രാജ്യത്തിന് വേണ്ടി ഏത് മത്സരത്തിലാണ് പങ്കെടുത്തത്? മിഥുന്റെ വുഷു കഥ ചോദ്യം ചെയ്ത് ബിഗ് ബോസ്!

അനിയന്‍ മിഥുന്റെ പ്രണയ കഥയ്‌ക്കെതിരെ വ്യാപക ആരോപണങ്ങള്‍ വന്നതോടെ മോഹന്‍ലാല്‍ തന്നെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. മിഥുന്‍ പറഞ്ഞ പ്രണയകഥയും പട്ടാളക്കാരിയുടെ മരണവുമെല്ലാം നുണയാണെന്ന് ആരോപിച്ച് മേജര്‍ രവി അടക്കമുള്ള സൈനികരും രംഗത്തെത്തി. ഇതോടെ മിഥുന്റെ വുഷുവിലെ നേട്ടങ്ങളും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

മിഥുന്‍ വുഷുവില്‍ നേടിയെന്ന് പറയുന്ന രാജ്യാന്തര നേട്ടവും വ്യാജമാണെന്നാണ് ആരോപണം. മിഥുന് തങ്ങളുമായി ബന്ധമില്ലെന്ന് കേരള വുഷു അസോസിയേഷന്‍ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ബിഗ് ബോസും ഇടപെടുകയാണ്. പുതിയ പ്രൊമോയില്‍ മിഥുനോട് ബിഗ് ബോസ് തന്നെ വുഷുവിനെക്കുറിച്ച് ചോദിക്കുന്നതാണ് കാണുന്നത്.

Bigg Boss Malayalam

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് മിഥുനോട് ബിഗ് ബോസ് വുഷുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്. പതിവിന് വിപരീതമായി വളരെ ദേഷ്യത്തിലും ഗൗരവ്വത്തിലുമാണ് ബിഗ് ബോസ് മിഥുനോട് സംസാരിക്കുന്നത്. മിഥുന്‍ നിങ്ങള്‍ പറഞ്ഞ സംഭവങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണെന്ന് മിഥുനോട് ബിഗ് ബോസ് പറയുന്നുണ്ട്. വുഷു എന്ന കായിക ഇനം നിങ്ങള്‍ എത് സമയം മുതലാണ് ആരംഭിച്ചതെന്ന് ബിഗ് ബോസ് ചോദിക്കുന്നുണ്ട്.

ഏകദേശം സ്‌കൂള്‍ കാലത്താണ് ആരംഭിക്കുന്നത് എന്നാണ് ഇതിന് മിഥുന്‍ നല്‍കുന്ന മറുപടി. വുഷുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ രാജ്യാന്തര തല മത്സരങ്ങളിലാണ് പങ്കെടുത്തിട്ടുള്ളത്, ആരാണ് അത് സംഘടിപ്പിച്ചതെന്ന് ബിഗ് ബോസ് ചോദിക്കുന്നു. എന്നാല്‍ എനിക്കോര്‍മ്മ വരുന്നില്ലെന്നാണ് മിഥുന്റെ പ്രതികരണം. പ്രൊമോ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

എന്തൊക്കെ ആയിരുന്നു. എല്ലാം തകര്‍ന്ന് വീഴുന്നു ഓര്‍ക്കുമ്പോള്‍ സഹതാപം മാത്രം, സത്യം പറഞ്ഞാല്‍ നല്ല വിഷമം തോന്നുന്നു. പുറത്തിറങ്ങുമ്പോ ഒരു ജീവിതം പോലും ഇല്ല. കരിയര്‍ ഇല്ല. ആകെ വല്ലാത്തൊരു അവസ്ഥ, തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് ബിഗ്ബോസ് ഉറപ്പു വരുത്തേണ്ടതല്ലേ? ജസ്റ്റ് ഇവര്‍ പറയുന്ന അംഗീകാരങ്ങള്‍ എങ്കിലും ചെക്ക് ചെയ്യേണ്ടതല്ലേ? എന്നാണ് ചിലരുടെ പ്രതികരണങ്ങള്‍.

Bigg Boss Malayalam

പേര്‍സണലി മിഥുനെ ഇഷ്ടമല്ല. എന്നാലും രാജ്യദ്രോഹത്തിന് സമാനമായ തെറ്റാണെങ്കില്‍ മിഥുനെ എവിക്ട് ചെയ്യു. അല്ലാതെ വെറുതെ പീഡിപ്പിക്കുന്നത് എന്തിന്? ശരിക്കു പറഞ്ഞാല്‍ പാവം തോന്നുന്നുണ്ട് തുടക്കം മുതലേ ഇഷ്ട്ടല്ലാതിരുന്ന ഒരു വ്യക്തിയാണ് ഇപ്പോള്‍ അത് കൂടിയിട്ടേ ഉള്ളൂ പക്ഷെ ഈ അവസ്ഥ കാണുമ്പോള്‍ എന്തോ പോലെ എന്ന് ചിലര്‍ തങ്ങളുടെ സഹതാപവും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ മറ്റൊരാള്‍ പറയുന്നത്, ഒരു സഹതാപവും തോന്നുന്നില്ല തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണം. ഒരു സിസ്റ്റത്തെ മൊത്തമാണ് കബളിപ്പിച്ചത് എന്നാണ്.

ബിഗ് ബോസ്സില്‍ പോയി ഫേമസ് ആവാന്‍ ആര്‍ക്കും പറ്റും, എന്നാല്‍ ബിഗ് ബോസ്സില്‍ പോയി ഉള്ള വില കൂടി കളയാന്‍ പറ്റുമോ? ബിഗ്ബോസില്‍ വന്നില്ലെങ്കില്‍ ഇപ്പോഴും വിഷു വേള്‍ഡ് ചാമ്പ്യന്‍ ആയി നില്‍ക്കേണ്ട ആളായിരുന്നു. ഉത്തരത്തിലുള്ളതും പോയി കക്ഷത്തിലുള്ളതും പോയി എന്നാണ് മറ്റൊരു പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X