വിഷ്ണുവിന്റെ നെഞ്ചില്‍ മുട്ടുകാല്‍ കേറ്റി മിഥുന്‍; ബോധപൂര്‍വ്വം ചെയ്തത്, പുറത്താക്കണം: സോഷ്യല്‍ മീഡിയ
തീപ്പൊരി രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മിഷന്‍ എക്‌സ് എന്ന വീക്കിലി ടാസ്‌ക് ബിഗ് ബോസ് വീടിനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അങ്കത്തട്ടായി മാറുകയായിരുന്നു. ടാസ്‌ക് എന്ന പേരില്‍ താരങ്ങളുടെ ഗുസ്തി മത്സരമായിരുന്നു വീട്ടില്‍ നടന്നത്. തീര്‍ത്തും ശാരീകമായിരുന്ന വീക്കിലി ടാസ്‌ക്. അതുകൊണ്ട് തന്നെ പരുക്ക് പറ്റാത്തവരായി ബിഗ് ബോസ് വീട്ടില്‍ ഇന്നലെ ഒരാളു പോലും അവശേഷിച്ചിരുന്നില്ല.
തൊട്ട് മുമ്പത്തെ ദിവസം വരെ ആക്ടീവാകിരുന്നവര്‍ പോലും ഇന്നലെ തങ്ങളുടെ സര്‍വ്വവും നല്‍കി ഗെയിം കളിക്കുന്നത് കണ്ടു. ഒടുവില്‍ അഖില്‍ മാരാര്‍ നയിച്ച ടീം ബീറ്റയാണ് വിജയിച്ചത്. ഇതോടെ ഇവര്‍ അടുത്ത ആഴ്ചയിലെ നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ടു. പരാജയപ്പെട്ട അനിയന്‍ മിഥുന്റെ ടീമില്‍ നിന്നുമാണ് അടുത്ത ആഴ്ചയിലേക്കുള്ള നോമിനേഷന്‍ നടക്കുക.

താരങ്ങള്‍ക്കിടയില്‍ നടന്ന കയ്യൂക്കിന്റെ പോരില്‍ പലര്‍ക്കും സാരമായി തന്നെ പരുക്ക് പറ്റിയിട്ടുണ്ട്. അടിയും ഇടിയും ചവിട്ടും കടിയുമൊക്കെ പലര്‍ക്കും കിട്ടിയിട്ടുണ്ട്. അതേസമയം ചിലര്‍ ടാസ്‌കിന്റെ പേരില്‍ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന വിമര്‍ശനും പ്രേക്ഷകര്‍ക്കിടയിലുണ്ട്. ഇതിനിടെ ഒരാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് നടക്കുന്നത്. അടുത്ത സുഹൃത്തായ വിഷ്ണു ജോഷിയെ അനിയന്‍ മിഥുന്‍ ബോധപൂര്‍വ്വം ആക്രമിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വിഷ്ണുവും മിഥുനും തുടക്കം മുതല്‍ക്കെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ വിള്ളല്‍ വീണു. പരസ്യമായി പറഞ്ഞില്ലെങ്കിലും മിഥുന്‍ വിഷ്ണുവിനോടുള്ള തന്റെ ദേഷ്യം റിനോഷിനോട് പങ്കുവച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഇന്നലെ ടാസ്‌ക് ചെയ്യുമ്പോള്‍ മിഥുന്‍ ിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.
ടാസ്‌കിനിടെ തന്നെ തടയാന്‍ വന്ന വിഷ്ണുവിന്റെ നെഞ്ചത്ത് മിഥുന്‍ മുട്ടുകാല്‍ വച്ച് കുത്തിയെന്നാണഅ സോഷ്യല്‍ മീഡിയയുടെ ആരോപണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. പിന്നാലെ ഇതേക്കുറിച്ച് റിനോഷുമായി അനിയന്‍ മിഥുന്‍ സംസാരിക്കുന്നതിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവസരം ലഭിച്ചാല്‍ കൊടുക്കുമെന്ന് മുമ്പ് തന്നെ അനിയന്‍ പറഞ്ഞിരുന്നുവെന്നും അതായിരുന്നു ഇന്നലെ ടാസ്‌കിനിടെ ചെയ്തതെന്നുമാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
ടാസ്‌കിനിടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ അനിയന്‍ മിഥുനെതിരെ നടത്തിയത് പേഴ്‌സണലായുള്ള ദേഷ്യം തീര്‍ക്കുകയായിരുന്നു. പോയ സീസണില്‍ റോബിനെ പുറത്താക്കിയ കാരണം വച്ചു നോക്കുമ്പോള്‍ ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നത് ഗുരുതരമായ നിയമ ലംഘനമാണ്. അനിയന്റെ വാക്കുകള്‍ തന്നെ നടന്ന സംഭവത്തിന്റെ ഗൗരവ്വം വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ അനിയന്‍ മിഥുനെതിരെ നടപടി വേണമെന്നാണ് ആരാധകര്‍ പറയുന്നത്.

ലാലേട്ടന്‍ വരുമ്പോള്‍ അനിയന്‍ മിഥുനോട് സംഭവത്തെക്കുറിച്ച് ചോദിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തെ പുറത്താക്കണമെന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം ഇന്നലെ ലൈവില്‍ നടന്ന സംഭവം പൂര്‍ണമായും എപ്പിസോഡില്‍ കാണിക്കുകയും ചെയ്തിരുന്നില്ല. അതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം മറ്റ് ചിലര്‍ക്കെതിരേയും സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ടാസ്‌കിനിടെ ശോഭയെ റെനീഷ തല്ലിയത് ക്രൂരമായിട്ടാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കഴിഞ്ഞ ദിവസം റെനീഷ ഷിജുവിനേയും മുഖത്തടിച്ചിരുന്നു. ഇന്നലെ ബസറിന് ശേഷമാണ് റെനീഷ അഖില്‍ മാരാരെ തല്ലിയത്. ഇതേക്കുറിച്ച് ശ്രുതി ചൂണ്ടിക്കാണിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും ചെയ്തിരുന്നു. അതിനാല്‍ മോഹന്‍ലാല്‍ വരുമ്പോള്‍ റെനീഷയോടും ചോദിക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. എന്തായാലും ലാലേട്ടന്റെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications