റോബിനെ പേരെടുത്ത് പറയാതെ കളിയാക്കി അഖില്‍ മാരാര്‍; ഒരിടത്തും വലിഞ്ഞ് കയറാന്‍ എനിക്കിഷ്ടമില്ല!

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ വീക്കിലി ടാസ്‌ക് പൂര്‍ത്തിയായിരിക്കുകയാണ്. അതിന് പിന്നാലെ ക്യാപ്റ്റന്‍സി ടാസ്‌കിനുള്ളവരേയും ജയിലില്‍ പോകേണ്ടവരേയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസില്‍ തുടക്കം മുതല്‍ക്കു തന്നെ ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളായിരുന്നു അഖില്‍ മാരാര്‍.

ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ വച്ച് അഖില്‍ മാരാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനെ ഉന്നം വെക്കുന്നതാണ് അഖില്‍ പറഞ്ഞ വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

Akhil Marar

ആദ്യത്തെ എലിമിനേഷന്‍ മുതല്‍ ഞാന്‍ ഉണ്ടാകണം. വലിഞ്ഞു കയറി ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തൊരു ഇടത്ത് ഞാന്‍ നില്‍ക്കില്ല. പുറത്തിറങ്ങി ഒരു മനുഷ്യന്റേയും അനിഷ്ടം കേള്‍ക്കണ്ട. എനിക്ക് ഇവിടുന്ന് ഒരു പൈസയും വേണ്ട എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പിന്നാലെ മറ്റ് താരങ്ങള്‍ ചേര്‍ന്ന് അഖിലിനെ കളിയാക്കുന്നുണ്ട്. എന്നാല്‍ കാശ് കൊടുക്കണ്ട ബിഗ് ബോസേ എന്നാണ് അവര്‍ പറയുന്നത്.

ഇന്നലെ വരെ ബിഗ് ബോസില്‍ വന്നവരെല്ലാം വിചിരിച്ചിരിക്കുന്നത് അവരെയെല്ലാം ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നാണ്. പക്ഷെ സത്യാവസ്ഥ നമുക്ക് അറിയില്ല. പുറത്ത് നടക്കുന്നത് എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഓരോരുത്തരും അവരവരുടെ പോയിന്റ് ഓഫ് വ്യൂ അനുസരിച്ച് തനിക്ക് സ്‌ക്രീന്‍ സ്‌പേസ് കിട്ടുന്നുണ്ടാകും എന്നു കരുതുന്നുണ്ടാകും. ഇതോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഉദ്ഘാടനങ്ങളും, ആള്‍ക്കൂട്ടങ്ങളും എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍, ഇങ്ങനെ ചിന്തിച്ചാണ് ഇരിക്കുന്നതെന്നായിരുന്നു അഖില്‍ പറഞ്ഞത്.

പക്ഷെ സത്യത്തില്‍ വന്നിറങ്ങുമ്പോള്‍ തെറ്റാലിയ്ക്ക് അടിക്കും. ഞാന്‍ ഒരു സ്ഥലത്തും വലിഞ്ഞു കയറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഖില്‍ പറഞ്ഞു. അഖില്‍ റോബിനെ പേരെടുത്ത് പറയാതെ കളിയാക്കുകയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന സംശയം. അങ്ങനെയെങ്കില്‍ എന്തിന് ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കുന്നുവെന്ന് മറ്റുള്ളവര്‍ ചോദിച്ചപ്പോള്‍ അതൊരു മത്സരമെന്നായിരുന്നു അഖില്‍ പറഞ്ഞത്.

Akhil Marar

ആഗ്രഹമില്ലാത്തവനായിട്ടാണോ നീ ബിഗ് ബോസില്‍ വന്നതെന്ന് മനീഷ ചോദിച്ചപ്പോള്‍ അത് അച്ചീവ്‌മെന്റ്ാണെന്നാണ് അഖില്‍ മറുപടി നല്‍കിയത്. അഖില്‍ ഒരാളുടെ അവസരം നഷ്ടപ്പെടുത്തിയാണ് ഇവിടെ നില്‍ക്കുന്നത്. അപ്പോള്‍ പെര്‍ഫോം ചെയ്യാതെ നില്‍ക്കുന്നത് ശരിയല്ലെന്ന് ശോഭ പറയുന്നുണ്ട്. അഖിലിനോടായി നീ ഇവിടെ നില്‍ക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ലെന്ന് മനീഷ പറയുന്നുണ്ട്. ഈശ്വരന്‍ തീരുമാനിച്ചതാണെന്ന് അഖില്‍ മാരാര്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

വീക്കിലി ടാസ്‌കില്‍ ഒന്നാമത് എത്തിയതോടെ അഖില്‍ മാരാരും നാദിറ മെഹ്‌റിനും ക്യാപ്റ്റന്‍സി ടാസ്‌കിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതേസമയം ടാസ്‌കിലെ മോശം പ്രകടനവും ബിഗ് ബോസ് വീട്ടിലെ മോശം ഇടപെടലുകളും ചൂണ്ടിക്കാണിച്ച് റിനോഷും ഏയ്ഞ്ചലീന്‍ മറിയയുമാണ് ജയിലിലേക്ക് പോകാനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നാളെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X