'ശോഭ അച്ഛനോട് ചെയ്തതെല്ലാം ചോദിക്കുമെന്ന് മക്കൾ പറഞ്ഞു; റോബിൻ കയറിയപ്പോൾ..!'; ലക്ഷ്മി പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലൂടെ ജനകീയനായ മാറിയ ഒരു മത്സരാർത്ഥിയാണ് അഖില്‍ മാരാര്‍. ഷോ ഫിനാലെയിലേക്ക് എത്തുമ്പോൾ കപ്പുയർത്താൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ സാധ്യത പ്രവചിക്കുന്ന മത്സരാർത്ഥിയും അഖിൽ മാരരാണ്. സംവിധായകനായ അഖിലിന്റെ കുടുംബവും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അഖില്‍ മാരാരുടെ ഭാര്യ ലക്ഷ്മിയും മക്കളും ഫാമിലി വീക്കിൽ ഹൗസിലേക്ക് എത്തിയത് പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ഒരു അനുഭവമായിരുന്നു. മക്കളെ വാരിപ്പുണര്‍ന്നും ഭാര്യയെ എടുത്തുയര്‍ത്തിയുമാണ് അഖില്‍ കുടുംബത്തെ വരവേറ്റത്.
അഖിൽ മാരാർ കട്ട പിന്തുണയുമായി സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന ഭാര്യ ലക്ഷ്മി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ്. അതുകൊണ്ട് തന്നെ ലക്ഷ്മി നൽകുന്ന അഭിമുഖങ്ങളൊക്കെ വളരെയധികം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഫാമിലി വീക്കിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷം ലക്ഷ്മി നൽകിയ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

ശോഭ അഖിലിനോട് ചെയ്തതെല്ലാം ചോദിക്കണം എന്ന് പറഞ്ഞാണ് മക്കൾ ഹൗസിലേക്ക് പോയതെന്ന് ലക്ഷ്മി പറയുന്നു. റോബിൻ ഹൗസിൽ എത്തിയപ്പോൾ കുടുംബക്കാരും സുഹൃത്തുക്കളും പ്രതികരിച്ചതിനെ കുറിച്ചും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അവർ സംസാരിക്കുന്നുണ്ട്.
അണ്ണനും ശോഭയും തമ്മിലുള്ള കോമ്പിനേഷൻ താൻ നല്ല രീതിയിൽ എൻജോയ് ചെയ്തിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. അവരുടെ ടോം ആൻഡ് ജെറി കളികളൊക്കെ താൻ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. ശോഭ അതിനെ ആരോഗ്യപരമായ രീതിയിൽ കണ്ടിരുന്നെങ്കിൽ അതിനെ നല്ല രീതിയിൽ ഇപ്പോഴും കൊണ്ടുപോകാൻ സാധിച്ചേനെയെന്ന് ലക്ഷ്മി പറയുന്നു.
ശോഭ അച്ഛനോട് ചെയ്തതൊക്കെ ചോദിക്കും എന്ന് പറഞ്ഞാണ് മക്കൾ ഹൗസിലേക്ക് പോയത്. അത് മിണ്ടണ്ട എന്ന് അവരോട് പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. പിന്നെയാണ് അവർ അച്ഛനോട് ചെന്ന് പറഞ്ഞത്. അച്ഛൻ അത് അപ്പോൾ തന്നെ ശോഭയോട് ചോദിച്ചു. പുറത്തെ കാര്യങ്ങൾ പറയരുതെന്ന് മക്കളോട് താൻ പറഞ്ഞിരുന്നുവെന്നും ലക്ഷ്മി വ്യക്തമാക്കി.
റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ഹോട്ടൽ ടാസ്കിൽ അതിഥികളായി കയറിയപ്പോൾ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം മെസ്സേജ് അയക്കുകയായിരുന്നു. റോബിൻ കയറി, അഖിൽ തീർന്നു എന്ന് എല്ലാവരും പറഞ്ഞുവെന്ന് ലക്ഷ്മി പറയുന്നു. റോബിനാണെന്ന് കരുതി അണ്ണൻ ടാസ്കിൽ മാറി നിൽക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അഖിലേട്ടൻ തീർന്നു, അട്ടിമറി നടക്കും എന്നൊക്കെ എല്ലാവരും പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു. എത്ര വലിയ ശത്രു ആയാലും അങ്ങോട്ട് പോയി സംസാരിക്കുന്ന ആളാണ് അണ്ണൻ.

റോബിനെ പേഴ്സണലി അണ്ണന് അറിയില്ല. നേരിട്ടുള്ള വഴക്കോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. എന്തോ ഒരു വിഷയത്തിന്റെ പേരിൽ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്ന് മാത്രം. അതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. സെക്യൂരിറ്റി ആയത് കൊണ്ട് തന്നെ അണ്ണൻ അതനുസരിച്ച് എല്ലാം ചെയ്തു. പക്ഷേ അവസാനം റോബിന് കൈവിട്ടു പോയി, ലക്ഷ്മി പറഞ്ഞു.
റോബിൻ സ്ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഫാമിലി ടാസ്കിന് ഞങ്ങളെ വിളിക്കുമ്പോൾ പോലും അത് ചെയ്യണം ഇത് ചെയ്യണം എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ദിവസം വിളിച്ചു, മക്കളുമായി വരാൻ കഴിയുമോ എന്ന് ചോദിച്ചു. ഞങ്ങൾ ചെന്നു. ഏകദേശം ഒന്നരമണിക്കൂർ സമയം ലഭിക്കും, നിങ്ങൾ എൻജോയ് ചെയ്യൂ എന്ന് പറഞ്ഞാണ് അതിനകത്തേക്ക് കയറ്റുന്നത്. അതല്ലാതെ ഒരു കാര്യവും പറഞ്ഞിട്ടില്ല. പുറത്തെ കാര്യങ്ങൾ പറയരുതെന്ന് മാത്രമാണ് പറഞ്ഞതെന്നും ലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications