പറഞ്ഞ വാക്കും ജനിപ്പിച്ച അച്ഛനും ഒന്നേയുള്ളൂ, മാറ്റിപ്പറഞ്ഞാല്‍ പരസ്യമായി തല്ലാം! തഗ്ഗ് അടിച്ച് അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. ആരാധകര്‍ ഒരു കൊല്ലത്തോളം കാത്തിരുന്ന ആ സമയം എത്തിയിരിക്കുകയാണ്. ഇനിയങ്ങോട്ട് എങ്ങും ബി്ഗ ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും. രണ്ട് ദിവസം പിന്നിടുമ്പോഴേക്കും ബിഗ് ബോസ് ഓളം സൃഷ്ടിച്ചു കഴിഞ്ഞു. ആദ്യ വഴക്കും ആദ്യ നോമിനേഷും രണ്ടാം ദിവസം തന്നെ നടന്നു കഴിഞ്ഞു.
ഒരു ദിവസം കൊണ്ട് തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. സംവിധായകനായ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനായ മത്സരാര്‍ത്ഥിയാണ്. ഇപ്പോഴിതാ ബിഗ ്‌ബോസിലേക്ക് പോകും മുമ്പായി ശാലിനിയുടെ യൂട്യൂബ് ചാനലിലൂടെ അഖില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇത്തവണ ബിഗ് ബോസ് സീസണ്‍ 5ല്‍ ഞാനുമുണ്ടാകും. എന്നെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവരുമുണ്ടാകും. ഞാന്‍ എന്താണെന്ന് ബിഗ് ബോസില്‍ നിന്നു തന്നെ മനസിലാകും. ഞാന്‍ ത്വാതിക അവലോകനം എന്ന സിനിമയുടെ സംവിധായകനാണ്. നിരവധി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ ചിലതൊക്കെ ട്രോളുമായിട്ടുണ്ട്. അടിസ്ഥാനപരമായി ഞാനൊരു വലതുപക്ഷ കാഴ്ചപ്പാടുള്ള വ്യക്തിയാണ്.
മാളികപ്പുറം വിവാദം സിനിമയെ പിന്തുണച്ച് പറഞ്ഞ അഭിപ്രായവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാകാം തന്നെ ബിഗ് ബോസിലെത്തിച്ചത്. ബിഗ് ബോസിലെത്താനുണ്ടായ കാരണം അയ്യപ്പന്‍ ആണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നതാണ് തന്റെ കാഴ്ചപ്പാടെന്നും അത് സ്വീകരിച്ചതിന്റെ പേരില്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നും സോഷ്യല്‍ മീഡയയില്‍ തനിക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അഖില്‍ പറയുന്നുണ്ട്.
എങ്കിലും എല്ലാ കാലത്തും നിലപാടില്‍ ഉറച്ചു നിന്നിരുന്നു. ഒരിക്കല്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യനായി മത്സരിച്ചിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് പറഞ്ഞ വാക്കും ജനിപ്പിച്ച അച്ഛനും ഒന്നേയുള്ളൂ. മാറ്റിപ്പറഞ്ഞാല്‍ പരസ്യമായി തല്ലാം എന്നായിരുന്നു. ജീവിതത്തില്‍ കള്ളം പറഞ്ഞ് ശീലിച്ചിട്ടില്ല. ജെനുവിനായി നിന്നത് കൊണ്ട് ഈ സമൂഹത്തില്‍ പിടിച്ചു നില്‍ക്കുക വലിയ പാടാണ്. ഫേക്കായിട്ട് നിന്നാലെ ഈ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുകയുള്ളൂവെന്നും അഖില്‍ മാരാര്‍ പറയുന്നു.

സത്യസന്ധമായി നില്‍ക്കാന്‍ പറ്റുന്നൊരു ഇടമാണ് ബിഗ് ബോസ്. എന്നെ അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ ജെനുവിന്‍ ആണെന്നും നല്ല മനസിന്റെ ഉടമയാണെന്നും. അല്ലാത്തവര്‍ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. വിഷയാധിഷ്ടിതമായിട്ടാണ് നിലപാട് സ്വീകരിക്കുന്നത്. അതിനോട് യോജിപ്പില്ലാത്തവര്‍ എതിര്‍ക്കുകയും തെറി വിളിക്കുകയും ചെയ്യാറുണ്ട്. പിന്നീട് അവരത് തിരുത്താറുമുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നു.
സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന സാധാരണക്കാരനാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലുമൊക്കെ ആയി തീരണമെന്ന വാശി കുട്ടിക്കാലം മുതലേയുണ്ടായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ തന്നെ നാടകത്തില്‍ ശ്രദ്ധിച്ചിരുന്നു. പിന്നെയാണ് സിനിമ തിരഞ്ഞെടുക്കുന്നതെന്നും അഖില്‍ പറയുന്നുണ്ട്.
വന്‍ താരനിര തന്നെ ഇത്തവണ ബിഗ് ബോസിലുണ്ട്. അഖില്‍ മാരാറിന് പുറമെ വൈബര്‍ ഗുഡ് ദേവ്, ഷിജു, സാഗര്‍ സൂര്യ, മനീഷ, ഏയ്ഞ്ചലിന്‍ മറിയ, അനിയന്‍ മിഥുന്‍, വിഷ്ണു ജോയി, അഞ്ചൂസ് റോഷന്‍, ലച്ചു ഗ്രാം, ജുനൈസ് വിപി, ഗോപിക ഗോപി, നാദിറ മെഹ്‌റിന്‍, ശ്രുതി ലക്ഷ്മി, ശോഭ വിശ്വനാഥ്, സെറീന, റെനീഷ റഹ്‌മാന്‍, റിനോഷ് ജോര്‍ജ് എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരിക്കാനെത്തിയിരിക്കുന്നത്.


Click it and Unblock the Notifications