എന്റെ അണ്ണന്‍ ആരുടെ പിച്ചയിലാണ് അവിടെ നില്‍ക്കുന്നതെന്ന് പുറത്തിറങ്ങുമ്പോള്‍ ശോഭ മനസിലാക്കും: ലക്ഷ്മി
ബിഗ് ബോസില്‍ താരങ്ങളെ കാണാന്‍ അവരുടെ കുടുംബാംഗങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന എന്‍ട്രികളിലൊന്നായിരുന്നു അഖില്‍ മാരാരുടെ കുടുംബത്തിന്റെ വരവ്. അഖിലിനെയും വീട്ടിലുള്ള മറ്റുള്ളവരേയും കാണാനായി ഭാര്യ ലക്ഷ്മിയും രണ്ട് മക്കളുമെത്തി. മനോഹരമായ നിമിഷങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.
ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഖിലിനെക്കുറിച്ചും ശോഭയെക്കുറിച്ചുമൊക്കെ ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ശോഭയുമായി പുറത്ത് വന്ന ശേഷം സൗഹൃദം ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് ലക്ഷ്മി മറുപടി നല്‍കുന്നത്.

മനസില്‍ ഒന്ന് വച്ച് പുറമെ മറ്റൊരു രീതിയില്‍ പെരുമാറുന്നത് അണ്ണന് ഒട്ടും ഇഷ്ടമല്ല. ഓരോരുത്തര്‍ക്കും പെരുമാറുന്നതില്‍ ഓരോ രീതികളുണ്ട്. ശോഭ അങ്ങനെ അപ്രോച്ച് ചെയ്യുന്നത് ഗെയിമായതിനാലും ജയിക്കണം എന്ന ആഗ്രഹം അത്രത്തോളം ആയതിനാലുമാകാം. അതിനാല്‍ എനിക്ക് ശോഭയെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താനാകില്ല. പിന്നെ അണ്ണന്റെ സ്വഭാവം മനസില്‍ ഒന്നും വെക്കില്ലാത്തതാണ്. ഒരാള്‍ എന്തൊക്കെ പറഞ്ഞാലും നാളെ കണ്ടാല്‍ അങ്ങോട്ട് പോയി ചിരിച്ച് സംസാരിക്കുന്ന ആളാണെന്നും ലക്ഷ്മി പറയുന്നു.
ഞാന്‍ മാറി നിന്നാല്‍ എന്നെ ഉന്തി തള്ളിവിടും. എനിക്കും പണ്ട് വാശിയൊക്കെയുണ്ടായിരുന്നു. എന്നെ മാറ്റിയത് അണ്ണനാണ്. ശോഭയുടെ കാര്യങ്ങള്‍ സുഹൃത്തുക്കളൊക്കെ വിളിച്ച് പറയുമെങ്കിലും എനിക്കത് അത്രയും നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയിട്ടില്ല. ഒരു ഷോയാണ്.എന്ത് വേണമെങ്കിലും ചെയ്യാം എങ്ങനെ വേണമെങ്കിലും ചെയ്യും. അതൊക്കെ വ്യക്തിപരമായ കാര്യമാണ്. അതിനാല്‍ സൗഹൃദം തുടരുമെന്നാണ് ലക്ഷ്മി പറയുന്നത്.
അതേസമയം ബിഗ് ബോസിലുള്ളവര്‍ ആരും ഗെയിമിനെ ഗെയിമായി കാണുന്നില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്. ഒരാളെ പുറത്താക്കാന്‍ ഗെയിം കളിക്കുകയോ അയാളുടെ യഥാര്‍ത്ഥ സ്വഭാവം ജനങ്ങളിലേക്ക് എത്തിക്കുകയോ അല്ല ചെയ്യുന്നത്. എങ്ങനെയെങ്കിലും പുറത്താക്കുക എന്നതാണ്. ശോഭയുടെ ചില കാര്യങ്ങള്‍ കാണുമ്പോള്‍ ഭയങ്കര വിഷമമുണ്ടാക്കുന്നുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലടക്കമുള്ള സംഭവങ്ങള്‍ വിഷമമുണ്ടാക്കിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.
ശോഭയോട് അഖില്‍ സുഖിപ്പിച്ചല്ലേ നീ ബിസിനസ് ഉണ്ടാക്കിയതെന്ന് പറഞ്ഞ സംഭവത്തെക്കുറിച്ചും ലക്ഷ്മി സംസാരിക്കുന്നുണ്ട്. ശേഭ റെനീഷയോട് അതേ കാര്യം പറയുന്നുണ്ട്. പക്ഷെ അണ്ണന്‍ പറഞ്ഞ കാര്യം ശോഭ മാറ്റിയെടുത്തൂ. ഒരു കാര്യത്തെയല്ല സമീപിക്കുന്നത്. അഖിലിനെയാണ് ലക്ഷ്യം വെക്കുന്നത്. അഖില്‍ പറയുന്നത് തെറ്റാണ്. ഞങ്ങള്‍ പറയുന്നതിന് ഡബിള്‍ മീനിംഗൊന്നുമില്ലെന്നാണെന്നും ലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.

ശോഭയുടെ പിച്ചയിലാണ് അഖില്‍ മാരാര്‍ ബിഗ് ബോസില്‍ നില്‍ക്കുന്നതെന്ന ശോഭയുടെ പരാമര്‍ശത്തെക്കുറിച്ചും ലക്ഷ്മി സംസാരിക്കുന്നുണ്ട്. ശോഭയുടെ വിചാരം കണ്‍ഫെഷന്‍ റൂമില്‍ നടക്കുന്നത് എന്താണെന്ന് പ്രേക്ഷകരും കാണില്ലെന്നാണ്. അതാണ് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നത്. പക്ഷെ നമ്മള്‍ എല്ലാം കണ്ടതാണ്. ആരുടെ പിച്ചയിലാണ് അഖില്‍ നില്‍ക്കുന്നത്? ജനങ്ങളുടെ പിച്ചയിലാണ്. ജനങ്ങളുടെ സ്‌നേഹത്തിലും പിന്തുണയിലുമാണ്. ശോഭ ഇറങ്ങുമ്പോള്‍ ഞെട്ടും. അണ്ണന്‍ തന്നെ അത് പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെത്തിയപ്പോള്‍ ശോഭയും ലക്ഷ്മിയും തമ്മില്‍ സംസാരിച്ചിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശോഭയുടെ സമീപനത്തില്‍ തനിക്കുണ്ടായ വിഷമം ലക്ഷ്മി ശോഭയെ അറിയിച്ചു. അഖിലിനെ സാഡിസ്റ്റ് എന്ന് വിളിച്ചത് താന്‍ തിരിച്ചെടുക്കുന്നതായി ശോഭയും ലക്ഷ്മിയോട് പറഞ്ഞു. ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം


Click it and Unblock the Notifications