാര്‍ ആരാണ് അയാള്‍ ഒരു മെയില്‍ ഷോവനിസ്റ്റ് ആണ്' എന്നായിരുന്നു അഖിലിന്റെ പരാമര്‍ശത്തെക്കുറിച്ച് വിഷ്ണു പറഞ്ഞത്. വിഷ്ണുവിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. തന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് വിഷ്ണു ഇതുവരേയും ഒന്നും സംസാരിച്ചിട്ടില്ല. സംഭവം പിന്നീട് ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയാവുകയോ മറ്റുള്ളവരിലേക്ക് എത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇത് അഖിലിനെതിരെ ഉയര്‍ന്നു വരുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

 akhil marar

അതേസമയം ബിഗ് ബോസിലൂടെ ഒരു താരം കൂടി തന്റെ സ്വത്വം തുറന്ന് പറഞ്ഞിരിക്കുകയാണ്. നടിയായ അഞ്ചൂസ് റോഷാണ് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. താന്‍ ലെസ്ബിയന്‍ ആണെന്നാണ് അഞ്ചൂസ് റോഷ് പറഞ്ഞത്. തനിക്ക് ഒരുപാട് സ്ത്രീകളുമായി പ്രണയമുണ്ടായിരുന്നു. ഇപ്പോള്‍ പ്രണയത്തിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്. കാമുകിയിപ്പോള്‍ തന്റെ വീട്ടിലുണ്ടെന്നും അഞ്ചൂസ് തുറന്ന് പറഞ്ഞിരുന്നു. തന്റെ പ്രണയ കഥയും അഞ്ചൂസ് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ്. നാദിറ മെഹ്‌റിനും അഖില്‍ മാരാരും തമ്മിലായിരുന്നു ക്യാപ്റ്റന്‍സിക്കായുള്ള മത്സരം നടന്നത്. മത്സരത്തില്‍ ജയിച്ച് അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനായി മാറുകയായിരുന്നു. അതേസമയം ടാസ്‌കിലെ മോശം പ്രകടനത്തെ തുടര്‍ന്ന് റിനോഷ് ജോര്‍ജും ഏയ്ഞ്ചലിന്‍ മറിയയും ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X