ഈ ഷോയെ കുറിച്ച് മോശമായി സംസാരിച്ച ആളാണ് ഞാൻ, പക്ഷേ ഇത് ഇപ്പോൾ അത്ഭുതപ്പെടുത്തുന്നു; മോഹൻലാലിനോട് അഖിൽ!

ബി​ഗ് ബോസ് മലയാളം സീസൺ 5 ഫിനാലെ വീക്കിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഏഴ് ദിവസം മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. നിലവിലുള്ള മത്സരാർത്ഥികളിൽ ആരാകും ഒന്നാം സ്ഥാനത്ത് എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആരോഗ്യകാരണങ്ങളെ തുടർന്ന് റിനോഷും എവിക്ഷനിലൂടെ അനിയൻ മിഥുനും കൂടി പുറത്തായതോടെ ഇനി ഏഴ് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ ടോപ് 5 ആരാകും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ഇതിനിടെ മിഡ് വീക്ക് എവിക്ഷനിലൂടെ ഒരാൾ കൂടി പുറത്തുപോകാനുള്ള സാധ്യത പ്രേക്ഷകർ പ്രവചിക്കുന്നുണ്ട്. അവസാനം ഫിനാലെ വേദിയിൽ എത്തുമെന്ന് പ്രേക്ഷകർ വിശ്വസിക്കുന്ന ചില മത്സരാർത്ഥികളും ഉണ്ട്. പലരുടെയും പേരുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഉയർന്ന് കഴിഞ്ഞു. ഇക്കൂട്ടത്തിൽ പ്രധാനിയാണ് അഖിൽ മാരാർ. അതിനിടെ ഷോയിൽ വന്ന ശേഷം വന്ന മാറ്റത്തെ കുറിച്ച് അഖിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അഖിൽ.

mohanlal akhil maarar

എന്താണ് മാരാർക്ക് വന്ന മാറ്റം എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. "മാറ്റമല്ല സാർ. ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത ഇനി ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത 91 അസുലഭ നിമിഷങ്ങളാണ് ബി​​ഗ് ബോസ് എനിക്ക് സമ്മാനിച്ചത്. ഒരുപക്ഷേ ലക്ഷക്കണക്കിന് ചെറുപ്പക്കാർ വരാൻ ആ​ഗ്രഹിക്കുന്നൊരു പ്ലാറ്റ് ഫോമിലേക്ക് വരാൻ കഴിയുന്നു എന്നത് തന്നെ വലിയൊരു ഭാ​ഗ്യമാണ്. അഹങ്കാരിയായി മാറാതിരിക്കാൻ ഞാൻ എപ്പോഴും ദൈവത്തെ മുൻനിർത്തിയെ സംസാരിക്കാറുള്ളൂ. ഒന്നാമതെ ഞാൻ അഹങ്കാരി ആണെന്നാണ് പറയുന്നത്", എന്നായിരുന്നു അഖിലിന്റെ മറുപടി.

പിന്നാലെ, ബി​ഗ് ബോസിലേക്ക് വരാൻ താല്പര്യം ഉള്ളവരോട് എന്താണ് പറയാനുള്ളതെന്നും മോഹൻലാൽ അഖിൽ മാരാരോട് ചോദിച്ചു. "ബി​ഗ് ബോസിന് എടുത്ത് പ്രമോട്ട് ചെയ്യാൻ പറ്റുന്ന ഏറ്റവും ബെസ്റ്റ് മെറ്റീരിയൽ ആണ് ഞാൻ. കാരണം ഞങ്ങളെ ആകെ ഇതിലേക്ക് അടുപ്പിച്ചിരിക്കുന്ന ഘടകം മോഹൻലാൽ എന്ന് പറയുന്നൊരു വ്യക്തിത്വം മാത്രമായിരുന്നു. ഞാനും ഈ ​ഗെയിമിനെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അങ്ങനെ കരുതിയിരുന്നതുമായ ആളാണ്.

പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നു ലാലേട്ടാ.. ഞാൻ എൻട്രി ചെയ്തത് മുതൽ അനുഭവിച്ച കാര്യങ്ങളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നൊരു എഫേർട്ടും. ഒരു സമൂഹത്തിന്റെ പ്രോപ്പർ റിഫ്ലക്ഷൻ ആണിത്. നാദിറ തന്നെ വലിയൊരു മാറ്റമാണ്. ഒരു സിനിമയ്ക്കും സംവിധായകനും സൃഷ്ടിച്ചെടുക്കാൻ സാധിക്കാത്ത വൈകാരിക നിമിഷങ്ങൾ ഒരാളുടെ മനസിൽ നിന്നും യഥാർത്ഥമായി സംഭവിക്കുന്ന ഷോ ആണിത്.

akhil marar

അവിടെ പിടിച്ച് നിൽക്കാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഇനി ലോകത്ത് എന്തും നേടാൻ കഴിയും. അതാണ് ഈ ഷോയിൽ എല്ലാവർക്കും കഴിയുന്ന കാര്യം. അതുകൊണ്ട് ഈ ഷോയെ നിസാരമായി കാണരുത്. ഇത് മാറ്റത്തിന്റെ ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കും. എന്റെ അനുഭവം ആണിത്", എന്നാണ് അഖിൽ മാരാർ പറഞ്ഞത്. നേരത്തെ ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് ഷോയ്‌ക്കെതിരെ അഖിൽ നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു.

തനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി വേറെയില്ല. അഞ്ച് മിനിറ്റ് പോലും താൻ ബിഗ് ബോസ് ഷോ തികച്ചു കണ്ടിട്ടില്ല. അങ്ങോട്ട് പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിക്കുന്നത് ആണ് എന്നാണ് അഖിൽ നടത്തിയ പരാമർശം. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ പിന്നീട് ബിഗ് ബോസ് വീടിനകത്ത് വെച്ച് തന്നെ അഖിൽ ഇത് തിരുത്തുകയും ചെയ്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X