അണ്ണന്‍ ഇതുവരെ തല്ലിയിട്ടില്ല, പക്ഷെ അടി കൊണ്ടിട്ടുണ്ട്! എല്ലാ പെണ്ണുങ്ങളുടേയും കഥ ഒന്നല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മിന്നും താരമാണ് അഖില്‍ മാരാര്‍. ഷോയുടെ തുടക്കത്തില്‍ തന്നെക്കുറിച്ചുണ്ടായിരുന്ന പല മുന്‍വിധികളും തിരുത്താന്‍ അഖിലിന് സാധിച്ചിട്ടുണ്ട്. മികച്ചൊരു ഗെയിമറായും എന്റര്‍ടെയ്‌നറായുമെല്ലാം ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നില്‍ക്കുകയാണ് അഖില്‍ മാരാര്‍. അതേസമയം അഖില്‍ മാരാരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ഒരിക്കല്‍ ശോഭയുമായുള്ള തര്‍ക്കത്തിനിടെ താന്‍ ഭാര്യയെ തല്ലാറുണ്ട് എന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി മാറി. ഇതേക്കുറിച്ച് ഇപ്പോഴിതാ അഖില്‍ മാരാരുടെ ഭാര്യ തന്നെ പ്രതികരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി മനസ് തുറന്നത്.

Bigg Boss Malayalam

അതില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചു എന്ന് പറയുന്ന ഇന്റന്‍സിറ്റിയിലേക്കൊന്നും പോകാനില്ല എന്നാണ് ലക്ഷ്മി പറയുന്നത്. അണ്ണന് ദേഷ്യം വന്നാല്‍ ആ ദേഷ്യം എടുത്ത് പുറത്ത് കളയണം. അതിനായി കൈ എടുത്ത് വീശും. ചിലപ്പോള്‍ ഭിത്തിയില്‍ തട്ടുകയോ ഡൈനിംഗ് ടേബിളില്‍ ഇടിക്കുകയോ ചെയ്യും. അപ്പോള്‍ അവിടെ ഷിജു ചേട്ടന്‍ കയറി നില്‍ക്കുന്നത് പോലെ ഞാന്‍ കയറി നില്‍ക്കും. അങ്ങനെ പറ്റുന്ന അടികളാണ്. അല്ലാതെ എന്നെ അടിക്കണം എന്ന് പറഞ്ഞ് അടിക്കുന്നതല്ല എന്നാണ് ലക്ഷ്മി പറയുന്നത്.

അതേസമയം എല്ലാ പെണ്ണുങ്ങളുടേയും കഥ ഒന്നാണെന്ന് അഖില്‍ പറഞ്ഞും വലിയ വിവാദമായ സംഭവമാണ്. അതേക്കുറിച്ചും ലക്ഷ്മി സംസാരിക്കുന്നുണ്ട്. അഖില്‍ ആ അര്‍ത്ഥത്തില്‍ ആകില്ല പറഞ്ഞത് എന്നാണ് ലക്ഷ്മി അഭിപ്രായപ്പെടുന്നത്. താരപത്‌നിയുടെ വിശദീകരണം ഇങ്ങനെയാണ്.

''അണ്ണന്‍ പറഞ്ഞ് പൂര്‍ത്തിയായിട്ടുണ്ടാകില്ല. പറഞ്ഞു കൊണ്ടിരിക്കെ ഇടപെട്ടപ്പോള്‍ മുറിഞ്ഞു പോയതാകാം. ശോഭയോട് സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. ലാലേട്ടനൊക്കെ പിന്നീട് ഇടപെട്ട വിഷയമാണ്. ശോഭയുടെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു അണ്ണന്‍ അങ്ങനൊരു കമന്റ് പറഞ്ഞത്. എല്ലാ സ്ത്രീയും ഒരേ സ്ട്രഗിള്‍ ആണെന്നായിരിക്കില്ല അണ്ണന്‍ ഉദ്ദേശിച്ചത്. വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറഞ്ഞതായിരിക്കാം''.

ഗാര്‍ഹിക പീഡനം നേരിട്ടിട്ടുണ്ടെന്നും ദാമ്പത്യ ജീവിതം വിജയമല്ലമെന്നുമൊക്കെയാണ് ശോഭ പറഞ്ഞത്. എനിക്ക് തോന്നുന്നത് അണ്ണന് അത് അത്രയും ഗ്രാസ്പ് ചെയ്‌തെടുക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല എന്നാണ്. പുള്ളിക്കാരിയുടെ ബുദ്ധിമുട്ടുകള്‍ അവരുടെ വ്യക്തിപരമായ കാര്യമാണ്. ചിലപ്പോള്‍ അണ്ണന് വ്യക്തമായി പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കാത്തതാകാം. അണ്ണന്‍ ഉദ്ദേശിച്ചത്, കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം എല്ലാ ദിവസവും ഹാപ്പിയായിരിക്കണം എന്നില്ല എന്നാകാം. ചിലപ്പോള്‍ ഞങ്ങളുടെ ജീവിതവുമായിട്ടാകാം താരതമ്യം ചെയ്തത് എന്നും ലക്ഷ്മി അഭിപ്രായപ്പെടുന്നു.

Bigg Boss Malayalam

ഞങ്ങള്‍ക്കിടയില്‍ വഴക്കിടാറുണ്ട്. പക്ഷെ വഴക്കില്‍ പോലും ഞങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കാറുണ്ട്. ഞാന്‍ വിശ്വസിക്കുന്നത് വഴക്കുകള്‍ ആരോഗ്യപരമായൊരു റിലേഷന്‍ഷിപ്പുണ്ടാക്കും എന്നാണ്. ഇണക്കവും പിണക്കവുമുള്ള കുടുംബങ്ങളായിരിക്കും ഏറ്റവും മനോഹരമായ കുടുംബങ്ങള്‍. ആ അര്‍ത്ഥത്തിലായിരിക്കണം അണ്ണന്‍ ഉദ്ദേശിച്ചത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിഗ് ബോസ് വീട്ടില്‍ നിന്നും അഖില്‍ മാരാരെ കഴിഞ്ഞ ദിവസം മാറ്റി നിർത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് ആരാധകരില്‍ ആശങ്ക ഉണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം അഖില്‍ മാരാർ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇന്നത്തെ ലെെവില്‍ അഖില്‍ മാരാരുടെ തിരിച്ചുവരവ് കാണാന്‍ സാധിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X