പിആറിന് എത്ര ലക്ഷം കൊടുത്തു? ആരാണ് ശ്രീഹരി എന്ന 'അഖിലിന്റെ പിആര്‍? തുറന്ന് പറഞ്ഞ് മാരാരുടെ ഭാര്യ

ബിഗ് ബോസ് വീട്ടിലെ ഒരാളുടെ യാത്രയില്‍ കാര്യമായ സ്വാധീനം ചെയ്യുന്ന ഒന്നാണ് പിആര്‍ വര്‍ക്കുകള്‍. ഒരു താരത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണകളെ മാറ്റാന്‍ പിആര്‍ വര്‍ക്കുകള്‍ക്ക് സാധിക്കും. നായകനേയും വില്ലനേയുമൊക്കെ സൃഷ്ടിക്കാനും പിആര്‍ വര്‍ക്കുകള്‍ക്ക് സാധിക്കും. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തന്നെ എങ്ങനെയാണ് പിആര്‍ വര്‍ക്കുകള്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നതെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

ഈയ്യടുത്ത് മോഹന്‍ലാല്‍ തന്നെ താരങ്ങളോട് പിആര്‍ വര്‍ക്കിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇപ്പോഴിതാ പിആര്‍ വര്‍ക്കിനെക്കുറിച്ച് അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മിയും മനസ് തുറക്കുകയാണ്. ചാനല്‍ കേരള ബോക്‌സ് ഓഫീസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നത്. പിആറിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കിയോ എന്ന ചോദ്യത്തിനാണ് ലക്ഷ്മി മറുപടി നല്‍കുന്നത്.

Bigg Boss Malayalam

പത്ത് പൈസ ഇല്ല. ശ്രീഹരി എന്നൊരു സുഹൃത്തുണ്ട്. ബിഗ് ബോസില്‍ വച്ച് അണ്ണന്‍ തന്നെ പലപ്പോഴായി പരാമര്‍ശിച്ചിട്ടുണ്ട്. അവര്‍ നല്ല സുഹൃത്തുക്കളാണ്. അണ്ണന്‍ ഡൗണ്‍ ആയപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ്. ഇവരെല്ലാം പറഞ്ഞ് പറഞ്ഞ് അദ്ദേഹത്തെയാണ് പിആര്‍ ആക്കിയിരിക്കുന്നത് എന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ എത്ര പിആര്‍ ഉണ്ടെങ്കിലും ജനങ്ങളുടെ പിന്തുണ കിട്ടണമെന്നില്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. ശ്രീഹരിയെയാണ് പിആര്‍ എന്ന് പറയുന്നത്. അത് അണ്ണന്‍ തന്നെ അവിടുന്ന് പറഞ്ഞ് പറഞ്ഞ് ആയതാണെന്നും താരപത്‌നി പറയുന്നു.

അണ്ണന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശ്രീഹരി. പൈസയൊന്നും കൊടുത്തിട്ടില്ല. ഇറങ്ങുമ്പോഴായിരിക്കും ഇവനെ പിആര്‍ ആക്കിയോ എന്ന് വിചാരിക്കുക എന്നും അവര്‍ പറയുന്നതു. അതേസമയം അഖിലിനെ കളിച്ച് തോല്‍പ്പിക്കാന്‍ പറ്റുമെന്ന് ആര്‍ക്കും തോന്നുന്നില്ലെന്നാണ് ഭാര്യ പറയുന്നത്. അതുകൊണ്ട് എങ്ങനെയെങ്കിലും ഇവനെ പുറത്താക്കണം എന്നാണ്. ദേഷ്യം ഉണ്ട് അത് വച്ച് പുറത്താക്കാം എന്നാണ് കരുതുന്നത് എന്നും ലക്ഷ്മി പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ ടോപ് ഫൈവില്‍ ആരൊക്കെ കാണും എന്ന ചോദ്യത്തിനും താരപത്‌നി മറുപടി പറയുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവസാനത്തെ അഞ്ച് പോരാവുക ആരെന്ന് പറയുക അസാധ്യമാണെന്നാണ് ലക്ഷ്മി പറയുന്നത്.

Bigg Boss Malayalam

പിന്നില്‍ നിന്നവരൊക്കെ മുന്നോട്ട് വന്നിട്ടുണ്ട്. ടോപ് ഫൈവിലേക്ക് വരാന്‍ ചാന്‍സുള്ളവര്‍ ഒരുപാടുണ്ട്. നേരത്തെ ഇഷ്ടമില്ലാത്തവരെ ഇപ്പോള്‍ ഇഷ്ടമാണ്. റിനോഷ് ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. നേരത്തെ മാറി നിന്നയാളാണ്. ജുനൈസിനെ ഭയങ്കര ഇഷ്ടമാണ്. ക്യൂട്ട് ആണ്. ചില കാര്യങ്ങള്‍ വലിച്ച് നീട്ടും. അടിയുണ്ടാക്കാനായി അഖിലേട്ടാ അഖിലേട്ടാ എന്ന് വിളിച്ച് പിന്നാലെ ചൊറിഞ്ഞു നടക്കുമെങ്കിലും ജുനൈസിനെ ഇഷ്ടമാണെന്നാണ് ലക്ഷ്മി പറയുന്നത്.

ദേഷ്യം വരുമ്പോഴുള്ള പൊട്ടിത്തെറിയും ബഹളവും മാത്രമേയുള്ളു അഖില്‍ മാരാര്‍ക്ക് എന്നാണ് ഭാര്യ പറയുന്നത്. അത് കഴിഞ്ഞാല്‍ അതൊക്കെ മറക്കും. ആര്‍ക്കും അണ്ണനെ വെറുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ജുനൈസിനെ അടിക്കാന്‍ വേണ്ടി അടിച്ചതല്ല. കൈ പിന്നില്‍ കെട്ടിയാണ് തോളുകൊണ്ട് ഇടിച്ചത്. എല്ലാവരും നിന്ന് അടിക്കെടാ അടിക്കെടാ എന്ന് പറയുമ്പോള്‍ അടിച്ചില്ലെങ്കില്‍ നാണക്കേടല്ലേ എന്ന് കരുതിയാണ് തള്ളിയതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X