'പല ഘട്ടങ്ങളിലും ഹൗസില്‍ നിന്ന് പോകാൻ തീരുമാനിച്ചിരുന്നു; ആരോ ശോഭയെ അന്ന് നിശബ്‍ദയാക്കി'; ഷിജുവിനോട് അഖിൽ!

ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയ കോമ്പോയാണ് അഖിൽ മാരാരും ശോഭയും. സൗഹൃദത്തിന് പകരം ഇവർ തമ്മിലെ വഴക്കുകളും പ്രശ്‌നങ്ങളുമാണ് ഇവരെ കോമ്പോയാക്കി മാറ്റിയത്. ഇരുവരുടെയും തർക്കങ്ങളും പരസ്പര ട്രോളുകളുമെല്ലാം പ്രേക്ഷകർക്ക് കാണാൻ ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ടോം ആൻഡ് ജെറി എന്നാണ് ഇവരെ പ്രേക്ഷകരും മറ്റു മത്സരാർത്ഥികളും വിശേഷിപ്പിക്കുന്നത്. പല ഘട്ടങ്ങളിലും ഇവരുടെ വഴക്കുകൾ അതിരു കടന്നിട്ടുണ്ട്.

ശോഭയെ അപമാനിക്കുന്ന തരത്തിൽ അഖിൽ മാരാർ പരാമർശങ്ങൾ നടത്തുന്ന സാഹചര്യവും അതിന് ബിഗ് ബോസ് ശക്തമായ താക്കീത് നൽകുന്ന സാഹചര്യമെല്ലാം ഉണ്ടായി. അഖിലിന്റെ പുറത്താകലിലേക്ക് വരെ നയിക്കാവുന്ന സംഭവമായിരുന്നു അതെങ്കിലും ശോഭയും അതേ തെറ്റ് ആവർത്തിച്ചിട്ടുണ്ട് എന്ന കാരണത്താൽ ഒത്തുതീർപ്പിലേക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളെയെല്ലാം മുൻനിർത്തി അഖിൽ മാരാർ ഷിജുവിനോട് സംസാരിച്ച കാര്യങ്ങൾ ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ്.

sobha akhil

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും ഒരു നിമിത്തം പോലെയാണ് തനിക്ക് തോന്നുന്നതെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പല ഘട്ടങ്ങളിലും ഹൗസില്‍ നിന്ന് പോകാൻ താൻ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ആരോ കാര്യങ്ങള്‍ തീരുമാനിച്ചതുപോലെ തനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെന്ന് അഖിൽ പറയുന്നു. ദൈവത്തിന്റെ അനുഗ്രഹം പോലെയാണ് അതെന്നും അഖില്‍ ഷിജുവിനോട് പറഞ്ഞു.

പല ഘട്ടങ്ങളിലും ഹൗസില്‍ നിന്ന് പോകാൻ മനസില്‍ ആലോചിച്ചിരുന്നു. ഏറ്റവും നല്ല രീതിയിൽ കളിച്ചിട്ടും അംഗീകരിക്കാതെ ആയപ്പോൾ പോകാൻ തീരുമാനിച്ചു. ജുനൈസുമായുള്ള ഫിസിക്കള്‍ അസാള്‍ട്ട് വലിയ വിഷയം ആയപ്പോഴും നിര്‍ത്താമെന്ന് വിചാരിച്ചു. എന്നാല്‍ അത് അങ്ങനെ വിഷയമായില്ല. തനിക്ക് മത്സരിക്കാൻ എതിരാളികള്‍ ഇല്ലാത്തതുപോലെ തോന്നിയപ്പോഴും പോകാൻ വിചാരിച്ചിരുന്നെന്ന് അഖില്‍ പറയുന്നു.

ശോഭയുമായുള്ള ഒരു വിഷയം ദൈവം എവിടെയോ കവര്‍ അപ് ചെയ്തു. ശോഭ എനിക്കെതിരെ എന്തായാലും പറയുമായിരുന്നു. പക്ഷേ ശോഭ അന്ന് സ്റ്റക്ക് ആയിരുന്നു. ആരോ ശോഭയെ നിശബ്‍ദയാക്കി കളഞ്ഞു. ആരോ എന്തോ ഒരു കാര്യം തീരുമാനിച്ചതുപോലെ തനിക്ക് ഫീല്‍ ചെയ്തിരുന്നു. നിമിത്തമാണ് അത്. ദൈവത്തിന്റെ അനുഗ്രഹം പോലെയാണ് അതെല്ലാമെന്നും അഖില്‍ വ്യക്തമാക്കി.

 akhil shiju

ഫാമിലി വീക്കിന്റെ ഭാഗമായി അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും രണ്ട് മക്കളും ഹൗസിൽ എത്തിയിരുന്നു. കുട്ടികളെയും വാരിപ്പുണര്‍ന്നാണ് വീട്ടിലേക്ക് അഖില്‍ സ്വീകരിച്ചത്. ഭാര്യ ലക്ഷ്‍മിയെ എടുത്തുയര്‍ത്തുകയും ചെയ്തു. വീട്ടിലെ ഓരോ മത്സരാർത്ഥികളോടും സംസാരിച്ചിട്ടാണ് അഖിലിന്റെ ഭാര്യയും മക്കളും മടങ്ങിയത്. ശോഭയുമായും ലക്ഷ്‌മി സംസാരിച്ചിരുന്നു. അഖിലിനെ കുറിച്ച് താൻ പറഞ്ഞ ചില കാര്യങ്ങളിൽ ശോഭ ലക്ഷ്മിയോട് ക്ഷമ ചോദിച്ചു.

നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ മത്സരാർത്ഥികളായി അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തിയിട്ടുണ്ട്. അവസാന അഞ്ചിൽ എത്തുന്ന മറ്റു നാല് പേർ ആരൊക്കെയാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X