മാരാരെ ഒതുക്കാന്‍ വന്ന റോബിന്‍ തകര്‍ന്നു പോയി! കളിയാക്കിയ ശോഭയ്ക്ക് സംഭവിച്ചത് കണ്ട് പൊട്ടിച്ചിരിച്ചു

പ്രേക്ഷകരുടെ കയ്യടി നേടി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് വീട്ടിലെ ശക്തനാണ് അഖില്‍ മാരാര്‍. ധാരാളം ആരാധകരെ നേടിയെടുക്കാന്‍ അഖില്‍ മാരാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ സീസണില്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന നിമിഷമായിരുന്നു അഖില്‍ മാരാരും റോബിനും തമ്മിലുള്ള കൂടിക്കാഴ്ച.

പുറത്ത് വച്ച് പലപ്പോഴായി എതിരിട്ടിട്ടുള്ള റോബിന്‍ അഖില്‍ മാരാര്‍ക്ക് മുന്നിലെത്തുമ്പോള്‍ തീ പാറുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ ആളി കത്തിയെങ്കിലും ഒടുവില്‍ റോബിനെ ഷോയില്‍ നിന്നും പുറത്താക്കുന്നതിലാണ് അത് അവസാനിച്ചത്. ബിഗ് ബോസിലേക്കുള്ള റോബിന്റെ വരവിനെക്കുറിച്ചും അഖിലുമായുള്ള ഉരസലിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഭാര്യ.

Akhil Marar

വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മി മനസ് തുറന്നത്. അഖില്‍ മാരാരെ ഒതുക്കാന്‍ വേണ്ടി വന്ന റോബിന്‍ സ്വയം തകര്‍ന്നു പോയെന്നാണ് ലക്ഷ്മി പറയുന്നത്.

ഫ്രണ്ട്‌സ് ഒക്കെ ദേ റോബിന്‍ കയറാന്‍ പോകുന്നു അഖില്‍ മാരാര്‍ തീര്‍ന്നു എന്ന് പറഞ്ഞ് മെസേജ് അയച്ചു എന്നാണ് ലക്ഷ്മി പറയുന്നത്. ഒരുപാട് സ്ട്രഗിളിലൂടെയാണ് അണ്ണന്‍ കടന്നു വന്നത്. സുഖിപ്പിച്ച് ഒന്നും നേടില്ല. ശത്രു വന്നാലും ചിരിച്ചു കൊണ്ടാണ് നേരിടുക. മനസില്‍ വച്ച് നടക്കാന്‍ അറിയില്ല. എന്തെങ്കിലും ഉണ്ടായാല്‍ പൊട്ടിത്തെറിക്കും പക്ഷെ അത് കൂടെ കൊണ്ട് നടക്കില്ല. അയാളെ നാളെ കണ്ടാല്‍ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യും എന്നാണ് ഭര്‍ത്താവിനെക്കുറിച്ച് ലക്ഷ്മി പറയുന്നത്.

എനിക്കറിയാമായിരുന്നു ഒന്നുമുണ്ടാകില്ലെന്ന്. അതുപോലെ തന്നെയാണ് സംഭവിച്ചത് എന്നാണ് റോബിനും മാരാരും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ലക്ഷ്മി പറയുന്നത്. ഷോള്‍ഡര്‍ മസാജാണോ എങ്കില്‍ ഷോള്‍ഡര്‍ മസാജ് എന്നായിരുന്നു അവസ്ഥ. ശോഭയൊക്കെ കളിയാക്കി. വ്യക്തിത്വമില്ലെന്ന് പറഞ്ഞ് ചിരിച്ചു.കുറച്ച് കഴിഞ്ഞപ്പോള്‍ ശോഭ പോയി കാലും കയ്യുമൊക്കെ മസാജ് ചെയ്യുന്നു. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു പോയെന്നും താര പത്‌നി പറയുന്നു.

റോബിന്‍ വപ്പോള്‍ പേടി തോന്നിയില്ല. പക്ഷെ അന്ന് വന്ന മെസേജുകള്‍ക്കും ഫോണ്‍ കോള്‍ക്കും കണക്കില്ല. എല്ലാവരും കരുതിയത് ഇവര്‍ രണ്ടും കൂട്ടിയിട്ട് പോകുമെന്നാണ്. അണ്ണന്‍ പൊതുവെ അങ്ങനാണ്. ദേഷ്യവും എടുത്തു ചാട്ടവുമൊക്കെ ഉണ്ട്. പക്ഷെ അത് എന്തെങ്കിലും പോയന്റിലാകും. ചിലപ്പോള്‍ പൊട്ടിത്തെറിക്കും. അതോടെ അതങ്ങ് തീരും. പിന്നെ മറ്റേ അഖില്‍ മാരാരാകുമെന്നും ലക്ഷ്മി പറയുന്നു.

Akhil Marar

റോബിന്‍ ജുനൈസിനോട് യു കാന്‍ ഡു ഇറ്റ് എന്ന് പറഞ്ഞ് കണ്‍ഫെഷന്‍ റൂമിലേക്ക് കയറ്റി വിട്ടതിനെക്കുറിച്ചും ലക്ഷ്മി സംസാരിക്കുന്നുണ്ട്. ജുനൈസിനെ ശാരീരികമായി കയ്യേറ്റം ചെയ്തതിന് അഖില്‍ മാരാരെ പുറത്താക്കണമെന്ന് റോബിന്‍ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. റോബിന്റെ പുറത്താകലിലേക്ക് നയിച്ചത് ഈ സംഭവമാണ്.

അവിടെയിരുന്ന് ജുനൈസിനെ പരമാവധി എല്ലാം പറഞ്ഞു കൊടുത്താണ് റോബിന്‍ വിട്ടത്. എന്നാല്‍ ജുനൈസ് കെട്ടിപ്പിടിച്ച് തോളില്‍ കൈയ്യുമിട്ട് തിരിച്ചു വന്നപ്പോള്‍ റോബിന്‍ തകര്‍ന്നു പോയി. ഞാനും മാരാരും തോളില്‍ കൈയ്യിട്ട് ഇവിടുന്ന് പോകുമെന്ന് പറഞ്ഞപ്പോള്‍ വളരെ കൂളായിട്ടാണ് അഖില്‍ മാരാര്‍ നേരിട്ടത്. വിഷ്ണുവും സൂപ്പറായിരുന്നു. അവസാന ആണിയടിച്ചത് വിഷ്ണുവാണ്. സീസണ്‍ 4 അല്ല ഞങ്ങളുടെ സീസണ്‍ ആണെന്ന് പറഞ്ഞത് അടിപൊളിയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X