ഗര്‍ഭകാലത്ത് അണ്ണന്‍ അടിച്ചെന്നത് പൊള്ളയായ കാര്യം; ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവെന്ന് മാരാരുടെ ഭാര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികളിള്‍ ഒരാളാണ് അഖില്‍ മാരാര്‍. നേരത്തെ തന്നെ തന്റെ പ്രസ്താവനകളിലൂടെ അഖില്‍ മാരാര്‍ വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ട്. ബിഗ് ബോസ് വീടിനുള്ളില്‍ വച്ചും അഖില്‍ മാരാര്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിട്ടുണ്ട്. ചിലതിലൊക്കെ അഖിലിന് മാപ്പ് ചോദിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ശോഭയുമായുള്ള വാക്ക് തര്‍ക്കത്തിനിടെ താന്‍ തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖില്‍ മാരാര്‍ പറയുന്നത്. അത് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. പിന്നാലെ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയായ ഗോപിക അഖില്‍ താന്‍ ഭാര്യയെ ഗര്‍ഭിണിയായിരിക്കെ തല്ലിയെന്ന് പറഞ്ഞതായി ആരോപിച്ചിരുന്നു.

Gopika

ഇപ്പോഴിതാ ഈ ആരോപണത്തിന് മറുപടിയുമായി എത്തുകയാണ് അഖില്‍ മാരാരുടെ ഭാര്യ രാജലക്ഷ്മി അഖില്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച രാജലക്ഷ്മിയുടെ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. അഖിലിനെതിരായ ആരോപണം പൊള്ളയാണെന്നാണ് രാജലക്ഷ്മി പറയുന്നത്. അഖില്‍ നല്ല മനുഷ്യനും ഭര്‍ത്താവുമാണെന്നും അവര്‍ പറയുന്നുണ്ട്.

എന്താണ് സുഹൃത്തുക്കളേ ഇങ്ങനെ. ഒരു സാധാരണ കുടുംബം തന്നെയാണ് എന്റേയും. എല്ലാ ദാമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന അതെ പ്രശ്‌നങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ഞങ്ങള്‍ക്ക് ഇടയിലും ഉണ്ടാകാറുണ്ട്. എന്ന് കരുതി അത് വലിയ സംഭവം ആക്കി മാറ്റണ്ട ആരും. ഞങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ പോലും ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഈ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് ആണ് എന്റെ അണ്ണന്‍ എന്നാണ് അഖിലിന്റെ ഭാര്യ പറയുന്നത്.

കാരണം എനിക്ക് എന്റേതായ ഒരു വ്യക്തിത്വം ഉണ്ട് എന്നും അതിലേക്ക് മറ്റാരേയും കൈ കടത്തരുതെന്നും പഠിപ്പിച്ച മനുഷ്യന്‍. ഞങ്ങള്‍ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നവരാണ്. എന്റെ അണ്ണന്‍ ഏറ്റവും നന്നായി, ഒരു കുഞ്ഞിനെ പോലെ നോക്കിയിരുന്ന സമയമാണ് ഞങ്ങളുടെ ഗര്‍ഭകാലം.

പിന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടും പ്രഗ്നന്‍സി സമയത്ത് ഉണ്ടാക്കുന്ന ദേഷ്യവും വാശിയും ഒക്കെ എന്നെ മാനസികമായി തളര്‍ത്തിയപ്പോഴും എന്റെ അണ്ണന്‍ എന്റെ ഒപ്പം ഉണ്ടായിരുന്നു. ഒരു വാക്കു പോലും വഴക്ക് പറഞ്ഞില്ല എന്നെ. എപ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍. നമ്മുടെ കുഞ്ഞ് എന്നും അവര്‍ പറയുന്നു.

Gopika

സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കുകള്‍ക്ക് ഇടയില്‍ ഞങ്ങള്‍ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറുണ്ട്. ദേഷ്യപ്പെടാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുന്ന ചെറിയ തള്ളുകളും മറ്റും ആരും വലിയ സംഭവം ആക്കണ്ട. എല്ലാവരുടേയും വീട്ടില്‍ നടക്കുന്നതാണ് അതും. അഖില്‍ മാരാര്‍ ഒരു മനുഷ്യനാണെന്നും രാജലക്ഷ്മി പറയുന്നു.

എന്റെ ഗര്‍ഭകാലത്ത് എന്നെ എന്റെ അണ്ണന്‍ അടിച്ചു എന്ന് പറയുന്ന സ്റ്റേറ്റ്‌മെന്റ് തികച്ചും പൊള്ളയാണ്. സത്യം അറിയാതെ ആരും സംസാരിക്കരുത്. ആവശ്യം ഇല്ലാത്തത് പറയരുത്. അത് വീട്ടില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് എത്രത്തോളം വേദന ഉണ്ടാകുമെന്ന് ആലോചിക്കണമെന്നും രാജലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X