'ഹൈപ്പർ ആക്റ്റീവ് ലേഡീസ് അളിയനെ കണ്ടു പഠിക്കൂ, അളിയാ കയറി വാ'; അഞ്ജൂസ് റോഷിന് കയ്യടിച്ച് പ്രേക്ഷകർ!

പ്രേക്ഷകരുടെ പ്രതീക്ഷ പോലെ ഏറ്റവും മികച്ച തുടക്കമാണ് ബിഗ് ബോസ് മലയാളം സീസൺ 5 ന് ലഭിച്ചിരിക്കുന്നത്. കേവലം അഞ്ച് ദിവസം മാത്രം പിന്നിടുമ്പോൾ തന്നെ വഴക്കും ബഹളവുമൊക്കെയായി ബിഗ് ബോസ് വീട് ഉണർന്നു കഴിഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ ബിഗ് ബോസ് സീസണ് തുടക്കമായത്. മാസങ്ങളായി ബിഗ് ബോസിനെ കുറിച്ചുള്ള ചർച്ചകളായിരുന്നു സോഷ്യൽ മീഡിയ മുഴുവനും. ആരൊക്കെയാവും മത്സരാർത്ഥികളായി എത്തുക എന്ന ആകാംഷയായിരുന്നു പ്രേക്ഷകർക്ക്.

നിരവധി പേരുകളാണ് ഇത്തവണ പ്രഡിക്ഷൻ ലിസ്റ്റുകളിലും മറ്റും വന്നത്. അതിൽ ഏകദേശം നാൽപത് ശതമാനത്തോളം പ്രഡിക്ഷനുകളും ശരിയയായിരുന്നു. 18 പേരാണ് ആദ്യം തന്നെ മത്സരാർത്ഥികളായി എത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ പല താരങ്ങളും ഇത്തവണയും ഉണ്ട്. എന്നാൽ അത്ര പരിചിതരല്ലാത്തവരും. പ്രേക്ഷക പ്രതിനിധി ആയൊരു മത്സരാർത്ഥിയും ഇത്തവണ ഉണ്ട്.

anjuz rosh

അങ്ങനെ കൂട്ടത്തിൽ പ്രേക്ഷകർക്ക് അത്രയും പരിചിതയല്ലാതെ എത്തിയ ഒരു മത്സരാർഥിയാണ് അഞ്ജൂസ് റോഷ്. പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഒരിക്കൽ പോലും വരാതെയിരുന്ന ഒരു പേര് കൂടിയാണ് ഇത്. തിരുവനന്തപുരം സ്വദേശിയാണ് അഞ്ജു. സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന താരം സോഷ്യൽ മീഡിയയിൽ അളിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലാവരെയും അളിയാ അളിയാ എന്നാണ് താരം അഭിസംബോധന ചെയ്യുക. അതിൽ നിന്നാണ് ഇങ്ങനെയൊരു പേര്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപക്ഷെ മുൻപ് അറിയുന്ന താരമാകും അഞ്ജു റോഷ്. സ്റ്റാർ മാജിക് അടക്കമുള്ള ഷോകളിലൂടെ അഞ്ജൂസ് മുൻപ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. അതിന് ശേഷമാണ് ഇപ്പോൾ ബിഗ് ബോസിലേക്കും. ടോം ബോയ് സ്റ്റൈലിൽ വളരെ പോസിറ്റീവ് എനർജിയോടെ നടക്കുന്ന ആളാണ് അഞ്ജുസ് റോഷ്. അതുകൊണ്ട് തന്നെ വന്ന ദിവസം തന്നെ ബിഗ് ബോസിലെ സഹമത്സരാർത്ഥികൾക്കൊക്കെ പ്രിയങ്കരിയാവാൻ അഞ്ജുവിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയും അഞ്ജുസിന് കയ്യടിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലുണ്ടായ തർക്കങ്ങളിലൊക്കെ ഇടപെടുകയും തനിക്ക് തന്റെ അഭിപ്രായങ്ങൾ പറയുകയും കാര്യങ്ങൾ സോൾവ് ചെയ്യാനുമൊക്കെ അഞ്ജൂസ് മുന്നിട്ട് നിന്നിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്. ഗ്രൂപ്പുകളിലൊക്കെ അഞ്ജുവിനെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പുകളും വരുന്നുണ്ട്.

'ഈ അളിയൻ കൊള്ളാം നല്ല പെരുമാറ്റം. മോശമായി ഒന്നും ഇതുവരെ തോന്നിയില്ല എന്നു മാത്രമല്ല. കുടുംബത്തിൽ പിറന്ന ഗുണം സ്വഭാവത്തിലും ഉണ്ട്. സംസ്ക്കാര ശൂന്യമായി പെരുമാറിയിട്ടില്ല എന്നു മാത്രമല്ല ഓരോ പ്രശ്‌നങ്ങളിലും മാറി നിൽക്കാതെ തന്നെ കൊണ്ട് ആവുന്ന വിധം രമ്യതയിൽ കാര്യങ്ങളെ എത്തിക്കാൻ അളിയൻ പരിശ്രമിക്കുന്നുണ്ട്. ഹൈപ്പർ ആക്റ്റീവ് ലേഡീസ് അളിയനെ കണ്ടു പഠിക്കൂ. അളിയാ കയറി വാ' എന്നായിരുന്നു ഒരു ഗ്രൂപ്പിൽ വന്ന കുറിപ്പ്.

anjuz rosh

നിരവധി പേരാണ് ഇതിനു താഴെ അഞ്ജുസ് റോഷിനെ അഭിനന്ദിച്ച് എത്തിയത്. ഇപ്പറഞ്ഞതിനോടെല്ലാം പൂർണമായി യോജിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അകത്തും പുറത്തും ഇതുവരെ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു മത്സരാർഥി എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം, 'കുടുംബത്തിൽ പിറന്ന ഗുണം' എന്ന വാക്കിനെ വിമർശിച്ചും ട്രോളിയും ധാരാളം കമന്റുകൾ വരുന്നുണ്ട്.

അതേസമയം, ഒറ്റയ്ക്ക് കളിക്കുന്ന ഗെയിമർ അല്ല അഞ്ജൂസ് എന്ന വിമർശനങ്ങളും വരുന്നുണ്ട്. ഇടയ്ക്ക് ചില ചളികൾ അടിക്കുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ മത്സരം കൂടുതൽ ചൂട് പിടിക്കുമ്പോൾ ഇങ്ങനെ തന്നെ ആകുമോ എന്നറിയാമെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X