അനിയാ... ഇനിയും നില്‍ക്കണ്ട! അനിയന്‍ മിഥുന്‍ പുറത്തായി! കൂടെ പടിയിറങ്ങാന്‍ ഒരാള്‍ കൂടി?

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ഷോ അവസാനിക്കാനും വിജയിയെ കണ്ടെത്താനും ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ ഇനിയും അരങ്ങേറാനുണ്ട്. ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം വരുന്ന ദിവസങ്ങളില്‍ ഉത്തരം കണ്ടെത്താനാകും.

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വീക്കെന്‍ഡ് എപ്പിസോഡ് കൂടി എത്തിയിരിക്കുകയാണ്. പതിവ് പോലെ ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെത്തും. ഫിനാലെ അടുത്തിരിക്കെ ആരൊക്കെയാണ് മുന്നോട്ടുള്ള യാത്രയില്‍ ബിഗ് ബോസ് വീടിന്റെ ഭാഗമാവുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Bigg Boss Malayalam

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരാള്‍ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനിയന്‍ മിഥുന്‍ ബോഗ് ബോസ് വീടിനോട് യാത്ര പറഞ്ഞു എന്നാണ്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന പുറത്താകല്‍ തന്നെയാണ് അനിയന്‍ മിഥുന്റേത് എന്ന് വേണം സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ വിലയിരുത്താന്‍.

വുഷു ചാമ്പ്യനായ അനിയന്‍ മിഥുന്‍ വളരെ പ്രതീക്ഷകളോടെയാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ഫിസിക്കല്‍ ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും മിഥുന് സാധിച്ചിരുന്നു. എന്നാല്‍ തുടക്കത്തിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ മിഥുന് സാധിച്ചില്ല. വീട്ടില്‍ നടക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയാത്തതും എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതും മിഥുനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി.

കണ്ടന്റ് നല്‍കാനോ നിലപാടുകള്‍ പറയാനോ മിഥുന് സാധിക്കാതെ വന്നതോടെ താരത്തെ പുറത്താക്കാന്‍ നേരത്തെ തന്നെ പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പലപ്പോഴും നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ടതോടെ അനിയന്‍ മിഥുന്‍ 90 ദിവസം ബിഗ് ബോസ് വീട്ടില്‍ നിലനിന്നു പോവുകയായിരുന്നു. ഇതിനിടെയാണ് പോയ വാരം താരത്തിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്നത്.

മിഥുന്റെ പ്രണയ കഥയ്‌ക്കെതിരെ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയതും മേജര്‍ രവിയടക്കമുള്ള സൈനികര്‍ മിഥുന്റെ പ്രണയകഥയെ തള്ളിപ്പറഞ്ഞതും മിഥുന് അകത്തും പുറത്തും ക്ഷീണമായി. പിന്നാലെ മിഥുന്റെ വുഷു ചാമ്പ്യന്‍ഷിപ്പും സംശയത്തിന്റെ നിഴലിലായി. ഇതോടെ താരത്തെ ഷോയില്‍ നിന്നും പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിഥുനെ പുറത്താക്കണമെന്ന് പ്രേക്ഷകരും മുന്‍ മത്സരാർത്ഥികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നും മിഥുന് മുന്നോട്ട് പോകാനായി.

Bigg Boss Malayalam

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ മിഥുനെ എത്തിച്ച ഭാഗ്യം അവസാന ഘട്ടത്തില്‍ കൈവിട്ടുവെന്നാണ് മനസിലാകുന്നത്. അതേസമയം ഫിനാലെ അടുത്തിരിക്കുന്നതിനാല്‍ ഈ ആഴ്ച ഒരാള്‍ കൂടെ ബിഗ് ബോസ് വീടിനോട് യാത്ര പറയാന്‍ സാധ്യതയുണ്ട്. പുറത്ത് വന്ന സൂചനകള്‍ അനുസരിച്ച് സെറീനയോ റിനോഷോ ആയിരിക്കും പുറത്താകുന്ന മറ്റൊരു താരം. സെറീന നേരത്തെ പുറത്തായിരുന്നുവെങ്കിലും താരത്തെ തിരികെ കൊണ്ടു വരികയായിരുന്നു.

അതേസമയം ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ആശുപത്രിലായ റിനോഷ് ഷോയില്‍ നിന്നും സ്വയം പിന്മാറിയെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റിനോഷിന്റെ ടീമോ ബിഗ് ബോസ് അധികൃതരോ ഇക്കാര്യം സമ്മതിച്ചിട്ടില്ല. ഒരാഴ്ചയോളമായി റിനോഷ് ബിഗ് ബോസ് വീടിന് പുറത്താണ്. താരം ഇന്ന് തിരികെ ബിഗ് ബോസ് വീട്ടിലേക്ക് വരുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. റിനോഷിന് സംഭവിക്കുന്നത് എന്തെന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കിടയില്‍ ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X