വയ്യാണ്ട് കൊണ്ടു പോവുകയല്ലേ! ശോഭ പറയുന്നത് കണ്ടിരിക്കാന്‍ പറ്റിയില്ല, ടിവി ഓഫാക്കി: മാരാരുടെ ഭാര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. തുടക്കം മുതല്‍ക്കു തന്നെ അഖില്‍ മാരാര്‍ ഷോയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നുണ്ട്. അഖില്‍ മാരാരുടെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും വിയോജിക്കുന്നവര്‍ക്ക് പോലും ബിഗ് ബോസ് വീട്ടിലെ മാരാരുടെ ആധിപത്യം നിഷേധിക്കാന്‍ സാധിക്കാത്ത ഒന്നാണ്.
ബിഗ് ബോസ് വീട്ടില്‍ അഖില്‍ മാരാരുടെ മുഖ്യ എതിരാളികളില്‍ ഒരാള്‍ ശോഭയാണ്. ഇവര്‍ക്കിടയിലെ അടിയും വഴക്കും തമാശയുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ ഇതുവരെ ടോം ആന്റ് ജെറിയായിരുന്ന ശോഭയുടേയും അഖിലിന്റേയും വഴക്ക് ഇപ്പോള്‍ പരിധി വിടുന്നതായാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖില്‍ മാരാരെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ശോഭ നടത്തിയൊരു പരാമര്‍ശം കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ഈ വഴി തന്നെ അവനെ കൊല്ലത്തേക്ക് അങ്ങ് കൊണ്ടു പോകണേ എന്നാണ് ശോഭ പറഞ്ഞത്. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ക്രൂശിക്കപ്പെടുകയാണ്.
ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി എത്തിയിരിക്കുന്നു. ചാനല്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ പ്രതികരണം. ശോഭയുടെ പ്രതികരണം കേട്ട് വിഷമമായെന്നും സങ്കടം സഹിക്കാനാകാതെ താന്‍ ടിവി ഓഫ് ചെയ്ത് പോയെന്നുമാണ് ലക്ഷ്മി പറയുന്നത്.
''എനിക്ക് ശോഭയുടേയും അണ്ണന്റേയും കോമ്പോ ഇഷ്ടമാണ്. ശോഭയും സത്യത്തില്‍ അത് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. ശോഭയെ ഇറിറ്റേറ്റ് ചെയ്യുന്നതും ശോഭ തിരിച്ച് പ്രതികരിക്കുന്നതുമൊക്കെ ആരോഗ്യകരമായിരുന്നു. രണ്ടുപേരും ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ശോഭ ഇരുന്ന് ട്രിഗര്‍ ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ അണ്ണന്‍ കണ്‍ഫ്യൂസ്ഡ് ആകും. പിന്നെ പിന്നെ ശോഭ അതിനെ വേറൊരു തരത്തിലാണ് എടുത്തത്'' എന്നാണ് ലക്ഷ്മി പറയുന്നത്.
''എനിക്കത് വ്യക്തിപരമായി വിഷമമുണ്ടാക്കി. സെറീനയോടും റെനീഷയോടും അങ്ങനെ പെരുമാറിയപ്പോള്‍ ഞങ്ങള്‍ക്കത് അംഗീരിക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. അതോടെ അണ്ണന്‍ നിര്‍ത്തി. പക്ഷെ ശോഭ ആ സമയത്ത് ആസ്വദിക്കുകയും പിന്നീട് വഴക്കിന് വേണ്ടി വലിച്ചു നീട്ടുകയുമായിരുന്നു. ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോള്‍ ഈ വഴി അവനെ അങ്ങ് കൊല്ലത്തേക്ക് കൊണ്ടു പോയിരുന്നുവെങ്കില്‍ എന്നാണ് ശോഭ പറഞ്ഞത്'' എന്നും ലക്ഷ്മി പറയുന്നു.
''അത്രയും ടോക്‌സിക് ആയ മനസാണ് ശോഭയുടേത്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നും. ഒരാള്‍ വയ്യാതെ പോവുകയല്ലേ, എന്തിനാണ് ഇങ്ങനെ പറയുന്നത്. മനുഷ്യത്വമില്ലാത്ത മനസാണ് ശോഭയുടേത് എന്ന് തോന്നിയിട്ടുണ്ട്. ആ തൈരും ചോറും വിഷയത്തിലും വിഷമമുണ്ടായി. അണ്ണന്‍ പച്ചച്ചോറ് വാരി കഴിക്കുകയായിരുന്നു. എല്ലാവരും തൈരൊക്കെ ഇട്ടു കൊടുക്കുമ്പോഴും ശോഭ അരികത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു''.

''ശോഭയുടെ വ്യക്തിത്വവും എങ്ങനെയാണെങ്കിലും ജയിക്കണം എന്നുള്ള രീതിയുമാകാം അത്. പറയാനുള്ളത് പറഞ്ഞോളൂ, ടാസ്‌കിന്റെ ഭാഗമായി ചെയ്‌തോളൂ, പക്ഷെ മനുഷ്യത്വം കാണിക്കണം. ചില കാര്യങ്ങള്‍ കാണുമ്പോള്‍ ഭയങ്കരമായി വിഷമം വരും. ഇന്ന് ശോഭ അത് പറഞ്ഞപ്പോള്‍ വിഷമവും ദേഷ്യവും വന്നു. അപ്പോള്‍ തന്നെ ടിവി ഓഫ് ചെയ്തു. ഇനി കാണാന്‍ വയ്യ'' എന്നാണ് അഖില്‍ മാരാരുടെ ഭാര്യ പറയുന്നത്.
അതേസമയം രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അഖില്‍ മാരാര്‍ ഷോയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്നത്തെ ലൈവില്‍ മാരാരുടെ തിരിച്ചുവരവുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഖില്‍ മാരാരെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. പിന്നാലെയാണ് വയര്‍ സംബന്ധമായ പ്രശ്‌നം വലുതാകുന്നതും പനി വരുന്നതുമെല്ലാം. അഖില്‍ മാരാരുടെ തിരിച്ചുവരിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.


Click it and Unblock the Notifications