സനയുടെ കഥ എന്നോടും പറഞ്ഞിട്ടുണ്ട്, പിടിക്കപ്പെട്ടത് സങ്കടകരം; ലോകത്തെ എങ്ങനെ നേരിടുമെന്നറിയില്ല!
ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് അനിയന്‍ മിഥുന്റെ പ്രണയകഥ. പോയ വാരം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവം. ടാസ്‌കിന്റെ ഭാഗമായി മിഥുന്‍ പറഞ്ഞ പ്രണയ കഥയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായത്. പിന്നാലെ മോഹന്‍ലാല്‍ തന്നെ ഈ കഥയില്‍ പറയുന്ന പലതും കള്ളമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയതോടെ മിഥുന്‍ ആകെ വെട്ടിലായിരിക്കുകയാണ്.
ഇതിനിടെ ഇപ്പോഴിതാ അനിയന്‍ മിഥുന്റെ കഥയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിമിഷ. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ താരമായിരുന്നു നിമിഷ. അനിയന്‍ മിഥുനെ തനിക്ക് പരിചയമുണ്ടെന്ന് നേരത്തെ തന്നെ നിമിഷ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് നിമിഷ മിഥുനെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

അനിയന്‍ മിഥുന്റെ സനയെ അറിയുമോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് നിമിഷ നല്‍കിയ മറുപടി ഇതേ കഥ അവന്‍ എന്നോട് 2021 ല്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചലഞ്ചറായി പോകാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് നിമിഷ പറഞ്ഞത്. നേരത്തെ നിമിഷുടെ അടുത്ത സുഹൃത്തും പോയ സീസണിലെ മത്സരാര്‍ത്ഥിയുമായ റിയാസ് സലീം ചലഞ്ചറായി വന്ന് ഓളം തീര്‍ത്താണ് മടങ്ങിയത്.
വീണ്ടും നിമിഷ അനിയന്‍ മിഥുന്റെ കഥയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഒരുപാട് തവണ ഈ കഥ പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ അത് സത്യമാണെന്ന് അവന്‍ തന്നെ വിശ്വസിച്ചിരിക്കുകയാണ്. അത് വളരെ സങ്കടകരമാണ്. തലച്ചോറുണ്ടെങ്കില്‍ മനസിലാകും അവന്‍ തള്ളുകയാണെന്ന് എന്നാണ് നിമിഷ പറയുന്നത്. ചിലപ്പോള്‍ കഥയുടെ ഭാഗങ്ങള്‍ ശരിയായിരിക്കും. പക്ഷെ മൊത്തമായും സത്യമല്ല. പരസ്യമായി ടെലിവിഷനില്‍ പിടിക്കപ്പെട്ടു എന്നത് സങ്കടകരമാണ്. എനിക്ക് അവനോട് സഹതാപം തോന്നുന്നു. അവന്റെ വ്യക്തിത്വം മോശമായി. പ്രൊഫഷണല്‍ റെപ്യുറ്റേഷന്‍ ചോദ്യം ചെയ്യപ്പെടുന്നു. എനിക്ക് അറിയില്ല പുറത്ത് വന്നാല്‍ അവന്‍ എങ്ങനെയാണ് ലോകത്തെ അഭിമുഖീകരിക്കുക എന്നും നിമിഷ പറയുന്നു.
തനിക്ക് സന എന്ന പേരില്‍ പട്ടാളക്കാരിയായ പഞ്ചാബി യുവതിയുമായി പ്രണയമുണ്ടായിരുന്നു എന്നാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. താന്‍ അവളെ കാണാനായി ആര്‍മി ക്യാമ്പില്‍ പോയെന്നും അവള്‍ക്കൊപ്പം രാജ്യം മൊത്തം കറങ്ങിയെന്നും മിഥുന്‍ പറഞ്ഞു. പ്രണയം പറയുന്നതിന് മുമ്പ് അവള്‍ ബാറ്റില്‍ഫീല്‍ഡില്‍ നെറ്റിയില്‍ വെടി കൊണ്ട് മരിച്ചുവെന്നാണ് മിഥുന്‍ പറയുന്നത്. അവസാനമായി താന്‍ കാണുമ്പോള്‍ സന തന്റെ മുറിയില്‍ ബാറ്റില്‍ഫീല്‍ഡിലേക്ക് പോകാനായി ആയുധങ്ങളുമായി തയ്യാറെടുക്കുകയായിരുന്നു എന്നും മിഥുന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മിഥുന്‍ പറഞ്ഞതു പോലൊരു പെണ്‍കുട്ടി ഇല്ല. മിഥുന്‍ പറയുന്നത് പോലെ പാരാ കമാന്‍ഡോയില്‍ സ്ത്രീകളേയില്ല. യുദ്ധക്കളത്തില്‍ ഇതുവരെ ഒരു യുവതി പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും മോഹന്‍ലാല്‍ തൊട്ടടുത്ത വീക്കെന്‍ഡ് എപ്പിസോഡില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയ മിഥുന്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. അതീവനാടകീയ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് പോയ വാരങ്ങളില്‍ സാക്ഷ്യം വഹിച്ചത്.
ഇതിനിടെ മിഥുനെതിരെ മേജര്‍ രവി അടക്കമുള്ള സൈനികരും രംഗത്തെത്തി. മിഥുന് മാനസിക പ്രശ്‌നമാണെന്നും യാതൊരു തരത്തിലും നടക്കാന്‍ സാധ്യതയില്ലാത്ത കഥ സ്വയം മെനഞ്ഞെടുത്ത് അത് വിശ്വസിച്ച് നടക്കുകയാണെന്നാണ് മേജര്‍ രവി പറഞ്ഞത്. തന്റെ കഥയെ ചുറ്റിപ്പറ്റി വലിയ വിവാദം തന്നെ അരങ്ങേറുന്നതായി മനസിലായി മിഥുന്‍ പിന്നീട് മാപ്പ് പറയുകയും ചെയ്തു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല.


Click it and Unblock the Notifications











