ഇതേ കഥ എന്നോടും പറഞ്ഞു, എല്ലാം നുണ; മിഥുനെതിരെ മുന്‍ കാമുകിയും; അനിയന്‍ വീണ്ടും വെട്ടില്‍!

അനിയന്‍ മിഥുന്റെ പ്രണയകഥയുടെ വിശ്വാസ്യതയെ ചൊല്ലിയുള്ള തകര്‍ക്കം മുറുകുകയാണ്. മേജര്‍ രവിയടക്കം അനിയനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ അനിയന്‍ കുഴഞ്ഞ് വീണിരുന്നു. ഇന്നലെ താന്‍ പറഞ്ഞതില്‍ ഇന്ത്യന്‍ ആര്‍മിയോടും പ്രേക്ഷകരോടും മോഹന്‍ലാലിനോടുമൊക്കെ അനിയന്‍ മാപ്പ് പറയുകയും ചെയ്തു.

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. അനിയന്‍ മിഥുന്‍ പറഞ്ഞ പട്ടാളക്കാരിയായ കാമുകിയുടെ മരണത്തിന്റെ കഥ വ്യാജമാണെന്നാണ് മേജര്‍ രവി പറയുന്നത്. അനിയന്‍ മിഥുന് മാനസിക പ്രശ്‌നമുണ്ടെന്നും സംഭവത്തില്‍ ആര്‍മി നടപടിയുമായി പോവുകയാണെങ്കില്‍ എന്‍ഐഎ ഇടപെടുമെന്നും മേജര്‍ രവി പറഞ്ഞു. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വിഷയവും ചര്‍ച്ചയാവുകയാണ്.

Bigg Boss Malayalam

അനിയന്‍ മിഥുന്റെ മുന്‍ കാമുകിയുടേതെന്ന തരത്തില്‍ ഒരു പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായ പോസ്റ്റ് ചെയ്ത പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിക്കുന്നത്. ബാംഗ്ലൂര്‍ സ്വദേശിയായ ടാറ്റു ആര്‍ട്ടിസ്റ്റാണ് അനിയന്റെ ഈ മുന്‍ കാമുകിയെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ബിഗ് ബോസ് വീട്ടില്‍ പറഞ്ഞ അതേ കഥ അനിയന്‍ മിഥുന്‍ മുമ്പ് തന്നോടും പറഞ്ഞിട്ടുണ്ടെന്നാണ് വൈറലാകുന്ന സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്.

''ഓ മൈ ഗോഡ്! രണ്ട് വര്‍ഷം മുമ്പ് ഈ അനിയനെന്നവന്‍ ഇതേ കഥ പറഞ്ഞ് എന്റെ വിശ്വാസം നേടാന്‍ നോക്കിയിട്ടുണ്ട്. എന്നോട് വിവാഹ അഭ്യര്‍ത്ഥനയും നടത്തി. ആളുകള്‍ക്ക് ഇത്രത്തോളം നുണ പറയാന്‍ സാധിക്കുമെന്നത് അവിശ്വസനീയമാണ്. എന്തൊരു നാണക്കേട്'' എന്നാണ് ചര്‍ച്ചകളില്‍ നിറയുന്ന സ്‌ക്രീന്‍ഷോട്ടിലെ വാക്കുകള്‍. അതേസമയം ഈ സ്‌ക്രീന്‍ഷോട്ടിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈ പെണ്‍കുട്ടി അനിയന്‍ മിഥുന്റെ മുന്‍ കാമുകിയോ സുഹൃത്തോ ആയിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പെണ്‍കുട്ടി ബാംഗ്ലൂര്‍ സ്വദേശിയാണ്. പ്രശസ്തയായ ടാറ്റു ആര്‍ട്ടിസ്റ്റായ ഇവര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാംഗ്ലൂരില്‍ മാത്രമല്ല കൊച്ചിയിലും പ്രവര്‍ത്തന പരിചയമുള്ള ടാറ്റു ആര്‍ട്ടിസ്റ്റാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങളും വിശദീകരണങ്ങളും ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ വസ്തുതകള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം അനിയന്‍ മിഥുനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരം പറഞ്ഞ കഥ കള്ളമാണെന്ന് മോഹന്‍ലാല്‍ തന്നെ ഷോയിലൂടെ പറഞ്ഞതോടെയാണ് രംഗം മാറുന്നത്. ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുന്നത് മിഥുന്റെ പ്രണയം മാത്രമല്ല. വുഷു ചാമ്പ്യന്‍ഷിപ്പ് വിജയവും സോഷ്യല്‍ മീഡിയയുടെ സംശയത്തിന് ഇരയാകുന്നുണ്ട്.

അനിയന്‍ മിഥുന് കേരള വുഷു അസോസിയേഷനുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ തന്നോട് പറഞ്ഞതായി മേജര്‍ രവി ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു.

Bigg Boss Malayalam

അനിയന്‍ മിഥുന്‍ പറഞ്ഞത് പോലൊരു ആര്‍മി ഓഫീസര്‍ ഇല്ല. മാത്രവുമല്ല ഇന്ത്യന്‍ ആര്‍മിയില്‍ പാരാ കമാന്‍ഡോമാരായി സ്ത്രീകളില്ല. ബാറ്റില്‍ഫീല്‍ഡില്‍ ഇന്നുവരെ ഒരു വനിതാ ഓഫീസറും കൊല്ലപ്പെട്ടിട്ടില്ല. മിഥുന്‍ പറഞ്ഞത് പോലെ പട്ടാളക്ക്യാമ്പില്‍ കയറി കാമുകിയെ കാണാനോ അതിര്‍ത്തിയില്‍ പോകാനോ സാധിക്കില്ല എന്നാണ് മേജര്‍ രവി പറഞ്ഞത്. അതേസമയം അനിയന്‍ മിഥുന് മാനസിക പ്രശ്‌നമുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാവനയുടെ ലോകത്തിലാണ് അനിയന്‍ മിഥുന്‍ എന്നാണ് മേജര്‍ രവി പറഞ്ഞത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X