ശോഭയോട് സംസാരിച്ചോ? അഖില്‍ മാരാരുടെ ഭാര്യയുടെ മറുപടി; ഷിജുവിന്റെ ഭാര്യ മാരാരെ അവഗണിച്ചോ?
ബിഗ് ബോസിലിത് കുടുംബങ്ങള്‍ക്കായുള്ള ആഴ്ചയാണ്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കെ താരങ്ങളുടെ മനസിനെ ഒന്ന് ശാന്തമാക്കാനും പോസിറ്റീവാക്കാനുമൊക്കെയായി അവരുടെ കുടുംബാംഗങ്ങളെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിക്കുകയാണ്. ഇങ്ങനെ ഇന്നലെ ബിഗ് ബോസ് വീട്ടിലെത്തിയത് അഖില്‍ മാരാരുടെ കുടുംബമായിരുന്നു. ഭാര്യയും രണ്ട് മക്കളും അഖിലിനേയും സഹതാരങ്ങളേയും കാണാനായെത്തി.
അഖിലിനെ കണ്ട് മടങ്ങിയ ശേഷം ഭാര്യ ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങള്‍ ലക്ഷ്മിയ്ക്ക് പിന്നാലെ കൂടുകയായിരുന്നു. നല്ല അനുഭവമായിരുന്നു. എക്‌സൈറ്റിംഗ് ആയിരുന്നു. പിള്ളേരെ ഒക്കെ കണ്ടു. എല്ലാവരുമായി ഇന്ററാക്ട് ചെയ്ത് ചിരിച്ച് കളിച്ചാണ് വന്നത്. അണ്ണനോട് മാത്രമായി എനിക്ക് സംസാരിക്കാനായില്ല. ഹെല്‍ത്ത് ഓക്കെയാണ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബിഗ് ബോസ് വീട്ടിലെ അനുഭവത്തെക്കുറിച്ച് ലക്ഷ്മി പറയുന്നത്.

എല്ലാവരും ഹാപ്പിയാണെന്ന് ലക്ഷ്മി പറഞ്ഞു. ശോഭയെ കണ്ടിരുന്നുവോ എന്ന് ലക്ഷ്മിയോട് മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്. ശോഭയെ കണ്ടിരുന്നു. മിണ്ടി. കാര്യങ്ങള്‍ പറഞ്ഞു. ഫ്രണ്ട്‌ലിയായിരുന്നു. ബാക്കിയുള്ള മത്സരാര്‍ത്ഥികളെ പോലെ തന്നെയായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. സെറീനയുടെ അമ്മ മസാജ് വേണ്ടെന്ന് പറഞ്ഞ കാര്യം കണ്ടുവോ എന്ന് ചോദിച്ചപ്പോള്‍ കണ്ടില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്.നല്ല പ്ലെസന്റ് ആണ് ബിഗ് ബോസ് വീട്. എല്ലാവരോടുമായി നന്നായി സംസാരിച്ചുവെന്നും ലക്ഷ്മി പറയുന്നു.
ഷിജു ചേട്ടന്റെ വൈഫ് വന്നപ്പോള്‍ അഖില്‍ മാരാരെ വേണ്ട രീതിയില്‍ പരിഗണിച്ചില്ല എന്ന ആരോപണത്തെക്കുറിച്ചും ലക്ഷ്മിയോട് ചോദിക്കുന്നുണ്ട്. ചെറിയൊരു വീഡിയോ കണ്ടിരുന്നു. പക്ഷെ നെഗറ്റീവായൊന്നും തോന്നിയില്ലെന്നാണ് ലക്ഷമി പറയുന്നത്. പിള്ളേര്‍ക്ക് തിരിച്ചുവരവാന്‍ മടിയായിരുന്നു. ഞാന്‍ പക്ഷെ ഇമോഷണല്‍ ഡ്രാമ ക്രിയേറ്റ് ചെയ്യാതെ പിടിച്ചു നിന്നു.സമയം പെട്ടെന്നങ്ങ് പോയ പോലെ തോന്നിയെന്നും ലക്ഷ്മി പറയുന്നു.
ഷിജുവിന്റെ ഭാര്യയുമായി നല്ല സൗഹൃദമുണ്ട് ലക്ഷ്മിയ്ക്ക്. അവര്‍ പോയി വന്ന ശേഷം പക്ഷെ വിളിക്കാന്‍ ടൈം കിട്ടിയില്ലെന്നും എന്നാല്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് വിളച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ഉണ്ണിയപ്പവും ഫിഷ് പിക്കിളുമാണ് ബിഗ് ബോസ് വീട്ടിലേക്ക് താന്‍ കൊണ്ടു പോയതെന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മിയ്ക്കും മക്കള്‍ക്കുമൊപ്പം അഖിലിന്റെ സുഹൃത്ത് ശ്രീഹരിയുമുണ്ടായിരുന്നു.
മറ്റ് മത്സരാര്‍ത്ഥികള്‍ക്കെതിരെ മാരാരുടെ ആരാധകര്‍ സൈബര്‍ ബുള്ളിയിംഗ് നടത്തുന്നു എന്ന ആരോപണത്തെക്കുറിച്ചാണ് ശ്രീഹരിയോട് ചോദിച്ചത്. ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള ആളാണ് അഖില്‍ മാരാര്‍. അത്തരമൊരു കാര്യം സംസാരിക്കുമ്പോള്‍ അവര്‍ക്ക് കുറച്ച് പ്രാധാന്യം കിട്ടും. അതിന് വേണ്ടി പറയുന്നതാണെന്നാണ് ശ്രീഹരി പറഞ്ഞഥ്. ശോഭയുടെ സ്ഥാപനത്തിന് നേരെയും ആക്രണം നടത്തുന്നതായുള്ള ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു.

അഖില്‍ മാരാര്‍ ഗ്രൂപ്പ് ആര്‍ക്കെതിരേയും ഒന്നും ചെയ്യില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഗ്രൂപ്പുകള്‍ പോലും അങ്ങനെയാണ്. അഖില്‍ മാരാരെ കണ്ട് പിന്നാലെ കൂടിയവരാണ്. അല്ലാതെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിഗിലൂടെയല്ല. അതൊക്കെ ചുമ്മാ പറയുന്നതാണെന്നും ശ്രീഹരി വ്യക്തമാക്കി. ബിഗ് ബോസിന് ശേഷം ശോഭയുമായി അഖില്‍ മാരാര്‍ക്ക് സൗഹൃദമുണ്ടാകുമോ എന്ന ചോദ്യത്തിനും സുഹൃത്തിന് ഉത്തരമുണ്ട്.
അഖില്‍ മാരാര്‍ക്ക് വ്യക്തിവൈരാഗ്യ സൂക്ഷിക്കുന്ന ശീലമില്ല. അഭിപ്രായ വ്യത്യാസമുണ്ടാവുക വിഷയങ്ങളിലായിരിക്കും. അത് മനസില്‍ വച്ച് പെരുമാറില്ല. നാളെ ശോഭ ഒരാവശ്യം പറഞ്ഞ് വിളിച്ചാല്‍ ചെയ്ത് കൊടുത്തേക്കാം എന്നാണ് ശ്രീഹരി പറയുന്നത്.


Click it and Unblock the Notifications