അഖില്‍ പൊന്‍മുട്ടയിടുന്ന താറാവ്! ടോപ് 5 പ്രവചിച്ച് ഫിറോസ്; ഈ താരം എങ്ങനെ വന്നുവെന്ന് പ്രേക്ഷകര്‍!
ഉറങ്ങി കിടന്ന ബിഗ് ബോസ് വീട് ഉണര്‍ത്തിയ സംഭവമാണ് മുന്‍ മത്സരാര്‍ത്ഥികളുടെ വരവ്. പോയ സീസണിലെ താരമായ റിയാസ് സലീമും മൂന്നാം സീസണിലെ താരമായ ഫിറോസ് ഖാനും ആണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് വന്നത്. കോടതി ടാസ്‌കിന്റെ ഭാഗമായിട്ടാണ് ഇരുവരും ബിഗ് ബോസിലെത്തിയത്. റിയാസും ഫിറോസും വരുമ്പോള്‍ എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.
നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലാണ് ഇരുവരും ഷോയില്‍ നിന്നും പുറത്ത് വന്നത്. അഖില്‍ മാരാര്‍ക്കെതിരായ മുണ്ടു പൊക്കല്‍ പരാതിയടക്കം നടന്നത് റിയാസിന്റേയും ഫിറോസിന്റേയും സാന്നിധ്യത്തിലാണ്. ഇപ്പോഴിതാ അഖില്‍ മാരാരെക്കുറിച്ച് ഫിറോസ് മനസ് തുറക്കുകയാണ്. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറന്നത്.

ഗെയിമര്‍ എന്ന നിലയില്‍ അഖില്‍ മാരാരെ ഇഷ്ടമാണ്. ഏതൊരു രീതിയിലാണെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് അയാളുടെ വിജയമാണ്. ഔട്ട് ആകാത്തിടത്തോളം കാലം ചര്‍ച്ചയാകുന്നത് വിജയമാണെന്ന് ഫിറോസ് പറഞ്ഞു. പിന്നാലെ മുണ്ടു പൊക്കല്‍ വിവാദത്തെക്കുറിച്ചും ഫിറോസ് പ്രതികരിച്ചു. മുണ്ട് പൊക്കിയത് മോശമാണ്. പക്ഷെ അതിനെ വേറൊരു തലത്തില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്നാണ് ഫിറോസ് പറയുന്നത്.
മുണ്ട് പൊക്കിയത് തമാശയായിട്ടാകും. പക്ഷെ അതിനെ പോലും വലിയ പ്രശ്‌നമാക്കാനാകും. അതിനുള്ള ഉദാഹരണമാണ് രജിത്തും കഴിഞ്ഞ സീസണിലെ പുറത്താകലും. എന്നാല്‍ അങ്ങനെയൊരു മത്സരാര്‍ത്ഥി ഇവിടെയില്ല. മുമ്പത്തെ സീസണുകളായിരുന്നുവെങ്കില്‍ അഖില്‍ മാരാരെ പുറത്താക്കിയേനെ. ഇവിടെ അതിന് പറ്റുന്ന ഒരാളില്ല. ഉണ്ടെങ്കില്‍ തന്നെ അതിനെ കൂളാക്കി വിടാന്‍ അഖില്‍ മാരാര്‍ക്ക് സാധിച്ചു എന്നാണ് ഫിറോസ് അഭിപ്രായപ്പെടുന്നത്.
അഖില്‍ മുണ്ടു പൊക്കിയത് ചോദ്യം ചെയ്ത ജുനൈസും നാദിറയും മുണ്ടു പൊക്കി കാണിച്ചെന്ന് സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അഖിലിനെ അനുകരിച്ച് കാണിക്കവെയാണ് ജുനൈസ് മുണ്ട് പൊക്കിയത്. ചൂടെടുത്തപ്പോള്‍ കാറ്റ് കിട്ടാന്‍ ചുരിദാറിന്റെ തലപ്പു കൊണ്ട് വീശുകയായിരുന്നു നാദിറ. ഇതാണ് ആരാധകര്‍ അഖില്‍ മാരാരുടെ പ്രവർത്തിയുമായി താരതമ്യം ചെയ്യുന്നത്. ഈ സംഭവത്തെക്കുറിച്ചും ഫിറോസ് പ്രതികരിക്കുന്നുണ്ട്.
ഈ പ്രവര്‍ത്തിയുടെ മേല്‍ അഖിലിനെ പുറത്താക്കിയാല്‍ അവരും പോരും. ഇതൊരു കുറ്റമാണെന്ന് പറഞ്ഞവരാണ് അവര്‍. അതിനാല്‍ മാരാരെ പുറത്താക്കാനാകില്ല. അഖില്‍ മാരാര്‍ പുറത്ത് പോകില്ല. പൊന്‍മുട്ടയിടുന്ന ഒരു താറാവേ അവിടെയുള്ളൂ. അതിനെ എങ്ങനെ പുറത്താക്കും. വെറൊരു ഓപ്ഷന്‍ പോലുമില്ലെന്നും ഫിറോസ് പറഞ്ഞു.
അതേസമയം, അഖിലിനോടുള്ള ഷിജുവിന്റെ സൗഹൃദം സ്ട്രാറ്റജിയാണെന്ന് ഫിറോസ് ആരോപിക്കുന്നുണ്ട്. അഖിലിന്റെ നിഴലായി നിന്നാല്‍ കുറച്ച് വോട്ട് കിട്ടുമെന്ന് കരുതിയാണ് ഷിജു നില്‍ക്കുന്നത്. എന്നാല്‍ നല്ല കഴിവുള്ള വ്യക്തിയാണ് ഷിജു. തന്റെ സ്ട്രാറ്റജി തെറ്റാണെന്ന് തിരിച്ചറിഞ്ഞാല്‍ നന്നായി കളിക്കാനാകും എന്നും ഫിറോസ് പറഞ്ഞു.

ആരൊക്കെയായിരിക്കും ഈ സീസണില്‍ ടോപ് ഫൈവിലെത്തുക എന്ന പ്രവചനവും ഫിറോസ് ഖാന്‍ നടത്തുന്നുണ്ട്. അഖില്‍ മാരാര്‍, ജുനൈസ്, വിഷ്ണു, ശോഭ, മാറ്റങ്ങള്‍ സംഭവിച്ചാല്‍ റെനീഷ എന്ന പേരുകളാണ് ഫിറോസ് പറഞ്ഞത്. എന്നാല്‍ ബിഗ് ബോസ് തീർത്തും പ്രവചനാതീതമാണെന്നും മറ്റാരെങ്കിലും ഉയര്‍ന്നു വരുമോ എന്ന് പറയാനാകില്ലെന്നും ഫിറോസ് പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ്‍ 5 മറ്റൊരു എവിക്ഷന്‍ എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്തായത് അനു ജോസഫാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അനു ജോസഫ് ബിഗ് ബോസിലെത്തിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത ഗെയിം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് താരം പുറത്തായത് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.


Click it and Unblock the Notifications