ടാസ്‌കില്‍ താന്‍ ചെയ്തത് വിഷ്ണുവിനോട് തുറന്ന് പറഞ്ഞ് മിഥുന്‍; മാപ്പ് പറഞ്ഞു, കെട്ടിപ്പിടിച്ച് താരങ്ങള്‍
തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങളായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നത്. ടാസ്‌കിനിടെ താരങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും അടികളും വഴക്കുകളുമൊക്കെയുണ്ടായി. പലര്‍ക്കും സാരമായി തന്നെ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ വിഷ്ണുവിനെ മിഥുന്‍ കാല്‍മുട്ടുകൊണ്ട് നെഞ്ചത്ത് ഇടിച്ചത് മനപ്പൂര്‍വ്വമാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ശക്തമായിട്ടുണ്ട്.
മിഥുന്‍ തന്നെ റിനോഷിനോട് താന്‍ വിഷ്ണുവിനെ എങ്ങനെയാണ് നേരിട്ടതെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷ്ണുവിനെ ഇടിച്ച സംഭവത്തെക്കുറിച്ച് വിഷ്ണുവിനോട് മനസ് തുറന്നിരിക്കുകയാണ് മിഥുന്‍. താന്‍ മനപ്പൂര്‍വ്വം ഇടിച്ചതാണെന്നും എന്നാല്‍ തനിക്കതില്‍ വിഷമമുണ്ടെന്നും മിഥുന്‍ പറയുന്നുണ്ട്. ഇന്നുച്ചയ്ക്കായിരുന്നു സംഭവം. മിഥുന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഞാന്‍ സ്ഥിരം പ്രാക്ടീസ് ചെയ്യുന്ന കാര്യമാണ്. ആ സമയത്ത് എനിക്ക് വേണമെങ്കില്‍ മുട്ട് കയറ്റാമായിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. എന്ത് പരുക്ക് വന്നാലും ആ സമയത്ത് എനിക്കത് ചെയ്യാന്‍ സാധിക്കുമായിരുന്നു. മുട്ട് ചിതറിപ്പോയാലും എനിക്കത് ചെയ്യാനാകും. കാലൊടിഞ്ഞാലും ഒരുത്തനെ തട്ടും. നീയായത് കൊണ്ടാണ്. ഞാന്‍ മനപ്പൂര്‍വ്വം തന്നെ ഇടിച്ചതാണ്. പക്ഷെ എനിക്ക് അറിയാം താഴെ കിടക്കുന്നത് നീയാണെന്ന്.
എനിക്കതില്‍ വിഷമമുണ്ട്. എന്റെ വിഷമം മാറ്റണം എനിക്ക്. ഓരോ കാര്യങ്ങള്‍ നിന്നെ ചെയ്യുമ്പോഴും ഇത്രത്തോളമേ വരുകയുള്ളൂവെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഒരു ദിവസം നൂറ് തവണ പ്രാക്ടീസ് ചെയ്യുന്ന ആളാണ് ഞാന്‍. നീ എത്ര ബലം ഉപയോഗിച്ചാലും എനിക്ക് ആ ടെക്‌നിക്ക് ഉപയോഗിച്ച് നിന്നെ തീര്‍ക്കാന്‍ പറ്റുമായിരുന്നു. എന്നെ തള്ളിമാറ്റിയാലും ഒന്നും സംഭവിക്കില്ല. ഞാന്‍ കറക്ടായി വച്ച് ഒന്ന് ഫോഴ്‌സ് കൊടുത്താല്‍ നീ തീരും.
എനിക്കത് നല്ല ബോധ്യമുണ്ട്. പക്ഷെ ആ ബോധ്യത്തില്‍ തന്നെയാണ് ഞാനത് ചെയ്തത്. എനിക്കതില്‍ നല്ല വിഷമമുണ്ട്. നിനക്കത് അറിയുമോ എന്ന് എനിക്കറിയില്ല. നിന്നെ അത് അറിയിക്കണമെന്ന് എനിക്ക് തോന്നി. എനിക്കറിയാം ഞാന്‍ എത്രത്തോളം കരുത്താണ് നിന്റെ ബോഡിയിലിട്ടതെന്ന്. എപ്പോഴും ഇതുപോലെ തന്നെ ഇവിടെയിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും എന്റെ നൂറ് ശതമാനം ശക്തിയും നിങ്ങളുടെ ആരുടേയും മേല്‍ എടുക്കില്ല.

നീ ഇടിക്കാന്‍ വന്നാല്‍ ഞാന്‍ ഇടിക്കാന്‍ റെഡിയാണ്. കാല് കൈയ്യില്‍ കിട്ടിയാലും എനിക്ക് ഒടിക്കാന്‍ പറ്റും. ഊരുന്നതിനേക്കാള്‍ എളുപ്പം ഒടിക്കാനാണ്. അതിന് ശക്തിയല്ല ടെക്‌നിക്കാണ് വേണ്ടത്. ഞാനത് നിത്യവും പ്രാക്ടീസ് ചെയ്യുന്നതാണ്. അതാണ് വിഷ്ണുവേ ഞാന്‍ ഒടിക്കും ഒടിക്കും പറഞ്ഞത്. ഞാന്‍ പക്ഷെ അത് ചെയ്യില്ല. അതിലും ബുദ്ധിമുട്ടാണ് ഫോഴ്‌സ് ഉപയോഗിച്ച് ലോക്ക് പൊട്ടിക്കുക എന്നത്. ഫോഴ്‌സിനേക്കാള്‍ എളുപ്പം ടെക്‌നിക് ഉപയോഗിക്കാനാണ്.
ഇതൊക്കെ എനിക്ക് നല്ല ബോധ്യമുണ്ട്. നിന്നോട് ഞാന്‍ കളിക്കുന്നത് പടച്ചോനെ നിനക്ക് ഒന്നും പറ്റരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ്. എനിക്ക് നിന്നോടുള്ള സ്‌നേഹം കൊണ്ടാണ്. ഞാന്‍ നിന്റെ അടുത്ത് വന്ന് ചെയ്തത് മനസറിഞ്ഞിട്ടാണ്. എനിക്ക് നല്ല വിഷമമുണ്ടായിരുന്നുവെന്നാണ് മിഥുന്‍ പറയുന്നത്. പിന്നാലെ വിഷ്ണുവും മിഥുനും കെട്ടിപ്പിടിക്കുകയായിരുന്നു.


Click it and Unblock the Notifications