ഏയ്ഞ്ചലീന്‍ പുറത്തായി, ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന്‍; ബിഗ് ബോസില്‍ ഞെട്ടിക്കുന്ന രംഗങ്ങള്‍
മലയാളികള്‍ ഏറെനാള്‍ കാത്തിരുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ആവേശകരമായി തന്നെ തുടങ്ങിയ ബിഗ് ബോസ് അഞ്ചാം പതിപ്പ് രണ്ട് ആഴ്ചകള്‍ പിന്നിടുകയാണ്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ക്കും പിണക്കങ്ങള്‍ക്കും സൗഹൃദത്തിനുമൊക്കെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ ഇതുവരെ നടക്കാത്ത ഒന്നുണ്ടായിരുന്നു, എവിക്ഷന്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ ആദ്യത്തെ ആഴ്ച എവിക്ഷനൊന്നും നടന്നിരുന്നില്ല. നോമിനേഷനിലുള്ളവരെ എല്ലാം സുരക്ഷിതരാക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിഗ് ബോസ്. എന്നാല്‍ രണ്ടാമത്തെ ആഴ്ചയില്‍ എവിക്ഷന്‍ നടത്തുമെന്ന് ബിഗ് ബോസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അത് ബിഗ് ബോസ് നടപ്പിലാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ എവിക്ഷന്‍ നടന്നിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എവിക്ഷന്‍ മാത്രമല്ല ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നടന്നിരിക്കുന്നത്. ഒരു താരത്തിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്താണ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നതെന്നിനെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്നും പുറത്തായിരിക്കുന്ന മത്സരാര്‍ത്ഥി ഏയ്ഞ്ചലീന്‍ മറിയയാണ്. ഇതോടെ ഈ സീസണില്‍ പുറത്താകുന്ന ആദ്യത്തെ മത്സരാര്‍ത്ഥിയായി മാറിയിരിക്കുകയാണ് ഏയ്ഞ്ചലീന്‍. നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ സിനിമയിലെത്തിയ ഏയ്ഞ്ചലീന്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായിരുന്നു ഏയ്ഞ്ചലീന്‍.
അതേസമയം ഏയ്ഞ്ചലീന്റെ പുറത്താകല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സീസണിലെ ആദ്യത്തെ അടിയ്ക്ക് തുടക്കമിട്ട താരമാണ് ഏയ്ഞ്ചലീന്‍. ആദ്യത്തെ രണ്ടാഴ്ച ബിഗ് ബോസ് വീട്ടില്‍ ഏതെങ്കിലും തരത്തില്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് ജനശ്രദ്ധ നേടിയ താരമായിരുന്നു ഏയ്ഞ്ചലീന്‍. വിമര്‍ശകര്‍ക്കൊപ്പം ആരാധകരേയും നേടാന്‍ ഏയ്ഞ്ചലീന് സാധിച്ചിരുന്നു. പൊതുവെ കണ്ടന്റ് കുറവാണെന്ന് വിമര്‍ശനം നേരിടുന്ന സീസണാണിത്. അതുകൊണ്ട് തന്നെ ഏയ്ഞ്ചലീനെ പോലൊരു താരം പുറത്താകുമ്പോള്‍ അത് ഷോയ്ക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം.
അതേസമയം പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായ ഏയ്ഞ്ചലീന് പകരം മറ്റൊരാള്‍ ബിഗ് ബോസ് വീട്ടിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഹനാന്‍ ആണ്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ഹനാന്‍. തന്റെ ജീവിത പോരാട്ടത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് ഹനാന്‍. നേരത്തെ വന്ന പല പ്രെഡിക്ഷന്‍ ലിസ്റ്റുകളിലും ഹനാന്റെ പേരുണ്ടായിരുന്നു. എന്നാല്‍ താരം ഷോയിലേക്ക് എത്താതെ പോവുകയായിരുന്നു.

സോഷ്യല്‍ മീഡിയയ്ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ഹനാന്‍. ഒരേ സമയം കയ്യടികളും വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്ന താരമാണ് ഹനാന്‍. ഒരുപാട് വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട് ഹനാന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും തനിക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടാനുമൊന്നും യാതൊരു സങ്കോചവുമില്ലാത്ത വ്യക്തിയാണ് ഹനാന്‍. എന്നാല്‍ ബിഗ് ബോസ് പോലൊരു അന്തരീക്ഷത്തില്‍ ഹനാന്‍ എത്തരത്തിലായിരിക്കും അതിജീവിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
അതിനിടെ പുറത്ത് വരുന്ന മറ്റ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പറയുന്നത് ഈ സീസണില്‍ കൂടുതല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണ്ടാകുമെന്നാണ്. ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുന്നവര്‍ വരണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. നിലവില്‍ പ്രേക്ഷകരില്‍ നിന്നും ശ്രദ്ധ നേടാനായി മതിയായ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന താരങ്ങള്‍ കുറവാണെന്നൊരു വിമര്‍ശനം ബിഗ് ബോസ് നേരിടുന്നുണ്ട്.


Click it and Unblock the Notifications











