ശോഭയ്ക്ക് രണ്ടാം സ്ഥാനം പോലും കിട്ടരുതെന്ന് അഖില്‍ മാരാര്‍; ഇതിലും ഭേദം റോബിനെന്ന് പ്രേക്ഷകര്‍
നൂറ് ദിവസം നീണ്ടു നിന്ന പോരാട്ടം നാളെ അവസാനിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വിജയി ആരെന്ന ചോദ്യത്തിന് നാളെയോടെ ഉത്തരം ലഭിക്കും. അവസാന ഘട്ടത്തില്‍ ഇനിയുള്ളത് ആറു പേരാണ്. ഇതിലൊരാള്‍ ഇന്ന് മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്താകുമെന്നാണ് പുറത്ത് വന്ന പ്രൊമോ പറയുന്നത്. അവശേഷിക്കുന്ന അഞ്ച് പേരില്‍ ഒരാള്‍ ബിഗ് ബോസ് കിരീടം ചൂടും.
ബിഗ് ബോസ് വിജയിയാകാന്‍ സാധ്യത കല്‍പ്പിക്കുന്ന രണ്ടു പേരാണ് അഖില്‍ മാരാരും ശോഭയും. തുടക്കം മുതല്‍ക്കു തന്നെ ശോഭയും അഖിലും തമ്മിലുള്ള അടികളും വഴക്കുകളുമാണ് ഷോയെ നയിച്ചിരുന്നത്. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇവരിലൊരാള്‍ തന്നെയാകും വിജയി എന്നാണ് കരുതപ്പെടുന്നത്.

അതേസമയം അഖില്‍ മാരാര്‍ ശോഭയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഖിലിന്റെ ടോക്‌സിക് മനോഭാവത്തെ ചൂണ്ടിക്കാണിക്കുന്നൊരു കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ശോഭയെക്കുറിച്ച് അഖിലും ശിഭുവും തമ്മില്‍ നടന്ന സംസാരമാണ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്.
തീരെ ടോക്‌സിക് അല്ലാത്ത, എന്ത് പ്രശം ഉണ്ടായാലും മനസ്സില്‍ ഒന്നും വയ്ക്കാതെ അപ്പോള്‍ തന്നെ സോള്‍വ് ആക്കുന്ന അണ്ണന്റെ ടോക്‌സിസിറ്റി ചുവടെ ചേര്‍ക്കുന്നു എന്നാണ് കുറിപ്പിന്റെ തുടക്കത്തില്‍ പറയുന്നത്. പിന്നാലെ ഇരുവരും തമ്മില്‍ നടന്ന സംസാരത്തെക്കുറിച്ച് കുറിപ്പില്‍ പറയുന്നു.
ഷിജു: എനിക്കും ഒട്ടും ഡൈജസ്റ്റ് ആകുന്നില്ല, ഇറിറ്റേഷന്‍ വന്നു തുടങ്ങി ശോഭ ടോപ് 5 ആയ മുതല്‍.
അഖില്‍ : ശോഭ വിന്നര്‍ ആകും എന്ന് 10 ശതമാനം എന്ന് പോലും, ശ്ശെ പറയാന്‍ പോലും പറ്റില്ല. ശോഭയ്ക്ക് രണ്ടാം സ്ഥാനം പോലും എനിക്ക് അക്‌സെപ്റ്റ് ചെയ്യാന്‍ പറ്റില്ല. അവസാനം ഞാന്‍ ഇവിടുന്നു ഇറങ്ങുമ്പോള്‍ എന്റെ കൂടെ കൈ പിടിച്ചു ഇറങ്ങുന്നത് ശോഭ ആണ് എന്ന് പറയുമ്പോള്‍ തന്നെ. എന്റെ അമ്മോ ആലോചിക്കാന്‍ പോലും വയ്യ.
ഒരു പ്രോപ്പര്‍ ക്യാരക്ടര്‍ പോലും ശോഭക്ക് ഇല്ല. ബിഗ് ബോസ്സില്‍ തന്നെ ഫേക്ക് കാണിക്കുന്ന ആള്‍.
ഇതായിരുന്നു അഖിലും ഷിജുവും തമ്മില്‍ നടന്ന സംഭാഷണം എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരു വിഷയത്തെ പ്രോപ്പര്‍ ആയി അവതരിപ്പിക്കാന്‍ അറിയില്ല. ഒരു വിഷയത്തെ കുറിച്ച് അറിവോ ബോധമോ ഇല്ല. പഞ്ചായത്തു മെമ്പറുടെ അറിവ് പോലും ഇല്ല. കുരങ്ങിന് ആപ്പിള്‍ കൊണ്ട് കൊടുക്കുമ്പോള്‍ മാത്രം സ്‌നേഹം കാണാം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തുകയായിരുന്നു.

ഇതുപോലെ അഹങ്കാരി ആയ മനുഷ്യന്‍ ബിഗ്ഗ് ബോസില്‍ ഇതുവരെ കാണില്ല. ഡോക്ടര്‍ റോബിന്‍ ഒക്കെ എത്രയോ ഭേദം. മത്സരം ഏകദേശം കഴിഞ്ഞു ഇനി പ്രേക്ഷകര്‍ വിലയിരുത്തും,അതിനെ മാനിക്കുകയല്ലേ വേണ്ടത്. അയാള്‍ ജയിക്കുമെന്ന് വിശ്വാസമുണ്ടെങ്കില്‍ അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ. മറ്റുള്ളവരെ വിലയിരുത്താന്‍ മാത്രം അത്ര നല്ല പുള്ളിയല്ല മാരാര്‍ എന്നായിരുന്നു ഒരു കമന്റ്.
ശോഭയെ തരംകിട്ടുമ്പോഴൊക്കെ ഇങ്ങനെ തരം താഴ്ത്താന്‍ ഇയാളാരു വാഴയാണ്. കൂട്ടിന് ഷിജുവും. ഏതു നേരവും അയാളും അയാളുടെ ഫാന്‍സും ശോഭാ ശോഭ ശോഭ... തനിക്കൊരു എതിരാളിയില്ലെന്നുള്ള രോദനവും എന്നായിരുന്നു മറ്റൊരു കമന്റ്. ഇയാളുടെ ഈ നികൃഷ്ട ചിന്തകള്‍ക്ക് കയ്യടിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. പക്ഷെ ഇയാള്‍ പുറത്ത് ഇറങ്ങി കഴിഞ്ഞു ഒറിജിനല്‍ സ്വഭാവം കാണിച്ച് തുടങ്ങും ഇപ്പൊ പൊക്കി നടന്നവര്‍ തന്നെ അപ്പൊ താഴെ ഇടുന്നത് കാണാം എന്ന് മറ്റൊരാള്‍ പറയുന്നു.


Click it and Unblock the Notifications