പുറത്തിറങ്ങിയ ശേഷം ആദ്യം വിളിച്ചത് ശുപ്പൂട്ടനെയാണ്; അവൻ പറഞ്ഞത് ഇതായിരുന്നു!: ഏയ്ഞ്ചലിൻ പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ 5 നാലാമത്തെ നാലാം ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി സംഭവ വികാസങ്ങൾക്ക് ബിഗ് ബോസ് വീട് സാക്ഷയിയായിട്ടുണ്ട്. അതിനിടെ ബിഗ് ബോസ് വീട്ടിലെ ആദ്യ എവിക്ഷനും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഏയ്ഞ്ചലിൻ മരിയ ആണ് ബിഗ് ബോസ് സീസൺ 5ൽ നിന്ന് ആദ്യമായി പുറത്തായത്. ആദ്യ ആഴ്ചയിൽ പ്രേക്ഷകരുടെ വിമർശനം ഏറ്റുവാങ്ങിയെങ്കിലും മൂന്നാം ആഴ്ചയിലേക്ക് എത്തിയപ്പോൾ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥിയായി മാറിയിരുന്നു ഏയ്ഞ്ചലിൻ.

അതുകൊണ്ട് തന്നെ ഏയ്ഞ്ചലിന്റെ പുറത്താകൽ പ്രേക്ഷകരെയും നിരാശരാക്കിയിരുന്നു. സീസൺ ഓഫ് ഒറിജിനൽസിൽ ആദ്യം തന്നെ പുറത്തായത് ഒറിജിനൽ മത്സരാർത്ഥി ആണെന്നാണ് പ്രേക്ഷകരൊക്കെ അഭിപ്രായപ്പെട്ടത്. ബിഗ് ബോസ് വീടിനോട് വിടപറഞ്ഞ എയ്ഞ്ചലിൻ ഇന്നലെ ഉച്ചയോട് കൊച്ചിയിൽ എത്തിയിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷമുള്ള ആദ്യ അഭിമുഖം നൽകിയിരിക്കുകയാണ് ഏയ്ഞ്ചലിൻ.

angeline maria

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം താൻ ആദ്യം വിളിച്ചത് ശുപ്പൂട്ടനെ ആണെന്ന് ഏയ്ഞ്ചലിന് പറഞ്ഞു. ഏയ്ഞ്ചലിന്റെ കാമുകനാണ് ശുപ്പൂട്ടൻ. ബിഗ് ബോസ് വീടിനുള്ളിൽ പലതവണ ഏയ്ഞ്ചലിൻ ശുപ്പൂട്ടന്റെ കാര്യം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും സുപരിചിതനാണ് ശുപ്പൂട്ടൻ ഇപ്പോൾ. വിളിച്ചപ്പോൾ ശുപ്പൂട്ടന്റെ പ്രതികരണം എങ്ങനെ ആയിരുന്നു എന്നൊക്കെ ഏയ്ഞ്ചലിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. വിശദമായി വായിക്കാം.

'ആ വീട്ടിൽ നിന്നിറങ്ങി അവർ എനിക്ക് ഫോൺ തന്ന്, അവർ ഓൺ ചെയ്യാൻ പറഞ്ഞ് ഓൺ ചെയ്ത ആ സ്പോട്ടിൽ ഞാൻ ആദ്യം വിളിക്കുന്നത് ശുപ്പൂട്ടനെ ആണ്. കാരണം എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തത് ശുപ്പൂട്ടനെ ആണ്. എനിക്ക് എന്റെ കുടുംബത്തേക്കാൾ മിസ് ചെയ്തത് പുള്ളിയെ ആണ്. ഞാൻ വിളിച്ച ഉടനെ സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഞാൻ നന്നായി മിസ് ചെയ്യുന്നുണ്ടായിരുന്നു,'

'ഞാൻ അവിടെ അടുപ്പിച്ചടുപ്പിച്ച് ഏറ്റവും കൂടുതൽ സ്വപ്‌നം കണ്ടത് ശുപ്പൂട്ടനെ ആണ്.ഞങ്ങൾ റിലേഷൻഷിപ് തുടങ്ങി അതിനിടയ്ക്ക് വെച്ച് ബ്രേക്കപ്പൊക്കെ ആയിട്ടുണ്ട്. എങ്കിലും വിളിക്കാതെ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഒരു ദിവസം പോലും മുടങ്ങാതെ സംസാരിച്ചിട്ടുണ്ട്. അവിടെ ഒരു 21 ദിവസം സംസാരിക്കാതെ ഇരുന്നപ്പോൾ ഞങ്ങൾ തമ്മിൽ അത്രയും നല്ലൊരു കണക്ഷൻ ഉണ്ടെന്ന് ആ ഒരു വേദനയോടെ ഞങ്ങൾക്ക് മനസിലായി,'

അവനും എന്നെ വിളിച്ച് കരയാനൊക്കെ തുടങ്ങി. എനിക്ക് ഇപ്പോഴും വർണിക്കാൻ കഴിയാത്ത ഒരു മോമെന്റ് ആയിരുന്നു അത്. ഏയ്‌ഞ്ചൂട്ട ലവ് യൂ എന്നാണ് ഫോൺ എടുത്ത് ശുപ്പൂട്ടൻ ആദ്യം പറഞ്ഞത്. തിരിച്ചു ഞാൻ മിസ് യു എന്നൊക്കെ പറഞ്ഞു. കേൾക്കുന്നവർക്ക് ഇത് പൈങ്കിളി ആയിട്ടൊക്കെ തോന്നും. പക്ഷെ അത് അങ്ങനെയല്ല.

അതിനൊക്കെ ഭയങ്കരമായ മീനിങ് ഉണ്ട്,' എന്നാണ് ഏയ്ഞ്ചലിൻ പറഞ്ഞത്. വീടിനുളിൽ വെച്ച് സഹമത്സരാർത്ഥികളോട് ക്രഷ് പറഞ്ഞതിനെ കുറിച്ച് ശുപ്പൂട്ടൻ ചോദിച്ചില്ലെന്നും ഏയ്ഞ്ചലിൻ ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'എന്റെ ഒരു സുഹൃത്ത് ബിഗ് ബോസ് സ്ഥിരം കാണുന്ന ആളാണ്. ആള് ഞാൻ വെറുതെ പറയുന്നത് ആണെന്ന് ഒക്കെ പറഞ്ഞു കൊടുത്തിരുന്നു. വീടിനുള്ളിലും ഞാൻ അത് ചുമ്മാ പറഞ്ഞത് ആണെന്ന്. പക്ഷെ എനിക്ക് റിനോഷ് ബ്രോയോട് ഭയങ്കരമായ ഒരു അറ്റാച്മെന്റ് തോന്നിയിരുന്നു. ഞാൻ അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിന് കാരണം, ചെന്ന സമയത്ത് എനിക്ക് കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് മനസിലാക്കി എനിക്ക് പിന്തുണ തന്നത് റിനോഷ് ബ്രോയാണ്,'

angeline maria

'മറ്റുള്ളവരൊക്കെ എന്റെ ഗെയിം സ്ട്രാറ്റജി ആയിട്ടൊക്കെയാണ് അതിനെ കണ്ടത്. എന്നെ അറിയാൻ ശ്രമിച്ചത് റിനോഷ് ബ്രോയാണ്. ജെയിലിന്റെ സമയത്താണ് അത്. അതിന് ശേഷമാണു ഞാൻ ഭയങ്കര ആക്ടീവായി തുടങ്ങിയത്. ആ ഒരു രാത്രി മുഴുവൻ റിനോഷേട്ടനെ കെട്ടി പിടിച്ച് വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് അന്ന്,' എന്നുമാണ് ഏയ്ഞ്ചലിൻ അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം ഈ ആഴ്ച മറ്റൊരു താരം കൂടെ ബിഗ് ബോസ് വീട്ടിൽനിന്ന് പുറത്താകുമെന്ന് റിപോർട്ടുകൾ ഉണ്ട്. നാളെയും മറ്റന്നാളുമായി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിൽ ലെച്ചു ബിഗ് ബോസ് വീടിനോട് വിടപറയുമെന്നും സംവിധായകൻ ഒമർ ലുലു വൈൽഡ് കാർഡായി എത്തുമെന്നുമാണ് വിവരം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X