'തോന്നിയാല്‍ എം അടിക്കും' താരം ഏയ്ഞ്ചലിന്‍ ബിഗ് ബോസിലേക്ക്! നല്ല സമയം തെളിയുമോ?

എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും എന്നായിരുന്നു താരം പറഞ്ഞത്. ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു

സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസാണ്. നാളുകളായി എപ്പോഴാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുക എന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. സീസണ്‍ 4 അവസാനിച്ചത് മുതല്‍ക്കു തന്നെ ആരാധകര്‍ക്കിടയില്‍ അഞ്ചാം സീസണിനായുള്ള ആകാംഷയും പ്രതീക്ഷയും ഉടലെടുത്തിരുന്നു. ആ കാത്തിരിപ്പുകള്‍ അവസാനിക്കുകയാണ്. ഈ മാസം തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 എത്തും.

മാര്‍ച്ച് 26 നായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിക്കുക. ഇതിന് മുന്നോടിയായി പ്രൊമോ വീഡിയോകളെല്ലാം പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സമൂഹത്തിലുമെല്ലാം ബിഗ് ബോസ് മലയാളം സീസണ്‍ 5 ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇത്തവണ അങ്കത്തിനിറങ്ങുക എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Angeline Maria

പോയ സീസണ്‍ ഒരുപാട് പുതിയ താരങ്ങളെ സൃഷ്ടിച്ചു കൊണ്ടാണ് അവസാനിച്ചത്. ഇതുവരെ മലയാളത്തില്‍ അരങ്ങേറിയതില്‍ ഏറ്റവും ആവേശകരമായ സീസണായിരുന്നു കഴിഞ്ഞു പോയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണിനായി ആകാംഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. സീസണ്‍ 5ലെ മത്സരാര്‍ത്ഥികളുടെ പ്രെഡിക്ഷന്‍ പട്ടികയുമായി സോഷ്യല്‍ മീഡിയയും സജീവമാണ്.

പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ചിലരൊക്കെ തങ്ങള്‍ ബിഗ് ബോസിലുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമര്‍ ലുലു സിനിമയായ നല്ല സമയത്തിലെ നടി ഏയ്ഞ്ചലിന്‍ മറിയ ബിഗ് ബോസിലുണ്ടകുംടാകും. ഈ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഒമര്‍ ലുലുവിന്റെ വിവാദമായി മാറിയ സിനിമയായിരുന്നു നല്ല സമയം. ഈ സിനിമയില്‍ എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗമുണ്ടെന്ന് ആരോപണം ഉയര്‍ന്നു വരികയും ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ എംഡിഎംഎയുമായി ബന്ധപ്പെട്ട് ഏയ്ഞ്ചലിന്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും എന്നായിരുന്നു താരം പറഞ്ഞത്. ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതോടെയാണ് താരത്തിനെതിരെ വിമര്‍ശനവും സോഷ്യല്‍ മീഡിയയുടെ അതിക്രമവും അരങ്ങേറിയത്. എന്നാല്‍ താന്‍ ശ്രദ്ധ നേടാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും ഇല്ലായിരുന്നുവെങ്കില്‍ തന്നെ ആരും ശ്രദ്ധിക്കുമായിരുന്നില്ലെന്നുമാണ് ഏയ്ഞ്ചലിന്‍ പിന്നീട് നല്‍കിയ വിശദീകരണം.

സംഭവത്തിന് ശേഷം തനിക്ക് ഹേറ്റേഴ്‌സിനെ മാത്രമല്ല ഫാന്‍സിനേയും കിട്ടിയിരുന്നുവെന്നാണ് താരം പറഞ്ഞത്. തന്നെ ചിലര്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിളിക്കുന്നതെന്നും ഏയ്ഞ്ചലിന്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഓളം സൃഷ്ടിച്ച ഏയ്ഞ്ചലിന്‍ ബിഗ് ബോസിലെത്തുമോ എന്നത് പക്ഷെ കണ്ടറിയണം. ഷോ തുടങ്ങുന്നത് വരെ ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നതില്‍ ഉറപ്പ് പറയാനാകില്ല. അതേസമയം ഒമര്‍ ലുലു സിനിമകളിലെ നടിമാര്‍ മുമ്പും ബിഗ് ബോസിലെത്തിയിട്ടുണ്ടെന്നത് വിചിത്രമായൊരു വസ്തുതയാണ്. രമ്യ പണിക്കര്‍, മിഷേല്‍ തുടങ്ങിയ ബിഗ് ബോസ് താരങ്ങള്‍ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ്.

Angeline Maria

ഇത്തവണ ഒറിജിനല്‍ എന്നതാണ് ബിഗ് ബോസിന്റെ തീം. ഒറിജിനലായ വ്യക്തിത്വമുള്ളവരായിരിക്കും ബിഗ് ബോസിലെത്തുകയെന്നാണ് പ്രൊമോ വീഡിയോകളെല്ലാം പറയുന്നത്. പലരുടേയും പേരുകള്‍ പ്രെഡിക്ഷന്‍ പട്ടികകളിലുണ്ട്. നേരത്തെ പട്ടികയിലുണ്ടായിരുന്ന ദിയ കൃഷ്ണ, വെെബർ ഗുഡ്, ഷാസ് മുഹമ്മദ്, ആരതി കൃഷ്ണ തുടങ്ങിയവർ തങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു പോയ സീസണിലെ വിജയി. റിയാസ് സലീം, ബ്ലെസ്ലി, ധന്യ മേരി വർഗീസ്, ലക്ഷ്മി പ്രിയ എന്നിവരായിരുന്നു ടോപ് ഫെെവിലെത്തിയ മറ്റ് താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X