ബിഗ് ബോസ് വീട്ടിലേക്ക് കയറിയപ്പോൾ പട്ടി കടിച്ചെന്ന് തോന്നൽ, ഉറക്കം പോയി! ഡോക്ടറെ കാണണമെന്ന് ഏയ്ഞ്ചലിൻ മരിയ

പ്രേക്ഷകരുടെ മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചിരിക്കുകയാണ്. 'ഒറിജിനലായ' 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തിളങ്ങിയ താരങ്ങളും സീരിയൽ താരങ്ങളും പിന്നെ ഒരു കോമണറുമാണ് ഷോയുടെ ഭാഗമായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഹോട്ട്സ്റ്ററിലൂടെ ഷോ 24 മണിക്കൂർ സംപ്രേഷണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീടിനകത്തെ കാഴ്ചകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

ആദ്യ ദിവസം തന്നെ ഒരാൾ ബിഗ് ബോസിനോട് സഹായം ആവശ്യപ്പെട്ട് കൺഫെഷൻ റൂമിലും എത്തി. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ ഏയ്ഞ്ചലിൻ മരിയ ആണ് കൺഫെഷൻ റൂമിലെത്തിയത്. ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നപ്പോൾ മുതൽ താൻ അനുഭവിക്കുന്ന മാനസികമായ ഒരു ബുദ്ധിമുട്ട് അറിയിക്കാനാണ് ഏഞ്ചലിൻ കൺഫെഷൻ റൂമിലെത്തിയത്. ഏറെ നേരം അഭ്യർത്ഥിച്ച ശേഷമാണ് ബിഗ് ബോസ് സംസാരിക്കാൻ അവസരം നൽകിയത്.

angeline maria bigg boss

ഡോക്ടറെ കണ്ടാലേ തനിക്ക് ഒരു സമാധാനം ലഭിക്കുകയുള്ളു എന്ന് പറഞ്ഞുകൊണ്ടാണ് ഏഞ്ചലിൻ കൺഫെഷൻ റൂമിൽ കയറിയത്. തനിക്ക് ഉള്ള ചില മാനസികമായ അവസ്ഥകളെ കുറിച്ചും മറ്റുമാണ് ഏയ്ഞ്ചലിൻ ബിഗ് ബോസിനോട് സംസാരിച്ചത്. അവസാനം ബിഗ് ബോസ് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇവിടെ വന്നിട്ട് എങ്ങനെ ഉണ്ടെന്നായിരുന്നു ബിഗ് ബോസിന്റെ ചോദ്യം. അതിനുള്ള മറുപടിയിൽ തന്നെ ഏയ്ഞ്ചലിൻ തന്റെ ബുദ്ധിമുട്ടുകളെല്ലാം വ്യക്തമാക്കി.

'ബിഗ് ബോസിന്റെ ആംബിയൻസ് ഒക്കെ കൊള്ളാം. എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷെ എന്നെ കൊണ്ടുവന്നപ്പോൾ എന്റെ കണ്ണ് കെട്ടിയില്ലേ. എനിക്ക് എവിടെ ചെന്നാലും സാധനങ്ങൾ എണ്ണികൊണ്ട് ഇരിക്കണം. എനിക്ക് എപ്പോഴും ഇൻട്രൂസിവ് ചിന്തകളൊക്കെ ഉള്ളതാണ്. എനിക്ക് ഓസിഡി ഉണ്ട്. മൈസോഫോബിയ ഒക്കെ ഉണ്ട്. അണുക്കളെ ഒക്കെ ഭയങ്കര പേടിയാണ്. പേവിഷ ബാധയാണ് എനിക്ക് ഏറ്റവും പേടിയുള്ള കാര്യം. എവിടെയെങ്കിലും പട്ടി നിൽക്കുന്നുണ്ടോ എന്ന തോന്നലൊക്കെയാണ്,'

'നടക്കുമ്പോൾ പുല്ലിൽ ഒക്കെ ഒന്ന് തട്ടിയാലും പൂച്ച മാന്തിയത് പോലെയാണ് എനിക്ക് തോന്നുക. കഴിഞ്ഞ അഞ്ച് വർഷമായി ഇങ്ങനെയൊക്കെ ഉണ്ട്. എന്റെ കണ്ണ് കെട്ടി കൊണ്ട് വന്നപ്പോൾ, മെയിൻ ഡോറിന് തൊട്ടു മുൻപ് ഒരു ബ്ലാക്ക് കള്ളി ഉണ്ടായിരുന്നു. അതിനുള്ളിൽ രണ്ടു മൂന്ന് ചേച്ചിമാരും ചേട്ടൻമാരുമൊക്കെ ഉണ്ടായിരിന്നു. അതിന്റെ പുറത്ത് എന്തോ പട്ടിയൊക്കെ നിൽക്കുന്നുണ്ടായിരുന്നു എന്നെനിക്ക് തോന്നുന്നു. അത് എന്നെ കടിച്ചോ മാന്തിയോ എന്നൊക്കെ തോന്നുകയാണ്,'

'അങ്ങനെ ഒരു പേടി കാരണം ഉറങ്ങാൻ ഒന്നും പറ്റുന്നില്ല മര്യാദക്ക്. എന്തെങ്കിലും ഒന്ന് ചെയ്യണം. എനിക്ക് പേ പിടിക്കും മരിച്ചു പോകും എന്നൊക്കെ തോന്നുകയാണ്. സത്യമായിട്ടും. അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് മനസിലാവില്ല. എനിക്ക് ഡോക്ടറോട് ഒന്ന് സംസാരിക്കണം,' എന്നായിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്.

angeline maria bigg boss

സമാധാനമായിരിക്കൂ. കുറച്ചു കഴിയുമ്പോൾ ഞങ്ങൾ നിങ്ങളെ വിളിക്കാം. അതുവരെ മറ്റുള്ളവരോട് ഇടപഴകി എന്ജോയ് ചെയ്ത് സന്തോഷമായിരിക്കൂ എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി. തനിക്ക് സന്തോഷിക്കാൻ പറ്റണില്ല. എന്റെ മൈൻഡിൽ നിന്ന് അത് പോകുന്നില്ല. ഡോക്ടറോട് ഒന്ന് സംസാരിക്കണം. എനിക്ക് ഡോക്ടറുടെ സഹായം വേണം എന്ന് ഏഞ്ചലിൻ ആവർത്തിക്കുമ്പോൾ അതിനുള്ള സൗകര്യം ഒരുക്കാമെന്നും ബിഗ് ബോസ് പറയുന്നുണ്ട്.

അതേസമയം, പുറത്തെത്തിയ ഏഞ്ചലിൻ മറ്റു മത്സരാര്ഥികളോട് തനിക്ക് ബിഗ് ബോസിനോട് ഇമോഷണൽ കണക്ഷൻ തോന്നിയെന്നും ബിഗ് ബോസ് ദൈവവും താൻ അദ്ദേഹത്തിന്റെ ഭക്തയുമാണെന്ന് ഒക്കെ പറയുന്നുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള ഏഞ്ചലിൻ മരിയ. സിനിമയുടെ ഭാഗമായി നൽകിയ പ്രമോഷനിലൂടെയും തിയേറ്റർ റെസ്പോൺസിലൂടെയുമൊക്കെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. എന്തായാലും ആദ്യ ദിനം തന്നെ രസകരമായ പലതും വീടിനുള്ളിൽ സംഭവിക്കുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X