എനിക്കുള്ള ഇര അവിടെ ഇല്ല! രണ്ട് പിള്ളേരുള്ള എനിക്കെന്ത് ലവ് ട്രാക്ക്; വിജയലഹരിയില്‍ മാരാര്‍

കണക്കുക്കൂട്ടലുകളൊന്നും പിഴച്ചില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വിന്നറായത് അഖില്‍ മാരാര്‍ തന്നെ. ഷോയുടെ തുടക്കം മുതല്‍ക്കു തന്നെ അഖില്‍ മാരാര്‍ ആയിരിക്കും ഇത്തവണ വിന്നറാവുക എന്ന പ്രവചനങ്ങളും വിലയിരുത്തലുകളും ശക്തമായിരുന്നു. തന്റെ പ്രസ്താവനകളും പ്രവര്‍ത്തികളുമൊക്കെ മൂലം മാപ്പ് പറയേണ്ടി വന്ന പല സാഹചര്യങ്ങള്‍ പോലുമുണ്ടായിട്ടും, പുറത്താക്കപ്പെടലിന്റെ വക്കോളം എത്തിയിട്ടും മാരാരുടെ വിജയം തടസപ്പെട്ടില്ല.

വലിയ ഭൂരിപക്ഷത്തോടെയാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് വിജയത്തിലേക്ക് എത്തിയത്. വിജയത്തിന് പിന്നാലെ മാധ്യമങ്ങളോടുള്ള അഖില്‍ മാരാരുടെ പ്രതികരണം ഇപ്പോള്‍ വാര്‍ത്തയായി മാറുകയാണ്. ബിഗ് ബോസില്‍ തനിക്ക് പറ്റിയ എതിരാളികള്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

akhil marar

പിന്തുണച്ച എല്ലാവരോടും സ്‌നേഹവും നന്ദിയുമുണ്ട്. പ്രേക്ഷകരാണ് തന്നെ വിജയിയാക്കിയതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഇഷ്ടപ്പെടുന്ന ജനത്തിന് മുന്‍പില്‍ തല കുനിച്ച് കൊടുക്കുന്നതില്‍ അഭിമാനക്കുറവില്ലെന്നും മാരാര്‍ പറയുന്നു. അതേസമയം ഷോയില്‍ തനിക്കൊത്ത എതിരാളികളില്ലായിരുന്നുവെന്നും പലരും ഇമോഷണലി തളരുന്നത് കണ്ടിട്ടുണ്ടെന്നും മാരാര്‍ പറഞ്ഞു.

പരാജയപ്പെടുമ്പോള്‍ ഏറ്റവും മികച്ചവരോട് മത്സരിച്ച് പരാജയപ്പെടണമെന്നതാണ് തന്റെ പോളിസി. എന്നാല്‍ പലരും താന്‍ ഇമോഷണലി ട്രിഗര്‍ ചെയ്താല്‍ ഡൗണ്‍ ആകുന്നുത് കണ്ടു. അത് കാണുമ്പോള്‍ തന്നെ തനിക്ക് വിഷമമാകും. 21 ദിവസമൊക്കെ ആയപ്പോള്‍ തന്നെ നിര്‍ത്തി പോകണം എന്ന് കരുതിയിരുന്നതാണ്. 40 ദിവസമൊക്കെ കഴിഞ്ഞതോടെയാണ് ശോഭയും ജുനൈസുമൊക്കെ ഗെയിം മനസിലാക്കി കളിച്ച് തുടങ്ങിയതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അതേസമയം തന്റെ ഗെയിം പ്ലാനിംഗിനെക്കുറിച്ചും അഖില്‍ മാരാര്‍ സംസാരിക്കുന്നുണ്ട്. പ്ലാനിങ്ങും മൈന്‍ഡ് ഗെയിമിങ്ങുമൊക്കെ പണ്ടേയുള്ളതാണ്. 2010 ല്‍ ഞാനെന്റെ കാമുകിയുടെ അമ്മയോട് പറഞ്ഞിരുന്നു, ഇനി നിങ്ങളെന്നെ ടിവിയില്‍ കണ്ടാല്‍ മതിയെന്ന്. അതുപോലെ സുഹൃത്തുക്കളോടും താന്‍ ഇതുപോലെ എന്തെങ്കിലു പറയുമ്പോള്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ കുറേനാള്‍ കഴിയുമ്പോള്‍ താന്‍ പറഞ്ഞത് പോലെ നടക്കും. അന്ന് അവര്‍ തന്നെ പിന്തുണയ്ക്കുമെന്നും മാരാര്‍ പറഞ്ഞു.

അഖില്‍ മാരാര്‍ പല ട്രാക്കുകളും പ്രയോഗിച്ചുവെന്നും ലവ് ട്രാക്ക് അടക്കമുണ്ടായിരുന്നുവല്ലോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതിനും താരം മറുപടി നല്‍കുന്നുണ്ട്. താനൊരു ട്രാക്കിലും സഞ്ചരിച്ചിട്ടില്ല. അതേസമയം കല്യാണം കഴിച്ച് രണ്ട് പിള്ളേരുടെ അച്ഛനായ തനിക്ക് എന്തോന്ന് ലവ് ട്രാക്കാണെന്നാണ് അഖില്‍ മാരാര്‍ അവരോട് ചോദിക്കുന്നത്. റിനോഷിനെക്കുറിച്ചും അഖില്‍ മാരാര്‍ സംസാരിക്കുന്നുണ്ട്.

akhil marar

റിനോഷ് ആരോഗ്യ കാരണത്താല്‍ പുറത്തായതില്‍ സങ്കടമുണ്ട്. റിനോഷ് നല്ല വ്യക്തിയാണ്. പക്ഷെ ബിഗ് ബോസിന് ചേര്‍ന്ന ഗെയിമറല്ല. തന്നെയാകുമോ അതോ റിനോഷിനെ പോലൊരു ചെറുപ്പക്കാരനെയാകുമോ പ്രേക്ഷകര്‍ പിന്തുണയ്ക്കുക എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ റിനോഷ് ഒരിക്കലും തനിക്ക് ചേര്‍ന്നൊരു എതിരാളിയാണെന്ന് തോന്നിയിട്ടില്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അഖില്‍ മാരാർ സീസണ്‍ 5 ന്റെ വിന്നർ ആയപ്പോള്‍ രണ്ടാമത് എത്തിയത് റെനീഷയാണ്. ജുനെെസാണ് മൂന്നാം സ്ഥാനത്ത്. അഖിലിന്റെ പ്രധാന എതിരാളിയായിരുന്ന ശോഭ വിശ്വനാഥ് നാലാമതും അഖിലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഷിജു അഞ്ചാമതുമെത്തി.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X