'ഞാൻ അവളെ പ്രണയിക്കുന്നു, അവളുടെ മുഖം തന്നെ ഓർമ്മ വരുന്നു'; മിഥുന് പ്രണയം! അഞ്ജൂസിനോട് മനസുതുറന്ന് താരം

ബിഗ് ബോസ് മലയാളം സീസൺ 5 അഞ്ചാം വാരത്തിലേക്ക് എത്തി നിൽക്കുകയാണ്. ആദ്യ ആഴ്ച മുതൽ നിരവധി വഴക്കുകളും ബഹളങ്ങളുമൊക്കെ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. അതോടൊപ്പം ചില പ്രണയങ്ങൾ പൂക്കുന്നതും പ്രേക്ഷകർ കണ്ടതാണ്. ചിലരൊക്കെ അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ആദ്യ ആഴ്ചയിൽ തന്നെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്ന ഏയ്ഞ്ചലീനാണ്‌ തനിക്ക് വീട്ടിലെ ഒരാളെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞത്.

റിനോഷിനോട് തോന്നിയ പ്രണയം ഏയ്ഞ്ചലിൻ പറഞ്ഞെങ്കിലും തനിക്ക് നീയൊരു കുഞ്ഞു പെങ്ങൾ ആണെന്ന് റിനോഷ് പറയുകയായിരുന്നു. പിന്നീട് കണ്ടത് അഞ്ജൂസ് റോഷ് റെനീഷയോട് പ്രണയം പറഞ്ഞതായിരുന്നു. ഇത് ഇവർക്കിടയിലും ഒപ്പം പ്രേക്ഷകർക്കിടയിലും വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. അതിനിടെ തുറന്നു പറഞ്ഞില്ലെങ്കിലും ദേവുവിന് വിഷ്ണുവിനോട് തോന്നിയ പ്രണയവും വീടിന് ഉള്ളിലും പുറത്തും വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്.

aniyan midhun

അതിനിടെ ശ്രുതി ലക്ഷ്മിയുടെയും റിനോഷിന്റെയും സൗഹൃദം വീടിനുള്ളിൽ പ്രണയമായി ചിലർ തെറ്റിദ്ധരിച്ചെങ്കിലും അത് അങ്ങനെ അല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിൽ മറ്റൊരു പ്രണയവും ഉടലെടുത്തിട്ടുണ്ട്. പരസ്‌പരം രണ്ടുപേരും തുറന്നു പറയാൻ തയ്യാറായിട്ടില്ലെങ്കിലും പരസ്‌പരം ചില സൂചനകൾ ഇരുവരും ഇതിനകം നൽകി കഴിഞ്ഞു. ബിഗ് ബോസ് വീടിനുള്ളിൽ നിലനിന്നു പോകാനുള്ള ഇവരുടെ സ്ട്രാറ്റജിയാണോ ഈ പ്രണയമെന്ന സംശയം സഹമത്സരാർത്ഥികളും ഒപ്പം തന്നെ പ്രേക്ഷകരും പങ്കുവയ്ക്കുന്നുണ്ട്.

സാഗർ സൂര്യയും സെറീനയുമാണ് ആ ജോഡികൾ. ഇവരുടെ സംസാരങ്ങളും ആംഗ്യങ്ങളുമെല്ലാം പ്രണയത്തിലാണെന്ന വ്യക്തമായ സൂചന നല്കുന്നുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇതിനെല്ലാം ഇടയിൽ തന്റെ പ്രണയവും തുറന്നു പറഞ്ഞിരിക്കുകയാണ് അനിയൻ മിഥുൻ. ഇന്നലെ ലൈവിലാണ് അനിയൻ മിഥുൻ അഞ്ജൂസ് റോഷിനോട് ബിഗ് ബോസ് വീട്ടിൽ തനിക്ക് ഒരാളോട് തോന്നിയ പ്രണയത്തെ കുറിച്ച് മനസു തുറന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

രാത്രി ഭക്ഷണം പോലും കഴിക്കാതെയാണ് ബാൽക്കണിയിൽ ഇരുന്ന് മിഥുനും അഞ്ജൂസും കൂടി ഇക്കാര്യം സംസാരിച്ചത്. ഞാൻ അവളെ പ്രണയിക്കുന്നു എന്ന് മിഥുൻ പറയുമ്പോൾ ആശ്വസിപ്പിക്കുകയാണ് അളിയൻ. അറിയാതെ ഒരു സ്നേഹമൊക്കെ തോന്നും. അത് സാരമില്ല. കുറച്ചു നാൾ കഴിയുമ്പോൾ നമുക്കത് മറക്കാമെന്നാണ് അളിയൻ പറയുന്നത്. എന്നാൽ മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റില്ല എന്നാണ് മിഥുൻ മറുപടി നൽകുന്നത്.

അറിയാതെയല്ല, അറിഞ്ഞുകൊണ്ടാണ് ഞാൻ സ്നേഹിക്കുന്നത്. മറക്കാൻ ശ്രമിച്ചാലും അതിന് കഴിയില്ല. 24 മണിക്കൂറും കണ്ടുകൊണ്ട് ഇരിക്കുകയല്ലേ. എനിക്ക് അവളുടെ മുഖം തന്നെ ഓർമ്മ വരുന്നു എന്നൊക്കെ മിഥുൻ പറയുന്നുണ്ട്. എന്നാൽ അതൊന്നും നടക്കാൻ പോകുന്നില്ല എന്നാണ് അഞ്ജൂസ് മിഥുനോട് പറയുന്നത്. അതൊന്നും കിട്ടാൻ പോകുന്നില്ലെന്നും അളിയൻ പറയുന്നുണ്ട്. ശ്രുതിയുടെ കാര്യമാണ് മിഥുൻ അഞ്ജൂസിനോട് സംസാരിച്ചത്.

aniyan midhun sruthi anjuz

ശ്രുതിയോട് മിഥുന് പ്രണയമുണ്ട്. അത് പലപ്പോഴായി ശ്രുതിയോട് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതൊക്കെ തമാശ ആന്നെന്നാണ് ശ്രുതിയും മറ്റുള്ളവരും കരുതിയിരിക്കുന്നത്. എന്നാൽ അത് ആത്മാർത്ഥ പ്രണയമാണെന്ന് അഞ്ജൂസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് അനിയൻ മിഥുൻ. ദിവസം മറ്റാരെയും കാണാതെ ഇരിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രണയമാകാം മിഥുന്റേത്. ശ്രുതി വിവാഹിതയായത് കൊണ്ട് തന്നെ ബിഗ് ബോസ് വീടിനകത്ത് മറ്റൊരു പ്രണയത്തിലേക്ക് പോകാനുള്ള സാധ്യതയില്ല.

തനിക്ക് ഭർത്താവിനോടുള്ള സ്നേഹമൊക്കെ ശ്രുതി വീടിനുള്ളിൽ പലപ്പോഴായി പറയുകയും പ്രകടിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതേസമയം, മിഥുന്റെ വീടിനുള്ളിലെ പെരുമാറ്റത്തിൽ പലരും വിമർശനങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പം അനിയൻ മിഥുന്റെ നിലപാടില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X