അച്ഛന്‍ വിളിച്ച് എല്ലാം മറക്കണമെന്ന് പറഞ്ഞു, പക്ഷെ ആള് നന്നാവില്ല; തുറന്നടിച്ച് ഏയ്ഞ്ചലീന്‍
തന്റെ നിഷ്‌കളങ്കത കൊണ്ട് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ താരമാണ് ഏയ്ഞ്ചലീന്‍ മറിയ. ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെയാണ് ഏയ്ഞ്ചലീനെ മലയാളികള്‍ അടുത്തറിയുന്നത്. ഷോയില്‍ വച്ച് തന്റെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ ഏയ്ഞ്ചലീന്‍ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം മനസ് തുറക്കുകയാണ്.
ആറാം ക്ലാസ് മുതലേ കുടുംബത്തില്‍ പ്രശ്‌നങ്ങളുള്ളതായി മനസിലായിട്ടുണ്ടെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്. കാര്യങ്ങളൊക്കെ മനസിലായി. ടീച്ചേഴ്‌സിനോടോ സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. ഉള്ളില്‍ വച്ച് നടക്കുന്നതൊക്കെയായിരിക്കാം ചിലപ്പോള്‍ ബൈ പോളാറിലേക്കൊക്കെ തന്നെ എത്തിച്ചതെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്. തന്റെ സ്‌കൂള്‍ കാലത്തെക്കുറിച്ചും താരം ഓര്‍ക്കുന്നുണ്ട്.

താന്‍ പഠിച്ചത് ഒരു പോഷ് സ്‌കൂളിലായിരുന്നു. അവിടുത്തെ അധ്യാപകരോട് ഇങ്ങനെയുള്ള കാര്യം പറഞ്ഞാല്‍ അവര്‍ പക്ഷഭേദം കാണിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും കാരണം തനിക്കൊരു മുന്‍ അനുഭവമുണ്ടെന്നുമാണ് ഏയ്ഞ്ചലീന്‍ പറയുന്നത്. പിന്നാലെയാണ് താരം അച്ഛനെക്കുറിച്ച് സംസാരിക്കുന്നത്.
അച്ഛനുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ല. ആറാം ക്ലാസിന് ശേഷം മാറി താമസിക്കുകയായിരുന്നുവെന്നും താന്‍ തന്നെയാണ് മാറി താമസിക്കാന്‍ മുന്‍കൈ എടുത്തതെന്നും താരം പറയുന്നു. തന്റെ വീട് അങ്കമാലി കൊരട്ടിയിലായിരുന്നു. അവിടെ നിന്നും മാറി ചാലക്കുടിയ്ക്ക് പോയി. എന്നാല്‍ അവിടെ വന്നും സ്വരൈ്യം തരാതെയായി. ഇതോടെ മൊത്തത്തില്‍ തൃശ്ശൂരിലേക്ക് മാറി. ഒരു രാത്രി കൊണ്ടാണ് മാറുന്നത്. താനും അമ്മയും അനിയനും കിട്ടിയതുമെടുത്ത് പോവുകയായിരുന്നുവെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്.
സുഹൃത്തിന്റെ കാര്‍ വിളിച്ച് തൃശ്ശൂര്‍ പോയി ഫ്‌ളാറ്റെടുക്കുകയായിരുന്നു. അമ്മയുടെ അമ്മയായിരുന്നു സഹായിച്ചിരുന്നത്. അമ്മയ്ക്ക് അന്ന് വരുമാനമുണ്ടായിരുന്നില്ല. അമ്മയുടെ കുടുംബമായിരുന്നു സഹായിച്ചത്. അമ്മയുടെ അച്ഛന്‍ കെഎസ്ഇബി എഞ്ചീനിയറായിരുന്നു. നീ അവനുമായി ഒത്തു പോ എന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാല്‍ ഒത്തുപോകാന്‍ പറ്റില്ലായിരുന്നു. ഇത് മനസിലാക്കിയ അമ്മയുടെ അമ്മ സഹായിക്കുമായിരുന്നുവെന്നാണ് താരം പറയുന്നത്.
തനിക്ക് ആകെയുള്ള സ്വത്ത് അമ്മയും അനിയനും അപ്പാപ്പനും അമ്മാമ്മയുമാണെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്. ജീവിതത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അമ്മയുടെ മാതാപിതാക്കളോടാണെന്നും താരം പറയുന്നു. തന്റെ അഭിമുഖത്തിന് ശേഷം അച്ഛന്‍ ബന്ധപ്പെട്ടതിനെക്കുറിച്ചും ഏയ്ഞ്ചലീന്‍ സംസാരിക്കുന്നുണ്ട്.

എന്നെ വിളിച്ചു. നമ്പര്‍ ബ്ലോക്ക് ചെയ്തതാണ്. വേറെ നമ്പറില്‍ നിന്നാണ് വിളിച്ചത്. പൊന്നു മോളേ നീ അങ്ങനൊന്നും വിചാരിക്കരുത്, കഴിഞ്ഞതെല്ലാം കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ടിരിക്കും. പക്ഷെ ആളുടെ മനസ് എങ്ങനെയാണെന്ന് എനിക്ക് അറിയാം. ഇതൊക്കെ പറയും പക്ഷെ അത് തന്നെ ആവര്‍ത്തിക്കുമെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്. അദ്ദേഹത്തെക്കുറിച്ച് താന്‍ കൃത്യമായി അപ്പ്‌ഡേറ്റുകള്‍ അറിയാറുണ്ടെന്നും എന്താണ് സംഭവിക്കുക എന്ന് തനിക്ക് അറിയാമെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്.
അന്നേ വിട്ടതാണ്. ഇനി തുടരാന്‍ താല്‍പര്യമില്ല. അച്ഛന്റെ വീട്ടുകാരെക്കൊണ്ട് ഉപകാരമുണ്ടായിട്ടില്ല. പ്രശ്‌നങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്. അതേസമയം ബിഗ് ബോസില്‍ നിന്നും ഏയ്ഞ്ചലീന്‍ പുറത്തായതായി റിപ്പോർട്ടുകളുണ്ട്. സോഷ്യല്‍ മീഡിയ താരമായ ഹനാന്‍ വെെല്‍ഡ് കാർഡ് എന്‍ട്രിയായി അകത്തേക്ക് വന്നതായും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications