അഭിനയമാണേല്‍ മറിയയ്ക്ക് ഓസ്‌കാര്‍ കൊടുക്കണം! മാരാര്‍ ബിഗ് ബോസില്‍ തുണി പൊക്കി കാണിക്കുമോ?

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ അകത്തുള്ള താരങ്ങളുടെ രണ്ടാമത്തെ ദിവസം പിന്നിട്ടിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ പലരും തങ്ങളുടെ ഗെയിം പുറത്തെടുത്തിരിക്കുകയാണെന്ന് വേണം കരുതാന്‍. ഇതിനോടകം തന്നെ നോമിനേഷനും പൊട്ടിത്തെറിക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഏയ്ഞ്ചലും ദേവുവും തമ്മിലായിരുന്നു ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ അടി നടന്നത്.

അതേസമയം ഇപ്പോഴിതാ ബിഗ് ബോസിലെ ഇന്നത്തെ ദിവസത്തെ കാഴ്ചകളെക്കുറിച്ചും അഖില്‍ മാരാരിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പൊന്തി വന്നതിനെക്കുറിച്ചുമൊക്കെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വ്‌ളോഗര്‍ സീക്രട്ട് ഏജന്റ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam Season 5

മുമ്പ് ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞതൊക്കെ ആദ്യത്തെ ദിവസം തന്നെ കുത്തിപ്പൊക്കുമെന്ന് അഖില്‍ മാരാര്‍ കരുതിക്കാണില്ലെന്നാണ് സായ് പറയുന്നത്. പിന്നാലെ ബിഗ് ബോസിലേക്ക് താന്‍ പോകുന്നതിനെക്കുറിച്ച് അഖില്‍ മാരാര്‍ പറഞ്ഞ വീഡിയോ കാണിക്കുകയാണ് സായ്. താന്‍ യഥാര്‍ത്ഥത്തില്‍ കുട്ടിത്തമൊക്കെയുള്ള ആളാണെന്നാണ് അഖില്‍ വീഡിയോയില്‍ പറയുന്നത്. ഇനി എന്തൊക്കെ കാണിച്ചാലും കുഴപ്പമില്ല എന്നാണ് സായ് പറയുന്നത്.

പിന്നാലെയാണ് അഖിലിന്റെ പഴയ വീഡിയോയെക്കുറിച്ച് സായ് സംസാരിക്കുന്നത്. തനിക്ക് ബിഗ് ബോസിനെക്കുറിച്ച് പുച്ഛമാണെന്നും അഞ്ച് മിനുറ്റ് തികച്ച് താന്‍ ബിഗ് ബോസ് കണ്ടിട്ടില്ലെന്നും ബിഗ് ബോസില്‍ പോകുന്നതിലും നല്ലത് ലുലു മാൡ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണെന്നുമാണ് വീഡിയോയില്‍ അഖില്‍ പറഞ്ഞത്. ബിഗ് ബോസിലും മുണ്ടാണ് അഖില്‍ ഉടുത്തേക്കുന്നതെന്നും വേണമെങ്കില്‍ പൊക്കി കാണിക്കാമെന്നാണ് സായ് പറയുന്നത്.

ഇത്രയൊക്കെ പറഞ്ഞിട്ട് അവിടെ ചെന്ന് കയറി ഇത് പറഞ്ഞത് കേട്ട നാട്ടുകാരോട് വോട്ട് ചോദിക്കണ്ടേ എന്തൊരു അവസ്ഥയാണിതെന്നായിരുന്നു സീക്രട്ട് ഏജന്റിന്റെ പ്രതികരണം. അത് ഗതികേടാണെന്നും സായ് പറയുന്നുണ്ട്. ആര്‍മി ഉണ്ടാകുമെന്ന് അഖില്‍ ഉറപ്പിച്ചിട്ടുണ്ട്. പിആര്‍ ആണോ എന്നറിയില്ല. എന്നാല്‍ കളിക്കുന്നത് എങ്ങനെയിരിക്കും അത് അനുസരിച്ചായിരിക്കും ആളുകള്‍ വോട്ട് ചെയ്യുകയെന്നും സായ് പറയുന്നു.

ഇതുവരെ കണ്ടതില്‍ ഏറ്റവും ബുദ്ധിപരമായി ഗെയിം കളിക്കുന്നത് നാദിറ മെഹ്‌റിന്‍ ആണെന്നും സായ് പറയുന്നുണ്ട്. തനിക്ക് നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ മറിയ വഴി നാദിറ നടപ്പാക്കുന്നുണ്ട്. നാദിറയ്ക്ക് വ്യക്തമായ ടാര്‍ജറ്റുണ്ട്. അഖില്‍ മാരാര്‍, ദേവു, ജുനൈസ് എന്നിവരാകും നാദിറയുടെ ടാര്‍ജറ്റെന്നും നാദിറ ഗംഭീര ഗെയിമര്‍ ആയിരിക്കുമെന്നും സായ് പറയുന്നു. റിനോഷ് ജോര്‍ജ് ഒരു കുറുക്കനാണെന്നും സായ് പറയുന്നു. ഒരു കാപ്പി ക്ലാസും പിടിച്ചിരുന്ന് എല്ലാവരേയും നോക്കി കാണുകയാണ് റിനോഷ്. പക്ഷെ എന്താണ് ഗെയിം പ്ലാനെന്ന് മനസിലായിട്ടില്ല.

Bigg Boss Malayalam Season 5

ഓവറായി മിണ്ടാതിരുന്നാലും ഓവറായി കുട്ടി കളി കളിച്ചാലും പ്രശ്‌നമാണ്. നാദിറ, വൈബര്‍ ഗുഡ്, ജുനൈസ്, അഖില്‍ മാരാര്‍, റിനോഷ്, ഏയ്ഞ്ചല്‍ മറിയ എന്നിവരാണ് ഇപ്പോള്‍ ഗെയിം കൊണ്ടു പോകുന്നത്. ഏയ്ഞ്ചല്‍ മറിയ അഭിനയിക്കുന്നതാണെങ്കില്‍ അവര്‍ക്കൊരു ഓസ്‌കാര്‍ കൊടുക്കണമെന്നാണ് സായ് പറയുന്നത്. തുടക്ക സമയത്ത് മറ്റാര്‍ക്കും കിട്ടാത്ത അത്ര സ്‌ക്രീന്‍ സ്‌പേസ് മറിയ കൊണ്ടു പോകുന്നുണ്ടെന്നും സായ് പറയുന്നു.

അതേസമയം അഖില്‍ മാരാര്‍ പലതില്‍ നിന്നും വഴുതി മാറുകയാണെന്നും സായ് പറയുന്നു. അഖില്‍ മാരാര്‍ ജുനൈസിന് ടാഗ് കൊടുത്തെന്ന് കരുതി അതിനര്‍ത്ഥം മാരാരും ജുനൈസും സുഹൃത്തുക്കളാണെന്നല്ല, മാരാരിന്റെ ടാര്‍ജറ്റ് ജുനൈസ് ആണെന്നാണ് സായ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X