ഷുപ്പൂട്ടന്‍ യുറോപ്പിലാണ്, പക്ഷെ എല്ലാം അറിയുന്നുണ്ട്; ഇന്‍സ്റ്റയില്‍ ഷുപ്പൂട്ടന്‍ ആര്‍മി വരെയുണ്ട്!
ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്നും ആദ്യം പുറത്താകുന്ന താരമാണ് ഏയ്ഞ്ചലീന്‍. കപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും ഒരുപാട് പേരുടെ ഹൃദയം നേടാന്‍ ഏയ്ഞ്ചലീന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഏയ്ഞ്ചലീന്‍ മനസ് തുറക്കുകയാണ്.
പുറത്തിറങ്ങുമ്പോള്‍ ട്രോളുകളായിരിക്കും എന്നാണ് കരുതിയത്. ട്രോളുകള്‍ എനിക്ക് പുത്തരിയല്ല. പക്ഷെ സംഭവിച്ച് നേരെ തിരിച്ചാണ്. പ്ലാനുകളൊന്നുമില്ലാതെയാണ് ബിഗ് ബോസിലേക്ക് പോയത്. ഗെയിം പ്ലാനിന്റെ ടെന്‍ഷന്‍ കൂട്ടിയാല്‍ കൂടില്ലെന്ന് മനസിലാക്കി. അതിനാല്‍ ഞാനായിട്ട് നിക്കാനായിരുന്നു തീരുമാനിച്ചത്. ബിഗ് ബോസ് ഒരു എപ്പിസോഡ് പോലും കാണാതെയാണ് ബിഗ് ബോസിലേക്ക് വന്നതെന്നും ഏയ്ഞ്ചലീന്‍.

എന്താണ് നടക്കുന്നത് പോലെയാണ് താന്‍ ബിഗ് ബോസിലേക്ക് വന്നതെന്നും താരം പറയുന്നു. അവിടെ ചെന്നിട്ടാണ് ഓരോ പഠിച്ചത്. എന്നാല്‍ പഠിച്ചുവന്നപ്പോഴേക്കും പുറത്തേക്ക് പോരേണ്ടി വന്നുവെന്നും താരം പറയുന്നു. മരുന്ന് കഴിക്കുന്നതിനാല്‍ ഇത്ര മണിക്കൂര്‍ ഉറങ്ങണമെന്നുണ്ടെന്നും അതിന് വേണ്ടിയാണ് താന്‍ കിടന്നുറങ്ങുന്നതെന്നും അല്ലാതെ വെറുതെ കിടക്കുന്നതല്ലെന്നും താരം പറയുന്നുണ്ട്.
ബാക്കിയുള്ളവരുമായി പിന്നേയും സംസാരമുണ്ട്. പക്ഷെ മനീഷയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരുന്നുവന്നും താരം പറയുന്നു. താന്‍ പുറത്തായപ്പോള്‍ മനീഷ കരഞ്ഞത് ഗെയിം സ്ട്രാജിയായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അവിടെ ആരേയും വിശ്വസിക്കാന്‍ പറ്റില്ലെന്നും ഏയ്ഞ്ചലീന്‍ പറയുന്നു. ബിഗ് ബോസ് വീട്ടില്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ റിനോഷ്, ശോഭ, നാദിറ, ശ്രുതി, ജുനൈസ് എന്നിവരാണെന്നും ഇവര്‍ വാക്ക് തന്നാല്‍ പാലിക്കുമെന്നും ഏയ്ഞ്ചലീന്‍ പറയുന്നു.
റീ എന്‍ട്രി കിട്ടിയാലും താന്‍ താനായിട്ടായിരിക്കും പ്രതികരിക്കുകയെന്നും സ്ട്രാറ്റജിയുമായി പോകില്ലെന്നും താരം പറയുന്നു. അലറിയത് റിയല്‍ ആയിട്ടാണ്. ഗെയിം ആയിട്ട് എടുത്തത് കൊണ്ടാണ് തിരിച്ച് കൊടുക്കാത്തത്. തന്റെ കൈ പിടിച്ച് തിരിച്ചു. വേദന വന്നപ്പോള്‍ ഷൗട്ട് ചെയ്തു. എല്ലാവരും കൂടെ അറ്റാക്ക് ചെയ്തപ്പോള്‍, പെണ്‍കുട്ടി എന്ന നിലയില്‍ പൊട്ടിത്തെറിച്ച് പോയെന്നാണ് താരം പറയുന്നത്. എന്താണ് തിരിച്ചു കൊടുക്കാതിരുന്നതെന്നാണ് ഷുപ്പൂട്ടന്‍ പോലും തന്നോട് ചോദിച്ചതെന്നും താരം പറയുന്നുണ്ട്. പലരും തന്നോട് അങ്ങനെ ചോദിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.

ഗെയിം ആണെന്നും പുറത്താവുമെന്നും കഷ്ടപ്പെട്ട് വന്നിട്ട് പുറത്താകണ്ടല്ലോ എന്ന് കരുതിയാണ് തല്ലാത്തതെന്നും താരം പറയുന്നു. മോഹന്‍ലാല്‍ ദോശ ഉണ്ടാക്കിച്ചത് സന്തോഷമായെന്നാണ് താരം പറയുന്നത്. മനിഷേച്ചി തന്നെ അത്രത്തോളം ഡീഗ്രേഡ് ചെയ്തതാണ്. താന്‍ ദോശയുണ്ടാക്കി കൊടുക്കുന്നത് ജീവിതത്തില്‍ ആദ്യമായിട്ടാണെന്നും സന്തോഷം കൊണ്ട് കരച്ചില്‍ വന്നുവെന്നും താരം പറയുന്നുണ്ട്.
ഷുപ്പൂട്ടനെ വല്ലാതെ മിസ് ചെയ്തിരുന്നു. ക്യാമറ നോക്കി പറഞ്ഞ കാര്യം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്നും ഏയ്ഞ്ചലീന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ തങ്ങള്‍ക്ക് ആര്‍മിയുണ്ടെന്നും താരം പറയുന്നുണ്ട്. ഷുപ്പൂട്ടന്‍ യുറോപ്പിലാണ്. ലൈവ് കാണാന്‍ പറ്റില്ല. പക്ഷെ എല്ലാം അറിയുന്നുണ്ട്. ഇതൊക്കെ തമാശയാണെന്ന് ഷുപ്പൂട്ടന് അറിയാമെന്നും താരം പറയുന്നു.
ഈ സീസണില്‍ നിന്നും ആദ്യം പുറത്തായ താരമാണ് ഏയ്ഞ്ചലീന്‍. അതേസമയം രണ്ടാമതായി പുറത്താവുക ആരെന്ന് ഇന്നറിയാം. പതിവിന് വിപരീതമായി മിഡ് വീക്ക് എവിക്ഷനുമായി എന്ന് മോഹന്‍ലാല്‍ എത്തും. ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും താരങ്ങളും.


Click it and Unblock the Notifications