എന്റെ മോനെ മലയാളികള്‍ ഏറ്റെടുത്തു, അവന്‍ ആഗ്രഹിച്ചത് ഒന്ന് മാത്രം; മാരാരുടെ വിജയത്തില്‍ അമ്മ
അങ്ങനെ കാത്തിരിപ്പുകള്‍ അവസാനിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ വിന്നറെ കണ്ടെത്തി. പ്രതീക്ഷകളൊന്നും തെറ്റിയില്ല. അഞ്ചാം സീസണില്‍ കപ്പുയര്‍ത്തിയത് അഖില്‍ മാരാര്‍ തന്നെ. ഷോയുടെ തുടക്കം മുതല്‍ക്കു തന്നെ അഖില്‍ മാരാര്‍ തന്നെയായിരിക്കും വിന്നറാവുക എന്ന് പ്രേക്ഷകര്‍ പ്രവചിച്ചിരുന്നു. ആ വിലയിരുത്തലുകള്‍ തെറ്റിയില്ല.
തുടക്കത്തില്‍ പലര്‍ക്കും ഇഷ്ടമല്ലാതിരുന്ന അഖില്‍ മാരാര്‍ തന്റെ മികച്ച ഗെയിമിലൂടെ ആരാധകരുടെ മനസ് കീഴടക്കുകയായിരുന്നു. അഖിലിനോളം തന്നെ പ്രശസ്തരാണ് ഇന്ന് അഖിലിന്റെ കുടുംബവും. ഭാര്യ ലക്ഷ്മിയും മക്കളും അച്ഛനും അമ്മയുമൊക്കെ ഇന്ന് മലയാളികള്‍ക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ മകന്റെ വിജയത്തില്‍ പ്രതികരിക്കുകയാണ് അഖിലിന്റെ അമ്മ.

വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖിലിന്റെ അമ്മ പ്രതികരിച്ചത്. തന്റെ മകനെ കേരളം ഏറ്റെടുത്തുവെന്നാണ് അമ്മ പറയുന്നത്. ബിഗ് ബോസ് വീട്ടിലേത് പോലെ തന്നെ വീട്ടിലും ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കുന്നവനാണ് അഖില്‍. എന്നാല്‍ പെട്ടെന്ന് തന്നെ അത് മാറുമെന്നും അമ്മ പറയുന്നു.
ഇവിടേയും അങ്ങനാണ്, പെട്ടെന്ന് ദേഷ്യം വരും. പക്ഷെ അത് മനസില്‍ ഇരിക്കില്ല. എത്ര വിരോധികളാണെങ്കിലും അതങ്ങ് പറഞ്ഞാല്‍ ഉടനെ തന്നെ തീരും. പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവുമാണ് മോനെ ഇവിടെ വരെ എത്തിച്ചത്. സര്‍ക്കാര്‍ ജോലി കിട്ടിയതാണ്. അതിനൊന്നും പോയില്ല. കേരളത്തിലെ തന്നെ നമ്പര്‍ വണ്ണായ ഒരു കമ്പനിയില്‍ ജോലി കിട്ടിയതാണ്. തുടക്കത്തില്‍ തന്നെ 55-60,000 ശമ്പളം ഉണ്ടായിരുന്നു. പക്ഷെ ആറ് മാസം പോലും തികച്ചില്ലെന്നാണ് അമ്മ പറയുന്നു.
ഉള്ളില്‍ സിനിമയായിരുന്നു. അതിനാല്‍ രാജി വച്ച് പോന്നു. പൈസയുണ്ടാക്കണമെന്നോ വലിയ വീട് വച്ച് ആളുകളെ കാണിക്കണോ എന്നോ അവന്‍ ആഗ്രഹിച്ചിരുന്നില്ല. നാലാള്‍ അറിയണം എന്നായിരുന്നു അവന്റെ ആഗ്രഹം. നാട്ടുകാര്‍ക്ക് വലിയ സ്‌നേഹമാണ്. എല്ലാ കാര്യത്തിലും ഇടപെടുമെന്നാണ് അമ്മ പറയുന്നത്.
''സിനിമയില്‍ ഏറ്റവും അടുപ്പം ജോജു ജോര്‍ജിനോടാണ്. ഭയങ്കര കമ്പനിയാണ്. അഖില്‍ മാരാര്‍ ബിഗ് ബോസ് പോകുന്നില്‍ ജോജു ജോര്‍ജിന് പങ്കുണ്ട്. ജോജു, ശ്രീഹരി തുടങ്ങിയവരൊക്കെ കാരണമാണ് ബിഗ ്‌ബോസില്‍ പോയത്. അവന്‍ ഷോ കണ്ടിട്ടില്ല. ഉണ്ണി മുകുന്ദനെ വച്ചൊരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. ആ സമയത്താണ് ബിഗ് ബോസില്‍ നിന്നും വിളി വരുന്നത്. തുടക്കത്തില്‍ പോകാനൊക്കെ മടിയായിരുന്നു. അവരൊക്കെ നിര്‍ബന്ധിച്ചതു കൊണ്ടാണ് ഓഡിഷനില്‍ പോയത്. അവര്‍ക്ക് വേണം നന്ദി പറയാന്‍'' അമ്മ പറയുന്നു.
എന്റെ മോനേയും ഞങ്ങളുടെ കുടുംബത്തെ മൊത്തത്തില്‍ മലയാളികള്‍ ഏറ്റെടുത്തു. ജനങ്ങളോട് എന്ത് പറയണമെന്ന് അറിയില്ല. നന്ദി മാത്രം. അവന് പിആര്‍ വര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. അവന് അറിയപ്പെടുന്ന ആളായി മാറണം എന്നേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ കപ്പ് മേടിക്കണം എന്ന് കരുതിയല്ല പോയത്. അവസാന ദിവസമൊക്കെ ആയപ്പോഴാണ് കപ്പ് എന്റെ കയ്യില്‍ ഇരിക്കുമെന്ന് പറഞ്ഞതെന്നും അമ്മ പറയുന്നു.

ഇഷ്ടം പോലെ കോളുകള്‍ വരുന്നത്. ഇസ്രായലില്‍ നിന്നു വരെ വിളിച്ചു. എനിക്ക് അതൊക്കെ കേട്ടിട്ട് അവരോട് മറുപടി പറയാന്‍ പോലും പറ്റുന്നില്ല. അവരുടെ സ്‌നേഹം കണ്ടിട്ട് ലോകത്ത് ഇതുപോലൊരു അനുഭവം മറ്റൊരു അമ്മയ്ക്കും ഉണ്ടായിട്ടുണ്ടാകില്ല. ഗള്‍ഫില്‍ നിന്നും വിളിച്ചു. ഒരുപാട് പേര്‍ വിളിച്ചുവെന്നും അമ്മ പറയുന്നു.
അഖില്‍ മാരാര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയത് റെനീഷയാണ്. മൂന്നാം സ്ഥാനത്തേക്ക് ശോഭയുമെത്തി. ജുനൈസാണ് നാലാമതുള്ളത്. അഖിലിന്റെ അടുത്ത സുഹൃത്തായ ഷിജുവാണ് അഞ്ചാമത്.


Click it and Unblock the Notifications