'അഹങ്കാരിയാണ് അഖിൽ! വയലന്റ് നേച്ചറല്ല, ആരെയെങ്കിലും ഉപദ്രവിക്കണമെന്ന് തോന്നിയാൽ സ്വയം പരുക്കേൽപ്പിക്കും!'

ബിഗ് ബോസ് സീസൺ അഞ്ചിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. സംവിധായകനായ അഖിൽ മാരാർ ചില വിവാദ പ്രസ്‍താവനകളിലൂടെ മുൻപ് തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. വിവാദങ്ങളിലൂടെയാണ് അഖിലിന് ബിഗ് ബോസ് വീട്ടിലേക്കുള്ള വഴി ഒരുങ്ങിയതും. ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് അഖിൽ നടത്തിയ ചില പ്രസ്താവനകളും അഖിലിനെ ഇതിനകം വിവാദങ്ങളിൽ കൊണ്ട് ചാടിച്ചിട്ടുണ്ട്. ഇതിൽ പലതിനും താരം മോഹൻലാലിന് മുന്നിൽ വെച്ചടക്കം മാപ്പ് പറയേണ്ടിയും വന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായി മാറിയ ഒന്നായിരുന്നു താൻ ഭാര്യയെ തല്ലാറുണ്ടെന്ന് അഖിൽ പറഞ്ഞത്. വീക്കെൻഡ് എപ്പിസോഡിൽ വെച്ച് മോഹൻലാൽ ഇത് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. അതിനു മുൻപ് ബിഗ് ബോസിൽ നിന്ന് പുറത്തു വന്ന ഗോപിക ഗോപി അഖിൽ ഗർഭിണി ആയിരിക്കെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതും വലിയ വിവാദമായതാണ്.

akhil marar

അതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി തന്നെ രംഗത്ത് എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് അഖിൽ മാരാർ എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇപ്പോഴിതാ, തന്റെ അണ്ണൻ ഇപ്പോൾ തനിക്ക് അഭിമാനമാണെന്നും പറയുകയാണ് ലക്ഷ്മി. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. അഖിലിന്റെ ദേഷ്യത്തെ കുറിച്ചും തങ്ങളുടെ വിവാഹത്തെ കുറിച്ചുമെല്ലാം ലക്ഷ്മി സംസാരിക്കുന്നുണ്ട്.

അഖിൽ വിവാദങ്ങളിൽ നിറഞ്ഞത് ബിഗ് ബോസിൽ പോകാൻ ആയിരുന്നു എന്ന തരത്തിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അത് ആളുകൾ വെറുതെ പറയുന്നത് ആണെന്നാണ് ഭാര്യ പറയുന്നത്. 'അടുത്തിടെ വൈറലായ ആ ക്ലിപ്പിൽ പോലും അണ്ണൻ പോകില്ല എന്നല്ല പറയുന്നത്. ഫെയിം ആകാൻ ബിഗ് ബോസ് വരെ പോകേണ്ടി വരില്ല, അതിനു എന്തെല്ലാം കാര്യങ്ങൾ ഉണ്ട് എന്നാണ് പുള്ളി പറഞ്ഞത്,' എന്ന് ലക്ഷ്മി പറയുന്നു.

ബിഗ് ബോസിൽ എന്നല്ല പുറത്തായാലും അഖിൽ അങ്ങനെ തന്നെയാണെന്നും അവർ പറയുന്നുണ്ട്. 'കളിയും, ചിരിയും തമാശയും ഒക്കെയുള്ള ആളാണ് അദ്ദേഹം നമ്മുടെ വീട്ടിൽ എങ്ങനെയാണോ അങ്ങനെയാണ് പുള്ളി അവിടെയും നിൽക്കുന്നത്. ആദ്യത്തെ വഴക്ക് നമ്മൾ പ്രതീക്ഷിച്ചത് തന്നെയാണ്. പുള്ളി അങ്ങനെ വയലന്റ് നേച്ചർ ഒട്ടും ഇല്ലാത്ത ആളാണ്. അങ്ങനെ ആരെയെങ്കിലും ഉപദ്രവിക്കണം എന്നുണ്ടെങ്കിൽ തന്നെ പുള്ളി സ്വയം പരിക്കേൽപ്പിക്കുകയാണ് പതിവ്,'

'കതകിൽ കൈയ്യ് ഇടിക്കുകയും, ഭിത്തിയിൽ അടിക്കുകയും ഒക്കെ ചെയ്തു സ്വയം ആ ഫ്രസ്‌ട്രേഷൻ തന്നെ അങ്ങ് തീർക്കും. പുള്ളി വളരെ ഫെയർ ആയി പോകുന്ന ആളാണ്. ചതി കാണുമ്പോഴാണ് പുള്ളി പ്രതികരിക്കുന്നത്,' എന്നും ലക്ഷ്മി പറഞ്ഞു.

akhil marar wife

അഖിലിനെ കണ്ടുമുട്ടിയതിനെ കുറിച്ചും ഭാര്യ സംസാരിക്കുന്നുണ്ട്. 'എന്റെ അമ്മയാണ് അണ്ണനെ ആദ്യം പരിചയപ്പെടുന്നത്. എന്റെ വീട്ടുകാർക്ക് ആയിരുന്നു ആദ്യം താത്പര്യം. ഒരു കേസുമായി ബന്ധപ്പെട്ടാണ് അമ്മയുമായി പരിചയപെടുന്നത്. പ്രേമിച്ചു നടന്നിട്ടില്ല, പുള്ളി അങ്ങനെയൊരു പ്രോപ്പർ രാഷ്ട്രീയക്കാരൻ ഒന്നും ആയിരുന്നില്ല. ഒരു സോഷ്യൽ വർക്കർ ആയിരുന്നു. പെണ്ണു കാണൽ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയെ കാണാൻ വരുന്ന സമയത്താണ് ഞാൻ കാണുന്നത്. കാണുമ്പോൾ പേഴ്സണാലിറ്റി ഉള്ള ആളാണെന്ന് മനസ്സിലായി,' എന്നാണ് ലക്ഷ്മി പറഞ്ഞത്.

എന്ത് പ്രശ്നമുണ്ടെങ്കിലും അത് കുടുംബത്തെ ബാധിക്കാതെ സൂക്ഷിക്കുന്ന ആളാണ്. അണ്ണന് പറ്റുന്ന രീതിയിൽ അതെല്ലാം സോൾവ് ചെയ്യും. അണ്ണൻ നല്ലൊരു ഭർത്താവാണ്. അച്ഛനാണ്. കളിച്ചും ചിരിച്ചും നടക്കുന്ന ക്യാരക്ടർ ആണ് അദ്ദേഹത്തിന്റേത്. ഞങ്ങൾ പരസ്പരം അടി ഉണ്ടാക്കാറുണ്ട്, അതൊക്കെ ആ ഒരു സമയത്തേക്ക് മാത്രമാണ്. പുള്ളിയുടെ ശരികൾ എന്താണോ അവിടെതന്നെ ഉറച്ചുനിൽക്കും. അവിടെ അഖിൽ ഒരു അഹങ്കാരിയാണെന്നും തമാശ രൂപേണ അഖിലിന്റെ ഭാര്യ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X