റിനോഷിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല; കമ്മിറ്റഡ് ആയിപ്പോയി, ഇല്ലെങ്കിൽ..!; വീണ്ടും ഇഷ്ടം പറഞ്ഞ് ഏയ്ഞ്ചലിൻ

ബിഗ് ബോസ് മലയാള സീസൺ 5 ന് പ്രതീക്ഷിച്ചതിലും ഗംഭീരമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ അടിയുണ്ടാക്കാനുള്ള അവരങ്ങളെല്ലാം ഉണ്ടാക്കി ബിഗ് ബോസ് കളി തുടങ്ങിയിരിക്കുകയാണ്. വഴക്കും ബഹളവുമൊക്കെയായി മത്സരാർത്ഥികളും മത്സര ചൂടിലേക്ക് വന്നു കഴിഞ്ഞു. കഴിഞ്ഞ സീസൺ പോലെ ഈ സീസണിലും എന്തെങ്കിലും ഒക്കെ നടക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

ആദ്യ ദിവസം തന്നെ ചില മത്സരാർത്ഥികളൊക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. പലരും മുൻ സീസണുകൾ കണ്ട് കളി പഠിച്ച് നിറയെ തന്ത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത് ഇതിൽ പകുതിയിലധികം പേരും മുൻ സീസണുകൾ കണ്ട് ഷോ എന്താണെന്നും ഇവിടെ സ്വീകരിക്കേണ്ട സ്ട്രാറ്റജികൾ എന്താണെന്നുമൊക്കെ മനസിലാക്കിയവരാണ്.

angeline maria

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസൺ മുതൽ കണ്ടു വരുന്ന ഒന്നാണ് ലവ് ട്രാക്ക്. ആദ്യ സീസണിൽ അത് പേളിയും ശ്രീനിഷും ആയിരുന്നു. അവരുടെ പ്രണയം ആത്മാർത്ഥമായത് കൊണ്ട് തന്നെ അവർ വിവാഹിതരാവുകയും ചെയ്തു. രണ്ടാമത്തെ സീസൺ മുതലിങ്ങോട്ട് വന്ന മത്സരാര്ഥികളിൽ പലരും ഒളിഞ്ഞും തെളിഞ്ഞും ലവ് ട്രാക്ക് ഇടാൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ഓരോ സീസൺ ആരംഭിക്കുമ്പോഴും ഇതിൽ ആരാകും ലവ് ട്രാക്ക് ഇടുന്നതെന്നാകും പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ സീസണില്‍ ദില്‍ഷ-റോബിന്‍, ബ്ലെസ്ലി -ദിൽഷ സൗഹൃദമൊക്കെ ഈ രീതിയില്‍ ചര്‍ച്ച ആയതോടെയാണ് പ്രേക്ഷകരുടെ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. പുതിയ സീസണിലും ലവ് ട്രാക്ക് കൊണ്ട് വരാൻ ചിലർ അതി തീവ്രമായി ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടു വരുന്നത്. ഈ സീസണിൽ ഏയ്ഞ്ചലിൻ മറിയ ആണ് ആദ്യമായി ലവ് ട്രാക്ക് പിടിക്കാനുള്ള ശ്രമം നടത്തിയത്. ആദ്യ ദിവസം തന്നെ അത്തരമൊരു സമീപനം നടത്തിയിരുന്നു.

ഇപ്പോഴിതാ, വീണ്ടും അത്തരമൊരു സമീപനം ഉണ്ടായിരിക്കുകയാണ്. റിനോഷിനോടാണ് ഏയ്ഞ്ചലിൻ ഇഷ്ടം പറഞ്ഞിരിക്കുന്നത്. രാത്രിയിൽ മനീഷ, സാഗർ സൂര്യ, എന്നിവർക്കൊപ്പം പാട്ടും മറ്റും പാടിയിരിക്കെ അതിനിടയിലാണ് ഏയ്ഞ്ചലിൻ റിനോഷിനെ ഇഷമാണെന്ന് പറഞ്ഞത്. റിനോഷിനെ നോക്കിയിരിക്കാറുണ്ടെന്നും കമ്മിറ്റഡ് ആയിരുന്നില്ലെങ്കിൽ പ്രപ്പോസ് ചെയ്തേനെ എന്നുമാണ് ഏയ്ഞ്ചലിൻ പറഞ്ഞത്.

'ഞാൻ കാര്യമായിട്ട് പറയുകയാണ്. ഓപ്പൺ മൈൻഡഡ്‌ ആയി സംസാരിക്കുകയാണ്. ഞാൻ ഇടക്കിടക്ക് റിനോഷേട്ടനെ നോക്കിക്കൊണ്ട് ഇരിക്കും. ഭയങ്കര രസമാണ് കാണാൻ. ഞാൻ ഇടക്കൊക്കെ വെറുതെ നോക്കിക്കൊണ്ട് ഇരിക്കും.ഇത്രയും ഭംഗി, കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക്. വിഷ്ണുവേട്ടനും മിഥുനേട്ടനും ഒക്കെ നല്ല ബോഡി ഉണ്ടെങ്കിലും ആ ഒരു ഇത് എനിക്ക് തോന്നിയത് റിനോഷേട്ടനിലാണ്,'

'ചെക്കൻ കേൾക്കുമോ എന്തോ, ഞാൻ കമ്മിറ്റഡ് അല്ലായിരുന്നെങ്കിൽ തീർച്ചയായും പ്രൊപ്പോസ് ചെയ്തേനെ. എനിക്ക് ആരും ഇല്ലാതെ നടക്കുക ആയിരുന്നെങ്കിൽ എന്തായാലും പ്രപ്പോസ് ചെയ്തേനെ. എന്തോ എനിക്കൊരു കണക്ഷൻ കിട്ടുന്നുണ്ട് ആളായിട്ട്,' എന്നായിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്.

angeline maria  rinosh

എന്നാൽ ഏയ്‌ഞ്ചലിന്റെ വാക്കുകളെ, വിഷയം, സീൻ, അടിപൊളി എന്നൊക്കെ പറഞ്ഞ് ചുമ കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു റിനോഷ്. കണ്ണെടുക്കാൻ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാ സംവിധായകരും ഇത് കേൾക്കണം എന്നൊക്കെ റിനോഷ് പറയുന്നുണ്ട്. താൻ ഇനിയും വസ്ത്രങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. അതൊക്കെ ഇടാമെന്നും തമാശ എന്ന പോലെ റിനോഷ് പറയുന്നുണ്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയിലൂടെയാണ് എയ്ഞ്ചലീന്‍ മരിയ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിലെ ആദ്യ ദിവസം അനിയൻ മിഥുനോട് ആയിരുന്നു ഏയ്ഞ്ചലിൻ ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത്. എന്റെ പൊന്ന് മിഥുന്‍ ചേട്ടാ, ചേട്ടനോട് എനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു എന്ന് ഗാർഡൻ ഏരിയയിൽ വെച്ച് എയ്ഞ്ചലിൻ പറയുകയായിരുന്നു.

എന്നാൽ മിഥുൻ അതിനെ കാര്യമാക്കാതെ വിടുകയായിരുന്നു. അതിന് ശേഷമാണ് ഇന്നലെ രാത്രി റിനോഷിനോടും ഇത് പറഞ്ഞത്. അതേസമയം, തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞാണ് ഏയ്ഞ്ചലിൻ വീട്ടിലേക്ക് പ്രവേശിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X