മകൻ വേറെ ഗെയിമർ വേറെ, ഗെയിമർ എന്ന നിലയിൽ ഇഷ്ടം അഖിലിനെ; ഇവിടെന്ന് ഇറങ്ങിയാൽ മിഥുന്റെ കല്യാണം!: അമ്മ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഫാമിലി വീക്ക് പുരോഗമിക്കുകയാണ്. മനോഹര നിമിഷങ്ങൾക്കാണ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി പ്രേക്ഷകർ സാക്ഷിയാകുന്നത്. ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഓരോ മത്സരാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങൾ നേരിൽ കാണുന്നത്. നിലവിൽ മത്സരാർത്ഥികളായിട്ടുള്ള റിനോഷിന്റെ ഒഴികെ മറ്റെല്ലാവരുടെയും കുടുംബാംഗങ്ങൾ ഹൗസിലെത്തി. സ്കിൻ അലർജി കാരണം ചികിത്സയിലിരിക്കുന്ന റിനോഷ് ഹൗസിൽ ഇല്ലാത്തതിനാലാണ് റിനോഷിന്റെ കുടുംബം വരാത്തത് എന്നാണ് വിവരം.
മിഥുന്റെയും ശോഭയുടെയും കുടുംബമാണ് ഏറ്റവും ഒടുവിൽ ഹൗസിലേക്ക് എത്തിയത്. ഇന്ന് രാവിലെയാണ് മിഥുന്റെ അച്ഛനും അമ്മയും ഹൗസിൽ പ്രവേശിച്ചത്. മിഥുനെ ചുറ്റിപ്പറ്റി പുറത്ത് ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്ന സമയത്താണ് അച്ഛന്റെയും അമ്മയുടെയും ഹൗസിലേക്കുള്ള വരവ്. എന്നാൽ ഇപ്പോൾ കളിക്കുന്ന അതേ രീതിയിൽ തന്നെ മുന്നോട്ട് കളിക്കണം. മാറി നിന്നുള്ള കളി വേണ്ട എന്ന ഉപദേശമാണ് അച്ഛനും അമ്മയും മിഥുന് നൽകിയത്.

ഷോയിലെ മറ്റു മത്സരാർത്ഥികളെ കുറിച്ചും ഇവർ സംസാരിച്ചു. നാദിറ നല്ല സുന്ദരിയാണെന്ന് മിഥുന്റെ അമ്മ പൊന്നമ്മ പറഞ്ഞു. തുടര്‍ന്ന് മത്സരാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും മിഥുന്റെ അച്ഛനും അമ്മയും മറുപടി നൽകി. നാദിറ ഇപ്പോള്‍ കയറിക്കയറി പോകുന്നുണ്ടെന്നും വേണമെങ്കിൽ കപ്പും കൊണ്ടുപോയേക്കാമെന്ന പ്രതീക്ഷയും പങ്കുവച്ചു. മിഥുൻ കഴിഞ്ഞാൽ ഹൗസിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് മിഥുന്റെ അമ്മ പറഞ്ഞ പേര് അഖിൽ മാരാരിന്റെ ആണ്.
മകൻ വേറെ ഗെയിമർ വേറെ. നല്ല ഗെയിമർ ആരാണെന്ന് ചോദിച്ചാൽ ഒരിക്കലും മകന്റെ പേര് പറയില്ല. അഖിലാണ് നല്ല ഗെയിമർ എന്ന് അമ്മ അഭിപ്രായപ്പെട്ടു. റനീഷയ്ക്ക് ശബ്ദം കുറയ്ക്കണം എന്ന ഉപദേശമാണ് നൽകിയത്. ശോഭ ഒന്നും സമ്മതിച്ചു തരാത്ത ആളാണെന്നും റിനോഷ് ഭയങ്കര സൈലന്റ് ആണെന്നും മിഥുന്റെ അമ്മ പറഞ്ഞു. ബിഗ് ബോസിൽ നിന്നിറങ്ങിയാൽ മിഥുനെ കല്യാണം കഴിപ്പിക്കാനാണ് പ്ലാനെന്നും വ്യക്തമാക്കിയാണ് അമ്മയും അച്ഛനും ഹൗസിൽ നിന്നും മടങ്ങിയത്.

ഹൗസിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ഇവരുടെ പ്രതികരണവും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. മകനെ കാണാന്‍ പറ്റിയതില്‍ സന്തോഷം എന്ന് മാത്രമായിരുന്നു പ്രതികരണം. മിഥുനെ കുറിച്ചുള്ള വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, മിഥുന്‍ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തേയ്ക്ക് വരും, എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍തന്നെ മറുപടി നല്‍കും എന്നായിരുന്നു അച്ഛന്റെ മറുപടി. മിഥുന്‍ വിജയിക്കുമോ എന്ന ചോദ്യത്തിന് പോലും കൃത്യമായി പ്രതികരിക്കാന്‍ കുടുംബം തയ്യാറായില്ല.
അതേസമയം നിലവിൽ ഒമ്പത് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ഫൈനല്‍ 5 ല്‍ ഇതിനകം ഇടംപിടിച്ചിരിക്കുന്ന നാദിറ മെഹ്‍റിന്‍ ഒഴികെ മറ്റെല്ലാ മത്സരാര്‍ഥികളും ഇത്തവണ നോമിനേഷനില്‍ ഉണ്ട്. ഫൈനല്‍ 5 ല്‍ ഉറപ്പായും എത്താൻ സാധ്യതയുള്ള ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടെങ്കിലും ആരൊക്കെയാകും അവസാന അഞ്ചിൽ എത്തുക എന്നത് അപ്രവചനീയമാണ്.
ത്വക്ക് രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കുന്ന റിനോഷ് നാളെ ഹൗസിലേക്ക് തിരിച്ചെത്തും എന്നാണ് സൂചന. മോഹൻലാൽ എത്തുന്ന നാളത്തെ വീക്കെൻഡ് എപ്പിസോഡിൽ ഒന്നിലധികം പേർ ഹൗസിൽ നിന്ന് എവിക്റ്റാകാനും സാധ്യതയുണ്ട്.


Click it and Unblock the Notifications